Local Body Elections 2020| ഇവിടെ സ്ഥാനാർത്ഥി കോവിഡിനെ പേടിച്ചോടില്ല; പിപിഇ കിറ്റണിഞ്ഞ് കോവിഡിനൊപ്പം സഞ്ചരിക്കും
- Published by:Rajesh V
- news18-malayalam
Last Updated:
കോവിഡ് പ്രതിസന്ധി ആരംഭിച്ച കാലം മുതൽ സൗജന്യമായി ശ്രീകാന്ത് ചെയ്തു വരുന്ന കാര്യങ്ങൾ പ്രചാരണ തിരക്കുകൾക്കിടയിലും തുടരുന്നു എന്നതാണ് ശ്രദ്ധേേയം. (റിപ്പോർട്ട്- ശരണ്യ സ്നേഹജൻ)
advertisement
1/5

ആലപ്പുഴ: കോവിഡ് ബാധിക്കാതെ തെരഞ്ഞെടുപ്പ് കാലം എങ്ങനെ മറികടക്കാമെന്ന് സ്ഥാനാർത്ഥികൾ തല പുകഞ്ഞ് ആലോചിക്കുന്ന ഈ കാലത്താണ് ആലപ്പുഴ ചമ്പക്കുളം ബ്ലോക്ക് ഡിവിഷനിലെ എൽഡിഎഫ് സ്ഥാനാർത്ഥി എം എസ് ശ്രീകാന്ത് കോവിഡ് രോഗികൾക്കൊപ്പം തന്നെ ദിവസേന സഞ്ചരിക്കുന്നത്.
advertisement
2/5
ആംബുലൻസ് സൗകര്യം പരിമിതമായ കുട്ടനാടൻ ഉൾഗ്രാമങ്ങളിൽ ശ്രീകാന്ത് ഓട്ടോയിലെത്തിയാണ് രോഗികളെ ആശുപത്രിയിൽ എത്തിക്കുന്നത്. കോവിഡ് ടെസ്റ്റിനായി രോഗികളെ സെന്ററിൽ എത്തിക്കുന്നതും ശ്രീകാന്ത് തന്നെ.. കോവിഡ് പ്രതിസന്ധി ആരംഭിച്ച കാലം മുതൽ സൗജന്യമായി ശ്രീകാന്ത് ചെയ്തു വരുന്ന കാര്യങ്ങൾ പ്രചാരണ തിരക്കുകൾക്കിടയിലും തുടരുന്നു എന്നതാണ് ശ്രദ്ധേേയം.
advertisement
3/5
സുഹൃത്തുക്കളായ ഓട്ടോറിക്ഷ തൊഴിലാളികൾ ദിവസവും പ്രചാരണ തിരക്കുകളിൽ മുഴുകുമ്പോഴും ശ്രീകാന്ത് ഓട്ടോയുമായി രോഗികളെ തേടി പോകും. വീടുകളിൽ അസുഖ ബാധിതരായി ഉള്ള ആളുകൾക്ക് അടിയന്തര സാഹചര്യത്തിൽ ആംബുലൻസ് എത്തുന്നതിന് മുന്നേ ശ്രീകാന്താണ് ചെല്ലുക.
advertisement
4/5
പിപിഇ കിറ്റ് അണിഞ്ഞ് മുന്നിലെത്തി വോട്ടഭ്യർത്ഥിക്കുന്ന സ്ഥാനാർഥി ഇപ്പോൾ ചമ്പക്കുളം ഡിവിഷനിൽ സുപരിചിതനാണ്. പ്രളയവും കോവിഡുമൊന്നും കുലുക്കുന്നവനല്ല ശ്രീകാന്തെന്ന് നാട്ടുകാർ പറയുന്നു. പ്രളയ രക്ഷാപ്രവർത്തനങ്ങളിൽ മുൻ നിരയിൽ നിന്നിരുന്ന ശ്രീകാന്തിനെ രക്ഷാപ്രവർത്തനങ്ങൾക്കിടയിൽ കാണാതായിട്ടുമുണ്ട്.
advertisement
5/5
പ്രളയ രക്ഷാപ്രവർത്തനങ്ങൾക്കിടയിൽ ഒറ്റപ്പെെട്ടു പോയ ശ്രീകാന്തിനെ കാണാതാവുകയായിരുന്നു. അന്ന് ശ്രീകാന്ത് മടങ്ങിയെത്തിയത് രണ്ട് ദിവസങ്ങൾക്ക് ശേഷമാണ്. (പ്രതീകാത്മക ചിത്രം).
മലയാളം വാർത്തകൾ/Photogallery/Nattu Varthamanam/
Local Body Elections 2020| ഇവിടെ സ്ഥാനാർത്ഥി കോവിഡിനെ പേടിച്ചോടില്ല; പിപിഇ കിറ്റണിഞ്ഞ് കോവിഡിനൊപ്പം സഞ്ചരിക്കും