TRENDING:

Asia Cup 2023: പാകിസ്ഥാനെ 228 റണ്‍സിന് തകർത്ത് ഇന്ത്യൻ വിജയം; കുല്‍ദീപിന് 5 വിക്കറ്റ്

Last Updated:
India vs Pakistan: പാകിസ്ഥാനെതിരെ ഇന്ത്യയുടെ ഏറ്റവും വലിയ വിജയ മാർജിനാണിത് (Images courtesy: AP/AFP)
advertisement
1/10
പാകിസ്ഥാനെ 228 റണ്‍സിന് തകർത്ത് ഇന്ത്യൻ വിജയം; കുല്‍ദീപിന് 5 വിക്കറ്റ്
കൊളംബോ: ഏഷ്യാകപ്പ് ക്രിക്കറ്റ് സൂപ്പർ ഫോറിൽ പാക്കിസ്ഥാനെ തകർത്ത് ഇന്ത്യൻ വിജയം. 228 റൺസിനാണ് ഇന്ത്യ പാകിസ്ഥാനെ പരാജയപ്പെടുത്തിയത്. ഇന്ത്യ ഉയർത്തിയ 357 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന പാക്കിസ്ഥാൻ 32 ഓവറിൽ 128 റൺസിന് പുറത്തായി. പാകിസ്ഥാനെതിരെ ഇന്ത്യയുടെ വലിയ വിജയ മാർജിനാണിത്.
advertisement
2/10
ഇന്ത്യയ്ക്കായി 8 ഓവറിