ഗോത്രകാല നായികയായി സാനിയ ഇയ്യപ്പൻ; വൈറലായി വിനോദ് ഗോപിയുടെ വൈൽഡ് നരേറ്റീവ്
Last Updated:
ഷാനോസ് ഡേവിഡ്
advertisement
1/9

ഇതെന്താ കാമറയും തൂക്കി കാട്ടിൽ കറങ്ങുന്നേ എന്ന് ചോദിച്ചാൽ പറയാൻ പഴയൊരു കഥയുണ്ട് വിനോദ് ഗോപിക്ക്. മലയോര ജില്ലക്കാരനായ വിനോദിന് കാടെന്നും അത്ഭുതങ്ങൾ ഒളിപ്പിച്ചിരിക്കുന്ന ഭൂമിയിലെ വിസ്മയമാണ്. കാട് കണ്ടുതീർക്കാൻ കഴിയില്ലേ എന്ന് ചോദ്യമെറിഞ്ഞാൽ ഉടൻ വരും കാടൊക്കെ കടൽ പോലെ കിടക്കുവല്ലേ ചേട്ടാ എന്ന്.
advertisement
2/9
അങ്ങനെയങ്ങനെ കാടകങ്ങളിലെ ജീവിതങ്ങളോട് ഭ്രാന്ത് മൂത്ത ഒരു ദിവസം നാട്ടിലൊരു കാട് സൃഷ്ടിച്ച് അതിൽ കുറേ കഥാപാത്രങ്ങളെയും നിരത്തി ഒരു ''ചിത്രകഥ'' ഒരുക്കി വിനോദ് എന്ന ന്യൂജെൻ ഫോട്ടോഗ്രാഫർ. പ്രധാന കഥാപാത്രമാകട്ടെ ആദ്യസിനിമ കൊണ്ട് മലയാളികളുടെ മനസിൽ ഇരിപ്പുറപ്പിച്ച സാനിയ ഇയ്യപ്പനും. സംഗതി വൈറലായെന്ന് പറഞ്ഞാൽ മതിയല്ലോ.
advertisement
3/9
തിരുവല്ല കുമ്പനാട് സ്വദേശിയായ വിനോദ് ഒന്നര പതിറ്റാണ്ടായി ഫോട്ടോഗ്രഫി മേഖലയിൽ സജീവമാണ്. നിരവധി തവണ പച്ചപ്പ് പകർത്താൻ കാട് കയറിയ വിനോദ് ഒടുവിൽ എറണാകുളം നഗരഹൃദയത്തിലെ സെവൻത് ഐ സ്റ്റുഡിയോയിൽ കാട് പുനരാവിഷ്കരിച്ചു. അവിടെയാണ് വൈൽഡ് നറേറ്റീവ് എന്ന "ചിത്രകഥ" പിറവിയെടുത്തത്.
advertisement
4/9
സാനിയ ഇയ്യപ്പന്റെ ഇന്നോളം ആരും കണ്ടിട്ടില്ലാത്ത മേക്ക് ഓവറാണ് വൈൽഡ് നറേറ്റിവിന്റെ ഏറ്റവും വലിയ ആകർഷണീയത. പ്രാചീനവനവാസ കാലത്തെ വേഷ വിധാനങ്ങളും ആഭരണങ്ങളും മുഖത്തെ ചായക്കൂട്ടുകളും ഒക്കെയായപ്പോൾ ഗോത്രകാല സംസ്കൃതിയിലെ രാജ്ഞിയായി മാറി സാനിയ.
advertisement
5/9
സാനിയയുടെ തീഷ്ണമായ നോട്ടമാണ് ചിത്രങ്ങളുടെ മറ്റൊരു പ്രത്യേകത. സാനിയക്കൊപ്പം രണ്ട് മോഡലുകൾ കൂടി ഈ ചിത്രകഥയിൽ വേഷമിടുന്നുണ്ട്. പങ്കാളിയായി എത്തിയിരിക്കുന്നത് നടനും മോഡലുമായ അസർ മുഹമ്മദാണ്. ഇരുവർക്കുമൊപ്പം അനന്ദ കണ്ണകി എന്ന ബാലതാരവും.
advertisement
6/9
അനന്ദ കണ്ണകിയുടെ പിതാവും കേശാലങ്കാര വിദഗ്ധനും മേക്കപ്പ് ആർടിസ്റ്റുമായ നരസിംഹ സ്വാമിയാണ് സാനിയയെ അടക്കം ഗോത്രകാല ബിംബങ്ങളായി അണിയിച്ചൊരുക്കിയത്. വൈൽഡ് നറേറ്റീവിന് തനിമ ചോരാതെയും കാല്പനിക ഭംഗി നിലനിർത്തിയുമുള്ള കാട് ഒരുക്കിയത് കുട്ടൻ പുത്തൂർ എന്ന കാലസംവിധായകന്റെ മാന്ത്രിക വിരലുകളാണ്.
advertisement
7/9
അപ്പർ പ്രൈമറി ക്ലാസ്സിൽ പഠിക്കുമ്പോൾ കണ്ടു മറന്ന "കാട് നമ്മുടെ വീട്", "മരം ഒരു വരം" തുടങ്ങിയ ക്ളീഷേ കുട്ടിനാടകങ്ങളാണ് കാടിനോടുള്ള പ്രണയത്തിന് കാരണമെന്ന് വിനോദ് ഗോപി തെല്ലൊരു തമാശ കലർത്തി പറയുന്നു.
advertisement
8/9
കാനനമധ്യത്തിൽ കണ്ണിൽ കനൽ ഒളിപ്പിച്ച നോട്ടവുമായി നിൽക്കുന്ന സാനിയയും കൂട്ടരും നാട്ടിടങ്ങളിൽ തരംഗമായിക്കഴിഞ്ഞു. തന്റെ പ്രയത്നം ഫലം കണ്ടതിലുള്ള ആഹ്ലാദം വിനോദ് ഗോപി എന്ന പ്രതിഭ മറച്ചുവെക്കുന്നില്ല.
advertisement
9/9
ഫോട്ടോകൾ കോർത്തിണക്കിയ തന്റെ ഗോത്രകാല "ചിത്രകഥ", സിനിമയെന്ന വലിയ കാൻവാസിലേക്കുള്ള യാത്രയിൽ ഒരു ചുമടുതാങ്ങി ആകുമെന്ന് തന്നെയാണ് വിനോദിന്റെ പ്രതീക്ഷ.
മലയാളം വാർത്തകൾ/Photogallery/Photos/
ഗോത്രകാല നായികയായി സാനിയ ഇയ്യപ്പൻ; വൈറലായി വിനോദ് ഗോപിയുടെ വൈൽഡ് നരേറ്റീവ്