ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന് 16,473 രൂപയും, പവന് 1,31,784 രൂപയുമാണ് നിരക്ക്. 18 കാരറ്റിന് ഒരു ഗ്രാമിന് 12,355 രൂപയും പവന് 98,840 രൂപയുമാണ് വില. വെള്ളി വില ഗ്രാമിന് 300 രൂപയും കിലോഗ്രാമിന് 3,00,000 രൂപയുമാണ് ഇന്നത്തെ നിരക്ക്.
കേരളത്തിൽ സ്വർണവില ലക്ഷം കടന്നതോടെ സാധാരണക്കാർക്കും ആഭരണപ്രിയർക്കും സ്വർണം വാങ്ങുന്നത് അപ്രാപ്യമായി മാറുകയാണ്. മൂന്ന് ശതമാനം ജി.എസ്.ടി, ഹോൾമാർക്കിംഗ് ചാർജ്, കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി എന്നിവ കൂടി ചേരുമ്പോൾ ഒരു പവൻ ആഭരണത്തിന് 1,28,000 രൂപയ്ക്ക് മുകളിൽ നൽകേണ്ടി വരും.
advertisement
ഇറാന്‍ – യുഎസ് സംഘർഷം സൈനിക നടപടിയിലേക്ക് നീങ്ങുമെന്ന സൂചനകളെ തുടർന്ന് രാജ്യാന്തര വിപണിയിൽ സ്വർണം രണ്ടു ശതമാനത്തോളം കൂടിയിരുന്നു. യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് തീരുവ യുദ്ധം വീണ്ടും ശക്തമാക്കിയതും സ്വർണവില വർധിക്കാൻ ഇടയാക്കി. യുഎസ് സുപ്രീം കോടതി പകര തീരുവ റദ്ദാക്കിയെങ്കിലും ബദൽ തീരുവ നടപ്പിലാക്കാനുള്ള ശ്രമത്തിലാണ് ട്രംപ്.
