R Madhavan| നീന്തലിൽ ദേശീയ റെക്കോർഡ് ഭേദിച്ച് മാധവന്റെ മകൻ; അഭിമാനത്തോടെ താരം
- Published by:Naseeba TC
- news18-malayalam
Last Updated:
ജൂനിയർ വിഭാഗത്തിൽ 1500 മീറ്റർ ഫ്രീസ്റ്റൈലിലാണ് വേദാന്ത് പുതിയ റെക്കോർഡ് കുറിച്ചത്.
advertisement
1/7

നീന്തലിൽ ദേശീയ റെക്കോർഡ് ഭേദിച്ച് ചലച്ചിത്രതാരം ആർ മാധവന്റെ (R Madhavan) മകൻ വേദാന്ത് ( Vedaant ). ജൂനിയർ വിഭാഗത്തിൽ 1500 മീറ്റർ ഫ്രീസ്റ്റൈലിലാണ് വേദാന്ത് പുതിയ റെക്കോർഡ് കുറിച്ചത്.
advertisement
2/7
ഭുവനേശ്വറിൽ നടക്കുന്ന 48ാമത് ജൂനിയർ ദേശീയ അക്വാറ്റിക് ചാമ്പ്യൻഷിപ്പിലാണ് വേദാന്തിന്റെ റെക്കോർഡ് പ്രകടനം. 1500 മീറ്റർ ഫ്രീസ്റ്റൈലിൽ 6:01.73 സമയത്തിലാണ് വേദാന്ത് മറികടന്നത്.
advertisement
3/7
മകന്റെ വിജയം ആഘോഷമാക്കുകയാണ് മാധവൻ. ട്വിറ്ററിൽ വേദാന്തിന്റെ നീന്തൽ രംഗങ്ങൾ താരം പങ്കുവെച്ചു. നെവെർ സേ നെവെർ എന്നാണ് താരും കുറിച്ചിരിക്കുന്നത്. 1500 മീറ്റർ ഫ്രീസ്റ്റൈൽ ദേശീയ റെക്കോർഡ് ഭേദിക്കപ്പെട്ടുവെന്നും താരം കുറിച്ചു.
advertisement
4/7
നീന്തൽ മത്സരത്തിൽ ഇന്ത്യയുടെ അഭിമാനമാണ് യുവതാരമായ വേദാന്ത്. ഇതിനകം നിരവധി ദേശീയ-അന്തർദേശീയ മത്സരങ്ങളിൽ വേദാന്ത് തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.
advertisement
5/7
കോപ്പൻഹേഗനിൽ അടുത്തിടെ നടന്ന ഡാനിഷ് ഓപ്പൺ 2022 ൽ നീന്തൽ മത്സരത്തിൽ വേദാന്ത് സ്വർണം, വെള്ളി മെഡലുകൾ നേടിയിരുന്നു.
advertisement
6/7
ഡാനിഷ് ഓപ്പണിൽ 800 മീറ്റർ നീന്തലിലാണ് വേദാന്ത് സ്വർണമെഡൽ സ്വന്തമാക്കിയത്. ഇന്ത്യയ്ക്കു വേണ്ടി മറ്റൊരു മത്സരത്തിൽ വെള്ളി മെഡലും വേദാന്ത് സ്വന്തമാക്കിയിരുന്നു. 2026 ഒളിമ്പിക്സിലേക്കുള്ള തയ്യാറെടുപ്പിലാണ് വേദാന്ത് ഇപ്പോൾ.
advertisement
7/7
ബാംഗ്ലൂരിൽ നടന്ന നീന്തൽ ചാമ്പ്യൻഷിപ്പിൽ നാല് വെള്ളി മെഡലും മൂന്ന് വെങ്കലമെഡലും വേദാന്ത് സ്വന്തമാക്കിയിരുന്നു. 800 മീറ്റർ ഫ്രീസ്റ്റൈൽ, 1500 ഫ്രീസ്റ്റൈൽ, 4X100 ഫ്രീസ്റ്റൈൽ റിലേ, 4X200 ഫ്രീ സ്റ്റൈൽ എന്നിവയിലാണ് വെള്ളി മെഡൽ സ്വന്തമാക്കിയത്. 100 മീറ്റർ ഫ്രീസ്റ്റൈൽ, 200 മീറ്റർ ഫ്രീസ്റ്റൈൽ, 400 മീറ്റർ ഫ്രീസ്റ്റൈൽ എന്നിവയിൽ വെങ്കല മെഡലും നേടി.
മലയാളം വാർത്തകൾ/Photogallery/Sports/
R Madhavan| നീന്തലിൽ ദേശീയ റെക്കോർഡ് ഭേദിച്ച് മാധവന്റെ മകൻ; അഭിമാനത്തോടെ താരം