TRENDING:

ഹനുമാൻ സഞ്ജീവനി കൊണ്ടു വന്നത് ആർക്കു വേണ്ടി? ഉത്തരം അറിയാതെ അമ്പരന്ന താരത്തെ ട്രോളി സോഷ്യൽ മീഡിയ

Last Updated:
നേരത്തെ ഒരു റിയാലിറ്റി ഷോയ്ക്കിടെ ഒരു ചോദ്യത്തിന് തെറ്റായ ഉത്തരം നൽകിയതിനെ തുടർന്ന് ബോളിവുഡ് താരം ആലിയാ ഭട്ടും സോഷ്യല്‍ മീഡിയയുടെ രൂക്ഷ പരിഹാസം ഏറ്റു വാങ്ങിയിട്ടുണ്ട്.
advertisement
1/8
ഹനുമാൻ സഞ്ജീവനി കൊണ്ടു വന്നത് ആർക്കു വേണ്ടി? അമ്പരന്ന താരത്തെ ട്രോളി സോഷ്യൽ മീഡിയ
മുംബൈ: രാമായണത്തിൽ നിന്നുള്ള ലളിതമായ ഒരു ചോദ്യത്തിന് ഉത്തരം പറയാനാകാതെ കുഴഞ്ഞ ബോളിവുഡ് താരം സൊനാക്ഷിയെ സിൻഹയെ ട്രോളി സോഷ്യൽ മീഡിയ.
advertisement
2/8
അമിതാഭ് ബച്ചന്‍ അവതാരകനായ കോൻ ബനേഗാ ക്രോർപതി പരിപാടിയിലാണ് രാമയാണത്തിൽ നിന്നുള്ള ഒരു ചോദ്യം സൊനാക്ഷിക്ക് നേരിടേണ്ടി വന്നത്
advertisement
3/8
ഹനുമാന്‍ സ‍‍‍‍ഞ്ജീവനി ഔഷധം കൊണ്ടു വന്നത് ആർക്കു വേണ്ടിയാണെന്നായിരുന്നു ചോദ്യം. ഇതിന് ഉത്തരം അറിയാതെ കുഴങ്ങിയ സൊനാക്ഷി ഒടുവിൽ ലൈഫ് ലൈനും ഉപയോഗപ്പെടുത്തി
advertisement
4/8
പരിപാടി സംപ്രേഷണം ചെയ്തതിന് പിന്നാലെ താരത്തിനെതിരെ ട്രോളുകളും വ്യാപകമായി. ഷോയുടെ അവതാരകനായ അമിതാഭ് ബച്ചനും രാമായണത്തെക്കുറിച്ച് അറിയാത്ത സൊനാക്ഷിയെ പരിഹസിച്ച് രംഗത്തെത്തിയിട്ടുണ്ട്.
advertisement
5/8
സൊനാക്ഷിയുടെ കുടുംബാംഗങ്ങളുടെ പേര് തന്നെ രാമായണത്തില്‍ നിന്നുള്ളതാണ്. എന്നിട്ട് പോലും താരത്തിന് ലളിതമായ ഒരു ചോദ്യത്തിന് ഉത്തരം പറയാനായില്ലെന്നാണ് പരിഹാസം.
advertisement
6/8
അച്ഛന്റെ പേര് ശത്രുഘൻ, സഹോദരങ്ങളുടെ പേര് ലവ്, കുശ്, വീട്ടു പേര് 'രാമായൺ' എന്നിട്ടും വിശുദ്ധ രാമായണത്തെക്കുറിച്ച് അറിയില്ല.. എന്നായിരുന്നു മറ്റൊരു പരിഹാസം
advertisement
7/8
നേരത്തെ ഒരു റിയാലിറ്റി ഷോയ്ക്കിടെ ഒരു ചോദ്യത്തിന് തെറ്റായ ഉത്തരം നൽകിയതിനെ തുടർന്ന് ബോളിവുഡ് താരം ആലിയാ ഭട്ടും സോഷ്യല്‍ മീഡിയയുടെ രൂക്ഷ പരിഹാസം ഏറ്റു വാങ്ങിയിട്ടുണ്ട്.
advertisement
8/8
ആലിയയുമായി താരതമ്യപ്പെടുത്തിയാണ് ഇപ്പോൾ സൊനാക്ഷിക്കെതിരെ ട്രോളുകൾ. #YoSonakshiSoDumb എന്ന ഹാഷ്ടാഗും ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗാണ്.
മലയാളം വാർത്തകൾ/Photogallery/Photos/
ഹനുമാൻ സഞ്ജീവനി കൊണ്ടു വന്നത് ആർക്കു വേണ്ടി? ഉത്തരം അറിയാതെ അമ്പരന്ന താരത്തെ ട്രോളി സോഷ്യൽ മീഡിയ
Open in App
Home
Video
Impact Shorts
Web Stories