TRENDING:

IPL 2023| സൂപ്പര്‍ മധ്‌വാൾ! 3.3-0-5-5; ലക്നൗവിന്റെ നട്ടെല്ല് തകര്‍ത്ത ബൗളിങ്

Last Updated:
ഐപിഎൽ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച അഞ്ചാമത്തെ ബൗളിങ് ഫിഗറാണ് എഞ്ചിനീയറിങ് ബിരുദധാരിയായ ആകാശ് മധ്വാൾ സ്വന്തമാക്കിയത്
advertisement
1/6
സൂപ്പര്‍ മധ്‌വാൾ! 3.3-0-5-5; ലക്നൗവിന്റെ നട്ടെല്ല് തകര്‍ത്ത ബൗളിങ്
ഐ‌പി‌എൽ 2023ൽ ഉടനീളം മുംബൈ ഇന്ത്യൻസിന്റെ മുന്നേറ്റം അത്ര സുഗമമായിരുന്നില്ല. നാലാമത്തെ ടീമായി പ്ലേ ഓഫിലെത്താൻ അവസാന ലീഗ് മത്സരത്തില്‍ വിജയത്തിനൊപ്പം ഹാര്‍ദിക് പാണ്ഡ്യയുടെ ടീമായ ഗുജറാത്ത് ടൈറ്റൻസിന്റെ സഹായവും ആവശ്യവുമായി വന്നു. എന്നാല്‍ ചെന്നൈയിൽ നടന്ന എലിമിനേറ്റർ മത്സരത്തിൽ അഞ്ചുതവണ ചാമ്പ്യന്മാരായത് എന്തുകൊണ്ടാണെന്ന് മുംബൈ കാണിച്ചുതന്നു. അതും ടൂർണമെന്റിൽ അവശേഷിക്കുന്ന ടീമുകളായ ഗുജറാത്തിനും ചെന്നൈയ്ക്കും നെഞ്ചിടിപ്പേറ്റുന്ന പ്രകടനത്തോടെ, മൂന്നാം സ്ഥാനത്ത് പ്ലേ ഓഫിലേക്ക് യോഗ്യത നേടിയ ലക്നൗ സൂപ്പർ ജയന്റ്സിനെ 81 റൺസിന്റെ കൂറ്റൻ മാർജിനിലാണ് മുംബൈ ഇന്ത്യൻസ് പരാജയപ്പെടുത്തിയത്.
advertisement
2/6
പ്ലേ ഓഫിൽ മുംബൈയെ നേരിടേണ്ടിവരുമോ എന്ന ഭയമുണ്ടെന്ന് ചെന്നൈ ബൗളിങ് കോച്ച് ഡ്വെയ്ൻ ബ്രാവോ പറഞ്ഞിട്ട് അധികനാളായില്ല. ഗുജറാത്ത് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയും സമാനമായ ആശങ്ക പങ്കുവെച്ചു. ''ധോണിമാത്രമല്ല, ഐപിഎല്ലിൽ രോഹിത്തുമുണ്ട്'' എന്നായിരുന്നു ചെന്നൈയോട് ആദ്യ ക്വാളിഫയറിൽ പരാജയപ്പെട്ടശേഷം ഹാർദിക്കിന്റെ പ്രതികരണം.
