വയനാട് മണ്ഡലത്തിലെ വൃക്ക- കരൾ രോഗികൾക്ക് സഹായവുമായി രാഹുൽ ഗാന്ധി എം പി
- Published by:Naseeba TC
- news18-malayalam
Last Updated:
വയനാട് പാർലമെന്റ് മണ്ഡലത്തിലെ കിഡ്നി രോഗികൾക്ക് രാഹുൽ ഗാന്ധി സഹായം നൽകുമെന്ന് ഉറപ്പ് നൽകിയിരുന്നു. ഇതിനായി സഹായം വേണ്ടവർക്ക് എംപി ഓഫീസ് മുഖേന അപേക്ഷയും ക്ഷണിച്ചു.
advertisement
1/8

വയനാട് പാർലമെന്റ് മണ്ഡലത്തിലെ വൃക്ക- കരൾ രോഗികൾക്ക് സഹായവുമായി എം പി രാഹുൽ ഗാന്ധി.
advertisement
2/8
ആകെ 1300 പേർക്കാണ് രാഹുലിന്റെ ചികിത്സ സഹായ കിറ്റ്.
advertisement
3/8
കിഡ്നി രോഗികള്‍ക്കും ഡയാലിസിസിന് വിധേയരായിക്കൊണ്ടിരിക്കുന്നവർക്കും കിഡ്നി –കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയരായവർക്കും ആണ് രാഹുൽ ഗാന്ധിയുടെ സഹായം.
advertisement
4/8
1000 ഡയാലിസിസ് കിറ്റും, കിഡ്നി- കരൾ മാറ്റ ശസ്ത്രക്രിയക്ക് വിധേയരായ 300 പേർക്ക് അവശ്യമരുന്നുകളുമാണ് രാഹുൽ നൽകിയത്.
advertisement
5/8
വയനാട് പാർലമെന്റ് മണ്ഡലത്തിലെ കിഡ്നി രോഗികൾക്ക് രാഹുൽ ഗാന്ധി സഹായം നൽകുമെന്ന് ഉറപ്പ് നൽകിയിരുന്നു. ഇതിനായി സഹായം വേണ്ടവർക്ക് എംപി ഓഫീസ് മുഖേന അപേക്ഷയും ക്ഷണിച്ചു.
advertisement
6/8
ഇതിനു പിന്നാലെയാണ് ചികിത്സാകിറ്റുകൾ വിതരണത്തിന് എത്തിയത്. രാഹുൽ ഗാന്ധിയുടെ സ്വന്തം ചിലവിൽ 1300 രോഗികൾക്കാണ് കിറ്റുകൾ വിതരണം ചെയ്യുന്നതന്ന് എപി അനിൽകുമാർ എംഎൽഎ അറിയിച്ചു.
advertisement
7/8
മാസ്കുകള്‍, സാനിറ്റൈസറുകള്‍, തെര്‍മല്‍ സ്കാനറുകള്‍ എന്നിവ നല്‍കിയതിനു പുറമേ വയനാട് പാര്‍ലമെന്റ് മണ്ഡലത്തിലെ കമ്മ്യൂണിറ്റി കിച്ചണുകളിലേക്ക് അരിയും പയറും ഉള്‍പ്പെടെയുള്ള ഭക്ഷ്യ വസ്തുക്കളും എത്തിച്ചിരുന്നു.
advertisement
8/8
വയനാട് ജില്ലയിലും, തിരുവമ്പാടി, നിലമ്പൂര്‍, ഏറനാട്, വണ്ടൂര്‍ എന്നീ നിയോജക മണ്ഡലങ്ങളിലും മരുന്നുകള്‍ ഇന്ന് തന്നെ എത്തും. അടുത്ത ആഴ്ച്ചയോടെ രോഗികളുടെ മുഴുവൻ വീടുകളില്‍ മരുന്നുകള്‍ എത്തിക്കും.
മലയാളം വാർത്തകൾ/Photogallery/Nattu Varthamanam/
വയനാട് മണ്ഡലത്തിലെ വൃക്ക- കരൾ രോഗികൾക്ക് സഹായവുമായി രാഹുൽ ഗാന്ധി എം പി