TRENDING:

Covid 19 | മാസ്കുകൾ നിർബന്ധമല്ലാത്ത രാജ്യങ്ങള്‍ അറിയാം

Last Updated:
കോവിഡ് പ്രതിരോധത്തിലെ മുഖ്യ മാർഗ്ഗമായ ഫേസ് മാസ്ക് പോലും നിർബന്ധമല്ലാത്ത ചില രാജ്യങ്ങളെ അറിയാം.
advertisement
1/7
Covid 19 | മാസ്കുകൾ നിർബന്ധമല്ലാത്ത രാജ്യങ്ങള്‍ അറിയാം
കോവിഡ് രണ്ടാംതരംഗത്തിന്‍റെ പിടിയിലാണ് ഇന്ത്യ. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചും കോവിഡ് പ്രതിരോധ മാനദണ്ഡങ്ങൾ കര്‍ശനമാക്കിയും രോഗവ്യാപനം നിയന്ത്രിക്കാനുള്ള ശ്രമത്തിലാണ് രാജ്യം. എന്നാൽ കോവിഡ് പ്രതിരോധത്തിലെ മുഖ്യ മാർഗ്ഗമായ ഫേസ് മാസ്ക് പോലും നിർബന്ധമല്ലാത്ത ചില രാജ്യങ്ങളെ അറിയാം.
advertisement
2/7
ഇസ്രയേൽ: ലോകത്ത് ആദ്യമായി കോവിഡ് മുക്ത രാഷ്ട്രമായെന്ന് പ്രഖ്യാപിച്ചത് ഇസ്രയേലാണ്. ഏപ്രിലിൽ ഈ പ്രഖ്യാപനത്തിന് പിന്നാലെ തന്നെ നിർബന്ധിത ഫേസ് മാസ്ക് നിയമവും സർക്കാർ നീക്കം ചെയ്തു. 8,39,000 കോവിഡ് -19 കേസുകളും 6,392 മരണങ്ങളുമാണ് ഇസ്രയേലില്‍ രജിസ്റ്റർ ചെയ്തിട്ടുള്ളത്. .  (Reuters photo)
advertisement
3/7
ചൈന: കോവിഡ് മഹാമാരിയുടെ ഉദ്ഭവ കേന്ദ്രമെന്ന് പറയപ്പെടുന്ന ചൈനയും ഇപ്പോൾ മാസ്ക് രഹിതമാണ്. രാജ്യത്ത് ആകെ 90,908 കോവിഡ് -19 കേസുകളും 4,636 മരണങ്ങളുമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.   (Reuters photo)
advertisement
4/7
ന്യൂസിലാൻഡ്: കോവിഡ് നിയന്ത്രണത്തിൽ മാതൃകാപരമായ പ്രവർത്തനങ്ങൾ നടത്തിയ രാജ്യങ്ങളിലൊന്നാണ് ന്യൂൂസിലാൻഡ്. ഇവിടെയും നിലവിൽ മാസ്ക് നിർബന്ധമല്ല. എന്നാല്‍ പൊതുഗതാഗത സംവിധാനങ്ങളിലും വിമാനത്തിലും മാസ്ക് ഉപയോഗിക്കണം. ആകെ 2658 കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. 26 മരണങ്ങളും.. (Reuters photo)
advertisement
5/7
യുഎസ്എ: കോവിഡിനെതിരായ പോരാട്ടങ്ങൾ ഇപ്പോഴും തുടരുന്നുണ്ടെങ്കിലും അമേരിക്കയിൽ നിർബന്ധിത മാസ്ക് നിയമത്തിൽ ഇളവ് നൽകിയിട്ടുണ്ട്. പൂർണ്ണമായും വാക്സിനേറ്റഡ് ആയ ആളുകൾ മാസ്ക് ധരിക്കേണ്ടതില്ല. ലോകത്തില്‍ ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യങ്ങളിലൊന്നാണ് യുഎസ്എ. മൂന്നര കോടി പോസിറ്റീവ് കേസുകളും 5.87 ലക്ഷം മരണങ്ങളുമാണ് ഇവിടെ  ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. . (Reuters photo)
advertisement
6/7
ഭൂട്ടാൻ: രാജ്യത്തെ 90% ആളുകളും വാക്സിൻ സ്വീകരിച്ചതിന് പിന്നാലെയാണ് ഭൂട്ടാനിൽ മാസ്ക് നിയമത്തിന് ഇളവ് നൽകിയത്. ലോകാരോഗ്യ സംഘടനയുടെ കണക്കുൾ അനുസരിച്ച് ജനുവരി 3 2020 നും 28 മെയ് 2021 നും ഇടയ്ക്ക് ആകെ 1491 കേസുകളും ഒരു മരണവും മാത്രമാണ് ഇവിടെ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. . (Reuters photo)
advertisement
7/7
ഹവായി: മേൽപ്പറഞ്ഞ അഞ്ച് രാജ്യങ്ങൾക്ക് പുറമെ യുഎസ് സ്റ്റേറ്റായ ഹവായിയും മാസ്ക് രഹിതമായി പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യത്തെ പകുതി ആളുകളും വാക്സിനേറ്റഡ് ആണ്. ബാക്കിയുള്ള ഭൂരിഭാഗവും ഒരു ഡോസ് സ്വീകരിച്ച് കഴിഞ്ഞിട്ടുണ്ട്. ഇതോടെയാണ് നിർബന്ധിത മാസ്ക് നിയമം നീക്കിയത്. കണക്കുകൾ പ്രകാരം 34,844 കേസുകളും 495 മരണങ്ങളുമാണ് ഇവിടെ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. . (Reuters photo)
മലയാളം വാർത്തകൾ/Photogallery/Photos/
Covid 19 | മാസ്കുകൾ നിർബന്ധമല്ലാത്ത രാജ്യങ്ങള്‍ അറിയാം
Open in App
Home
Video
Impact Shorts
Web Stories