advertisement
3/6
16 വര്‍ഷത്തിനിടെ പത്ത് തവണ മുംബൈ പ്ലേ ഓഫിൽ എത്തിയിട്ടുണ്ട്. ആറുതവണ ഫൈനലിലും. അതിൽ അഞ്ചുതവണ കപ്പ് ഉയർത്തുകയും ചെയ്തു. എന്നാൽ ഈ സീസണിന്റെ തുടക്കത്തിൽ മുംബൈയ്ക്ക് അത്ര ശുഭകരമായിരുന്നില്ല കാര്യങ്ങൾ. ജസ്പ്രീത് ബുംറയും റിച്ചാർഡ്സണും പുറത്തുപോയി. ജോഫ്ര ആർച്ചറുടെ പരിക്കും വലിയ ചോദ്യചിഹ്നമായി. ഇതോടെ ബൗളിങ് വിഭാഗത്തിന്റെ നില പരുങ്ങലിലായി. പ്രമുഖരുടെ അഭാവത്തിൽ മുതിർന്ന താരം പിയൂഷ് ചൗളയായിരുന്നു മുംബൈ ബൗളിങ് നിരയെ നയിച്ചത്. ജേസൺ ബെഹ്റെൻഡ്രോഫിന്റെ പിന്തുണയുമുണ്ടായി. എന്നാൽ സൂപ്പർ പ്രകടനവുമായി ആകാശ് മധ്വാളിന്റെ പ്രകടനം നിർണായകമായി.  Photo by: Ron Gaunt / SPORTZPICS for IPL
advertisement
4/6
ആരും കൊതിക്കുന്ന ബൗളിങ് ഫിഗറുമായി (3.3-0-5-5) ലക്നൗവിനെ തകർത്താണ് മധ്വാൾ മുംബൈയെ കപ്പിലേക്ക് ഒരു പടികൂടി  അടുപ്പിച്ചത്. യോർക്കർ വിദഗ്ധനായാണ് മധ്വാൾ തുടങ്ങിയത്. ഏഴു മത്സരങ്ങളിൽ 12.84 ശരാശരിയിൽ 13 വിക്കറ്റാണ് മധ്വാൾ സ്വന്തമാക്കിയത്.
advertisement
5/6
ആദ്യ മൂന്ന് മത്സരങ്ങളിൽ മധ്വാളിന് കിട്ടിയത് ഒരു വിക്കറ്റ് മാത്രം. അതും 11 റൺസ് എക്കണോമിയിൽ. ഒരു മത്സരത്തിൽ ഒരു ഓവർ മാത്രമായിരുന്നു എറിഞ്ഞത്. വേറെ ഏതു ടീമായിരുന്നെങ്കിലും മധ്വാളിന് വീണ്ടും അവസരം നൽകും മുൻപ് രണ്ടാമതൊന്ന് ആലോചിക്കുമായിരുന്നു. എന്നാൽ മുംബൈ അദ്ദേഹത്തിൽ വിശ്വാസം അർപ്പിച്ചു. വാങ്കഡേയിൽ ഗുജറാത്തിനെതിരെ 31 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് നേടി. വൃദ്ധിമാൻ സാഹ, ശുഭ്മാൻ ഗിൽ, ഡേവിഡ് മില്ലർ എന്നിവരുടെ വിക്കറ്റാണ് മധ്വാൾ നേടിയത്. Photo by: Arjun Singh / SPORTZPICS for IPL
advertisement
6/6
 ഹൈദരാബാദിനെതിരായ മത്സരത്തിൽ 37 റണ്‍സ് വഴങ്ങി 4 വിക്കറ്റ് നേടി. അവസാന സ്പെല്ലിൽ 10 പന്തുകളിൽ മാത്രം ആറു റൺസ് വിട്ടുകൊടുത്ത് നേടിയത് 3 വിക്കറ്റ്. എന്നാൽ ബുധനാഴ്ച 2023 ഐപിഎല്ലിലെ മികച്ച ബൗളിങ് ഫിഗറുമായി മധ്വാൾ മുംബൈയ്ക്ക് ചരിത്ര വിജയം സമ്മാനിച്ചു. ഐപിഎൽ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച അഞ്ചാമത്തെ ബൗളിങ് ഫിഗറാണ് എഞ്ചിനീയറിങ് ബിരുദധാരിയായ ആകാശ് മധ്വാൾ സ്വന്തമാക്കിയത്. Photo by: Saikat Das / SPORTZPICS for IPL
മലയാളം വാർത്തകൾ/Photogallery/Sports/
IPL 2023| സൂപ്പര്‍ മധ്‌വാൾ! 3.3-0-5-5; ലക്നൗവിന്റെ നട്ടെല്ല് തകര്‍ത്ത ബൗളിങ്
Open in App
Home
Video
Impact Shorts
Web Stories