CF Thomas | സി.എഫ് തോമസ്: ഈ നിയമസഭാ കാലയളവില്‍ മരിക്കുന്ന ആറാമത്തെ എംഎല്‍എ
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
കെ.കെ രാമചന്ദ്രന്‍ നായര്‍, പി.ബി അബ്ദുള്‍റസാഖ്, കെ.എം മാണി, തോമസ് ചാണ്ടി, വിജയൻ പിള്ള എന്നിവരായിരുന്നു ഈ നിയമസഭാ കാലത്ത് വിടപറഞ്ഞ സാമാജികര്‍
advertisement
1/10

ഈ നിയമസഭാ കാലയളവില്‍ മരിക്കുന്ന ആറാമത്തെ നിയമസഭാ സാമാജികനാണ് ചങ്ങനാശേരി എം.എല്‍.എ സി.എഫ് തോമസ്. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കേരള കോണ്‍ഗ്രസ് ഡെപ്യൂട്ടി ചെയര്‍മാനാണ്. 2001-2006 കാലത്ത് യുഡിഎഫ് മന്ത്രിസഭയിൽ അംഗമായിരുന്നു. ഖാദി, ഗ്രാമ വികസന വകുപ്പാണ് സി.എഫ് തോമസ് കൈകാര്യം ചെയ്തിരുന്നത്.
advertisement
2/10
കെ.കെ രാമചന്ദ്രന്‍ നായര്‍, പി.ബി അബ്ദുള്‍റസാഖ്, കെ.എം മാണി, തോമസ് ചാണ്ടി, വിജയൻ പിള്ള എന്നിവരായിരുന്നു ഈ നിയമസഭാ കാലത്ത് വിടപറഞ്ഞ സാമാജികര്‍ .
advertisement
3/10
കെ.കെ രാമചന്ദ്രൻ നായർ(ചെങ്ങന്നൂർ)- സിപിഎം നേതാവും ചെങ്ങന്നൂർ നിയമസഭാംഗവുമായിരുന്നു കെ.കെ. രാമചന്ദ്രൻ നായർ. കരൾ രോഗത്തെ തുടർന്ന് 2018 ജനുവരി 14-ന് ചെന്നൈയിലെ അപ്പോളോ ആശുപത്രിയിൽ വച്ചാണ് രാമചന്ദ്രൻ നായർ അന്തരിച്ചത്.
advertisement
4/10
എന്നും കോൺഗ്രസിനോട് കൂറ് പുലർത്തിയിരുന്ന ചെങ്ങന്നൂരിൽ രാമചന്ദ്രനായരുടെ ജനകീയതയിലൂടെ പി.സി.വിഷ്ണുനാഥിനെ പരാജയപ്പെടുത്തിയാണ് സി.പി.എം മണ്ഡലം പിടിച്ചെടുത്തത്. ഉപതിരഞ്ഞെടുപ്പിൽ സജി ചെറിയാനെ കളത്തിലിറക്കി മണ്ഡലം സി.പി.എം നിലനിർത്തി.
advertisement
5/10
മഞ്ചേശ്വരത്ത് നിന്ന് രണ്ടാം തവണ നിയമസഭാ അംഗമായിരിക്കെ 2018 ഒക്ടോബർ 20നാണ് റസാഖ് അന്തരിച്ചത്.
advertisement
6/10
കെ.എം മാണി (പാലാ)- ഏറ്റവും കൂടുതൽ കാലം നിയമസഭാംഗമായതിന്‍റെയും ഏറ്റവുമധികം തവണ ബജറ്റ് അവതരിപ്പിക്കുകയും (13 തവണ) ചെയ്ത ധനമന്ത്രിയുമായിരുന്ന കെ.എം. മാണി ഈ സഭയുടെ കാലത്താണ് വിടപറഞ്ഞത്.
advertisement
7/10
കേരള കോൺഗ്രസ് പാർട്ടിയുടെ അമരക്കാരനായിരുന്നു കെ.എം മാണി. അസുഖബാധിതനായിരുന്ന കെ.എം മാണി 2019 ഏപ്രിൽ അഞ്ചിന് കൊച്ചിയിലാണ് അന്തരിച്ചത്.
advertisement
8/10
തോമസ് ചാണ്ടി (കുട്ടനാട്)- മൂന്നു തവണ കുട്ടനാട് മണ്ഡലത്തെ പ്രതിനിധീകരിച്ച തോമസ് ചാണ്ടി അർബുദ ബാധയെ തുടർന്നാണ് അന്തരിച്ചത്.
advertisement
9/10
2019 ഡിസംബർ 20ന് കൊച്ചിയിലായിരുന്നു അദ്ദേഹത്തിന്‍റെ അന്ത്യം.
advertisement
10/10
വിജയൻ പിള്ള: 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതു സ്വതന്ത്ര്യനായി ചവറയിൽ മത്സരിച്ച് കന്നി അങ്കം തന്നെ ജയിച്ച് നിയമസഭയിലെത്തിയ വ്യക്തിയാണ് വിജയൻ പിള്ള. 20202 മാർച്ച് എട്ടിന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
മലയാളം വാർത്തകൾ/Photogallery/Photos/
CF Thomas | സി.എഫ് തോമസ്: ഈ നിയമസഭാ കാലയളവില്‍ മരിക്കുന്ന ആറാമത്തെ എംഎല്‍എ