TRENDING:

Happy Birthday Dia Mirza | പിറന്നാൾ ആഘോഷിച്ച് ദിയ മിർസ; മുൻ സൗന്ദര്യറാണിയുടെ ഇതുവരെ കണ്ടിട്ടില്ലാത്ത ചിത്രങ്ങൾ

Last Updated:
2000 ൽ മിസ് ഇന്ത്യ മത്സരത്തിൽ രണ്ടാം സ്ഥാനക്കാരിയായ മിയ 2000 ൽ മിസ്സ് ഏഷ്യ പസഫിക് കിരീടം നേടി.
advertisement
1/8
പിറന്നാൾ ആഘോഷിച്ച് ദിയ മിർസ; മുൻ സൗന്ദര്യറാണിയുടെ ഇതുവരെ കണ്ടിട്ടില്ലാത്ത ചിത്രങ്ങൾ
ഹൈദരാബാദ് സ്വദേശിയാണ് ദിയ മിർസ. ജർമ്മൻ ഗ്രാഫിക്സ്, ഇൻഡസ്ട്രിയൽ ഫെയർ ഡിസൈനറും ആർക്കിടെക്ടുമായ ഫ്രാങ്ക് ഹാൻ‌ഡ്രിച്ചാണ് ദിയയുടെ പിതാവ്. അമ്മ ദീപയും ഇന്റീരിയർ ഡിസൈനറും ലാൻഡ്‌സ്‌കേപ്പറുമാണ്. എന്നാൽ ദിയയ്ക്ക് നാലര വയസ്സുള്ളപ്പോൾ മാതാപിതാക്കൾ വിവാഹമോചനം നേടി.
advertisement
2/8
ഹൈദരാബാദ് സ്വദേശിയായ അഹമ്മദ് മിർസയെ അമ്മ വിവാഹം കഴിച്ചതിനു പിന്നലെയാണ് ദിയ  രണ്ടാനച്ഛന്റെ കുടുംബപ്പേര് സ്വീകരിച്ചത്.  2003 ൽ അദ്ദേഹം അന്തരിച്ചു.
advertisement
3/8
വിദ്യാര്യ ഹൈസ്കൂളിൽ പഠിച്ച ശേഷം മിർസയെ ഖൈർതാബാദിലെ ഗേൾസ് ഡേ സ്കൂളായ നാസർ സ്കൂളിൽ ചേർത്തു. ഹൈദരാബാദിലെ അംബേദ്കർ ഓപ്പൺ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ബിരുദം നേടുന്നതിനുമുമ്പ് സ്റ്റാൻലി ജൂനിയർ കോളേജിൽ ചേർന്നു.
advertisement
4/8
നീരജിന്റെ മൾട്ടി മീഡിയ സ്റ്റുഡിയോയുടെ മാർക്കറ്റിംഗ് എക്സിക്യൂട്ടീവായി കോളേജിൽ പഠിക്കുമ്പോൾ മിർസ ജോലി ചെയ്തിരുന്നു.
advertisement
5/8
ലിപ്റ്റൺ, വാൾസ് ഐസ്ക്രീം, ഇമാമി തുടങ്ങി നിരവധി ബ്രാൻഡുകളുടെ മോഡലായി. 2000 ൽ മിസ്സ് ഇന്ത്യ മത്സരത്തിൽ രണ്ടാം സ്ഥാനക്കാരിയായ മിയ 2000 ൽ മിസ്സ് ഏഷ്യ പസഫിക് കിരീടം നേടി.
advertisement
6/8
വൻ ആരാധകവൃന്ദത്തെ നേടാനായെങ്കിലും ബോക്സോഫീസിൽ മികച്ച പ്രകടനം കാഴ്ചവെച്ച റെഹ്ന ഹായ് ടെറെ ദിൽ മേയിലൂടെയായിരുന്നു സിനിമയിലേക്കുള്ള അരങ്ങേറ്റം. തുടർന്ന് ദം, ദിവാനപൻ, തുംകോ നാ ഭൂൾ പായെംഗെ, തുംസ നഹിൻ ദേഖ - എ ലവ് സ്റ്റോറി, പരിനിത, ദസ്, ലഗേജ് റാഹോ മുന്നാഭായ്, സലാം മുംബൈ തുടങ്ങിയ സിനിമകളിൽ അഭിനയിച്ചു.
advertisement
7/8
2018 ൽ സഞ്ജയ് ദത്തിന്റെ ഭാര്യ മന്യത ദത്ത് എന്ന ബയോപിക് സഞ്ജുവിൽ  അഭിനയിച്ചു.  ZEE5 വെബ് സീരീസായ കാഫിറിൽ ദിയ മോഹിത് റെയ്‌നയ്‌ക്കൊപ്പം അഭിനയിച്ചു. കാഫിറിലെ അഭിനയത്തിന് ദാദ സാഹിബ് ഫാൽക്കെ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ അവാർഡ് ലഭിച്ചു. 2011 ൽ മുൻ ഭർത്താവ് സാഹിൽ സംഘയ്‌ക്കൊപ്പം ബോർൺ ഫ്രീ എന്റർടൈൻമെന്റ് എന്ന പ്രൊഡക്ഷൻ ഹൗസ് ആരംഭിച്ചു.
advertisement
8/8
കാൻസർ പേഷ്യന്റ്സ് എയ്ഡ് അസോസിയേഷൻ, സ്പാസ്റ്റിക്സ് സൊസൈറ്റി ഓഫ് ഇന്ത്യ എന്നിവയുമായി മിർസ പ്രവർത്തിച്ചിട്ടുണ്ട്, കൂടാതെ എച്ച് ഐ വി അവബോധം, സ്ത്രീ ഭ്രൂണഹത്യ തടയൽ എന്നിവയുമായി ബന്ധപ്പെട്ടും മിയ പ്രവർത്തിച്ചിട്ടുണ്ട്.  2014 ഏപ്രിലിൽ, തന്റെ ദീർഘകാല ബിസിനസ്സ് പങ്കാളിയായ സാഹിൽ സംഘയെ ജീവിതപങ്കാളിയാക്കി.  2019 ഓഗസ്റ്റിൽ ഇരുവരും വേർപിരിഞ്ഞു.
മലയാളം വാർത്തകൾ/Photogallery/Photos/
Happy Birthday Dia Mirza | പിറന്നാൾ ആഘോഷിച്ച് ദിയ മിർസ; മുൻ സൗന്ദര്യറാണിയുടെ ഇതുവരെ കണ്ടിട്ടില്ലാത്ത ചിത്രങ്ങൾ
Open in App
Home
Video
Impact Shorts
Web Stories