മാഞ്ചസ്റ്ററിൽ ഇന്ത്യൻ നായകൻ ശുഭ്മാൻ ഗിൽ തകർത്ത 8 റെക്കോർഡുകൾ
- Published by:Nandu Krishnan
- news18-malayalam
Last Updated:
മാഞ്ചസ്റ്ററിലെ ഓൾഡ് ട്രാഫോർഡ് ക്രിക്കറ്റ് ഗ്രൗണ്ടിൽ സെഞ്ച്വറി നേടുന്ന ഒമ്പതാമത്തെ ഇന്ത്യൻ ക്രിക്കറ്റ് താരമാണ് ഗിൽ
advertisement
1/8

മാഞ്ചസ്റ്ററിലെ ഓൾഡ് ട്രാഫോർഡിൽ നടന്ന നാലാം ടെസ്റ്റിൽ റെക്കോർഡ് നേട്ടം കൈവരിച്ചതോടെ ഇന്ത്യൻ ടെസ്റ്റ് ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ ക്രിക്കറ്റ് ചരിത്രത്തിൽ ഇടം നേടിയിരിക്കുകയാണ്.ക്യാപ്റ്റനെന്ന നിലയിൽ കന്നി ടെസ്റ്റ് പരമ്പരയിൽ നാല് സെഞ്ച്വറികൾ നേടുന്ന ആദ്യ കളിക്കാരനായി ശുഭ്മാൻ ഗിൽ മാറി. ഡോൺ ബ്രാഡ്മാൻ, വാർവിക് ആംസ്ട്രോംഗ്, ഗ്രെഗ് ചാപ്പൽ, വിരാട് കോഹ്‌ലി, സ്റ്റീവൻ സ്മിത്ത് എന്നവർ ക്യാപ്റ്റനെന്ന നിലയിൽ കന്നി ടെസ്റ്റ് പരമ്പരയിൽ 3 സെഞ്ച്വറികൾ നേടിയുട്ടുണ്ട്.
advertisement
2/8
മാഞ്ചസ്റ്ററിലെ ഓൾഡ് ട്രാഫോർഡ് ക്രിക്കറ്റ് ഗ്രൗണ്ടിൽ സെഞ്ച്വറി നേടുന്ന ഒമ്പതാമത്തെ ഇന്ത്യൻ ക്രിക്കറ്റ് താരമാണ് ഗിൽ. 1990 ൽ സച്ചിൻ ടെണ്ടുൽക്കർറിന് ശേഷം ആദ്യമായാണ് ഒരു ഇന്ത്യൻ താരം ഓൾഡ് ട്രാഫോർഡിൽ സെഞ്ച്വറി നേടുന്നത്
advertisement
3/8
25 വയസ്സുള്ള ഗില്ലിന്റെ ടെസ്റ്റ് കരിയറിലെ ഒമ്പതാം സെഞ്ച്വറിയാണ് ഇത്. 2019 ൽ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ആരംഭിച്ചതിന് ശേഷമാണ് ഗില്ലിന്റെ എല്ലാ സെഞ്ച്വറികളും പിറന്നത്. ഒമ്പത് സെഞ്ച്വറികൾ നേടിയ അദ്ദേഹം, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് മത്സരത്തിൽ ഏറ്റവും കൂടുതൽ സെഞ്ച്വറികൾ നേടിയ മുൻ ക്യാപ്റ്റൻ രോഹിത് ശർമ്മയുടെ റെക്കോർഡിന് ഒപ്പമെത്തി.
advertisement
4/8
ക്യാപ്റ്റനായിരിക്കെ ഒരു ടെസ്റ്റ് പരമ്പരയിൽ നാല് സെഞ്ച്വറികൾ നേടിയ ഡോൺ ബ്രാഡ്മാന്റെയും സുനിൽ ഗവാസ്കറിന്റെയും റെക്കോർഡിന് ഒപ്പമെത്തിയിരിക്കുകയാണ് ഗിൽ. 148 വർഷത്തെ ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തിൽ മറ്റൊരു ക്യാപ്റ്റനും ഒരു ടെസ്റ്റ് പരമ്പരയിൽ നാലിൽ കൂടുതൽ സെഞ്ച്വറികൾ നേടിയിട്ടില്ല.
advertisement
5/8
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതൽ റൺസ് നേടിയതിന്റെ റെക്കോർഡും ഗിൽ സ്വന്തമാക്കി. യശസ്വി ജയ്‌സ്വാളിന്റെ റെക്കോർഡാണ് ഗിൽ മറികടന്നത്
advertisement
6/8
ഇംഗ്ലണ്ടിൽ നടന്ന ഒരു ടെസ്റ്റ് പരമ്പരയിൽ 700 റൺസ് നേടുന്ന ഏഷ്യയിൽ നിന്നുള്ള ആദ്യ ക്രിക്കറ്റ് കളിക്കാരനെന്ന റെക്കോഡും ഗില്ലിന്റെ പേരിലായി. ഇംഗ്ലണ്ടിൽ നടന്ന ഒരു ടെസ്റ്റ് പരമ്പരയിൽ ഏറ്റവും കൂടുതൽ റൺസ് നേടിയതിന്റെ റെക്കോർഡ് മുമ്പ് പാകിസ്ഥാന്റെ മുഹമ്മദ് യൂസഫിന്റെ പേരിലായിരുന്നു.
advertisement
7/8
സുനിൽ ഗവാസ്കറിനും യശസ്വി ജയ്‌സ്വാളിനും ശേഷം ഒരു ദ്വിരാഷ്ട്ര ടെസ്റ്റ് പരമ്പരയിൽ 700ൽ അധികം റൺസ് നേടുന്ന മൂന്നാമത്തെ ഇന്ത്യൻ ക്രിക്കറ്റ് കളിക്കാരനായി ശുഭ്മാൻ ഗിൽ മാറി. ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ഒരു ടെസ്റ്റ് പരമ്പരയിൽ 700ൽ അധികം റൺസ് നേടുന്ന നാലാമത്തെ ക്രിക്കറ്റ് കളിക്കാരനാണ് അദ്ദേഹം.
advertisement
8/8
ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ഒരു ടെസ്റ്റ് പരമ്പരയിൽ 700ൽ അധികം റൺസ് നേടുന്ന നാലാമത്തെ ബാറ്റ്‌സ്മാനായി ഗിൽ മാറി.ഗ്രഹാം ഗൂച്ച്, ജോ റൂട്ട്, യശസ്വി ജയ്‌സ്വാൾ എന്നിവരാണ് ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ഒരു ടെസ്റ്റ് പരമ്പരയിൽ 700ൽ അധികം റൺസ് നേടിയ മറ്റ് താരങ്ങൾ