TRENDING:

ജീവന് ഭീഷണിയായ ഗുരുതര പരിക്കുകളിൽ നിന്ന് രക്ഷപെട്ട 10 ക്രിക്കറ്റ് താരങ്ങൾ

Last Updated:
സിഡ്‌നിയിൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന മത്സരത്തിൽ ക്യാച്ചെടുക്കുന്നതിനെടെയാണ് ഇന്ത്യൻ താരം ശ്രേയസ് അയ്യർക്ക് ഗുരുതരമായി പരിക്കേറ്റത്
advertisement
1/10
ജീവന് ഭീഷണിയായ ഗുരുതര പരിക്കുകളിൽ നിന്ന് രക്ഷപെട്ട 10 ക്രിക്കറ്റ് താരങ്ങൾ
നാരി കോൺട്രാക്ടർ (നരിമാൻ ജംഷഡ്ജി കോൺട്രാക്ടർ-ഇന്ത്യ) – 1962 ൽ വെസ്റ്റ് ഇൻഡീസിന്റെ ചാർലി ഗ്രിഫിത്തിന്റെ ബൗൺസർ തട്ടി ഇന്ത്യൻ ഓപ്പണറുടെ തലയോട്ടിക്ക് പൊട്ടൽ സംഭവിച്ചു. ആറ് ദിവസം അദ്ദേഹം അബോധാവസ്ഥയിൽ കിടന്നു. നിരവധി ശസ്ത്രക്രിയകൾക്കും രക്തപ്പകർച്ചകൾക്കും ശേഷം അദ്ദേഹം അത്ഭുതകരമായി രക്ഷപ്പെട്ടു, പക്ഷേ പിന്നീട് അദ്ദേഹം ടെസ്റ്റ് ക്രിക്കറ്റ് കളിച്ചില്ല. (ചിത്രം: രവി ശാസ്ത്രി/എക്സ്)
advertisement
2/10
തമീം ഇഖ്ബാൽ (ബംഗ്ലാദേശ്) – 2025 മാർച്ചിൽ, ധാക്കയിൽ നടന്ന ഒരു ആഭ്യന്തര മത്സരത്തിനിടെ തമീമിന് ഹൃദയാഘാതം സംഭവിച്ചു, അടിയന്തര ആൻജിയോപ്ലാസ്റ്റിക്ക് വിധേയനാകുന്നതിന് മുമ്പ് കൃത്യസമയത്ത് അദ്ദേഹത്തിന് സിപിആർ നഷൽകി. പെട്ടെന്നുതന്നെ ചികിത്സ നൽകിയത് അദ്ദേഹത്തിന്റെ ജീവൻ രക്ഷിച്ചുവെന്ന് ഡോക്ടർമാർ പറഞ്ഞു. (ചിത്രത്തിന് കടപ്പാട്: AFP)
advertisement
3/10
ഇയാൻ ബോതം (ഇംഗ്ലണ്ട്) – മുൻ ഇംഗ്ലണ്ട് ഓൾറൗണ്ടർ കഴിഞ്ഞ വർഷം ഒരു മീൻപിടുത്ത യാത്രയ്ക്കിടെ വടക്കൻ ഓസ്‌ട്രേലിയയിൽ മുതലയും സ്രാവുകളും നിറഞ്ഞ ഒരു നദിയിൽ വീണു. നിമിഷങ്ങൾക്കുള്ളിൽ അദ്ദേഹത്തെ രക്ഷപ്പെടുത്തി. മാരകമായേക്കാവുന്ന ഒരു അപകടത്തിൽ നിന്ന് വെറും മുറിവുകളോടെയാണ് അദ്ദേഹം രക്ഷപെട്ടത്. (ചിത്രം: @DurhamCricket)
advertisement
4/10
ഇവാൻ ചാറ്റ്ഫീൽഡ് (ന്യൂസിലാൻഡ്) – 1975-ൽ ടെസ്റ്റ് അരങ്ങേറ്റം കുറിച്ചപ്പോൾ, ഒരു ബൗൺസർ പന്ത് ചാറ്റ്ഫീൽഡിനെ തലയിൽ തട്ടി ബോധം നഷ്ടപ്പെടുകയും ഹൃദയം താൽക്കാലികമായി നിലയ്ക്കുകയും ചെയ്തിരുന്നു. തുടർന്ന് ടീമിലെ മെഡിക്കൽ സ്റ്റാഫ് അദ്ദേഹത്തെ പൂർവാവസ്ഥയിൽ എത്തിച്ചു. ഈ സംഭവം കളിക്കാരുടെ സുരക്ഷാ അവബോധത്തിൽ കാര്യമായ മാറ്റങ്ങൾക്ക് കാരണമായി.
advertisement
5/10
ഡബ്ല്യു.വി. രാമൻ (ഇന്ത്യ) – മുൻ ഇന്ത്യൻ ക്രിക്കറ്റ് കളിക്കാരനും പരിശീലകനുമായ ഡബ്ല്യു.വി. രാമൻ മരുന്ന് കഴിച്ചതിനെ തുടർന്ന് അനാഫൈലക്റ്റിക് ഷോക്കിലേക്ക് വീണ് ബോധം നഷ്ടപ്പെടുകയും ഹൃദയാഘാതം അനുഭവപ്പെടുകയും ചെയ്തിരുന്നു. "60 സെക്കൻഡ് നേരത്തേക്ക് മരണത്തെ ആശ്ലേഷിച്ചു" എന്നാണ് പിന്നീട് ആ അവസ്ഥയെ അദ്ദേഹം വിശേഷിപ്പിച്ചത്.(ചിത്രം: സൈകത് ദാസ് /ബിസിസിഐക്ക് വേണ്ടി സ്പോർട്സ്പിക്സ്)
advertisement
6/10
ആൻഡ്രൂ ഹാൾ (ദക്ഷിണാഫ്രിക്ക) – 1998-ൽ ഒരു എടിഎമ്മിൽ നടന്ന വെടിവയ്പ്പിൽ നിന്ന് ആൻഡ്രൂ ഹാളിന് വെടിയേറ്റിരുന്നു. ആറ് വെടിയുണ്ടകളാണ് ഹാളിന്റേ ശരീരത്തേക്ക് തളച്ചു കയറിയത്. എന്നാൽ ഗുരുതരമായ ആ പരിക്കിനെ അദ്ദേഹം അതിജീവിച്ചു. പിന്നീട് 2002-ൽ ആയുധധാരികളായ ഒരുസംഘം അദ്ദേഹത്തിന്റെ കാർ തട്ടിയെടുത്തു. രണ്ട് ഭയാനകമായ സംഭവങ്ങൾക്കിടയിലും, അദ്ദേഹം പൂർണ്ണമായും സുഖം പ്രാപിച്ച് തന്റെ ക്രിക്കറ്റ് ജീവിതം തുടർന്നു.
advertisement
7/10
നിക്കോളാസ് പൂരൻ (വെസ്റ്റ് ഇൻഡീസ്) – 2015 ജനുവരിയിൽ, ട്രിനിഡാഡിൽ ഉണ്ടായ ഒരു വാഹനാപകടത്തിൽ പൂരന് കണങ്കാലിനും കാൽമുട്ടിനും ഗുരുതരമായി പരിക്കേറ്റു. അന്ന്19 വയസായിരുന്നു അദ്ദേഹത്തിന്റെ പ്രായം. രണ്ട് ശസ്ത്രക്രിയകൾ വേണ്ടിവന്നു പരിക്കിൽ നിന്ന് മുക്തനാകാൻ. പിന്നീട് അദ്ദേഹത്തിന്റെ ദൃഢനിശ്ചയം കൊണ്ട് വെസ്റ്റ് ഇൻഡീസിന്റെ വൈറ്റ്-ബോൾ ക്യാപ്റ്റനും ആഗോള ടി20 താരവുമായി ഉയർന്നുവന്നു.
advertisement
8/10
ശ്രീലങ്കൻ ക്രിക്കറ്റ് ടീം (2009 ലാഹോർ ആക്രമണം) – 2009 മാർച്ച് 3 ന്, ഒരു ടെസ്റ്റ് മത്സരത്തിനായി ഗദ്ദാഫി സ്റ്റേഡിയത്തിലേക്ക് പോകുന്നതിനിടെ ലാഹോറിൽ വെച്ച് ശ്രീലങ്കൻ ക്രിക്കറ്റ് ടീം സഞ്ചരിച്ച ബസിന് നേരെ തീവ്രവാദികൾ പതിയിരുന്ന് ആക്രമണം നടത്തി. ആക്രമണത്തിൽ കുമാർ സംഗക്കാര, തിലൻ സമരവീര എന്നിവരുൾപ്പെടെ നിരവധി കളിക്കാർക്ക് പരിക്കേൽക്കുകയും ആറ് സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെടുകയും ചെയ്തു. എന്നാൽ ബസ് ഡ്രൈവറുടെ ധൈര്യവും പോലീസിന്റെ പെട്ടെന്നുള്ള പ്രതികരണവും കാരണം എല്ലാ കളിക്കാരും ജീവൻ അപകടപ്പെടുത്തുന്ന ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടു.
advertisement
9/10
ഋഷഭ് പന്ത് (ഇന്ത്യ) – 2022 ഡിസംബർ 30 ന് ഉണ്ടായ ഒരു കാർ അപകടത്തിൽ പന്തിന് പരിക്കേറ്റു. കാർ ഡിവൈഡറിൽ ഇടിച്ച് തീപിടിച്ചതിനെ തുടർന്ന് അദ്ദേഹത്തിന് പുറകിലും കാലിലും ഗുരുതരമായി പരിക്കേറ്റു. അവിശ്വസനീയമാംവിധം, 15 മാസത്തിനുള്ളിൽ അദ്ദേഹം ക്രിക്കറ്റിലേക്ക് തിരിച്ചുവന്നു, 2024 ൽ ഇന്ത്യയെ ടി20 ലോകകപ്പ് വിജയത്തിൽ പ്രധാന പങ്ക് വഹിച്ചു (ചിത്രത്തിന് കടപ്പാട്: AP)
advertisement
10/10
ശ്രേയസ് അയ്യർ (ഇന്ത്യ) – സിഡ്‌നിയിൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന മത്സരത്തിനിടെ, ഡൈവിംഗ് ക്യാച്ചിനെ തുടർന്ന് അയ്യറുടെ പ്ലീഹയ്ക്ക് പരിക്കേറ്റു, തുടർന്ന് ബോധം നഷ്ടപ്പെട്ട് ഐസിയുവിലേക്ക് കൊണ്ടുപോയി. ഫിസിയോയുടെയും ടീം ഡോക്ടറുടെയും പെട്ടെന്നുള്ള പ്രതികരണം അദ്ദേഹത്തിന്റെ ജീവൻ രക്ഷിച്ചതായി ഡോക്ടർമാർ പിന്നീട് വെളിപ്പെടുത്തി. (എപി ഫോട്ടോ)
മലയാളം വാർത്തകൾ/Photogallery/Sports/
ജീവന് ഭീഷണിയായ ഗുരുതര പരിക്കുകളിൽ നിന്ന് രക്ഷപെട്ട 10 ക്രിക്കറ്റ് താരങ്ങൾ
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories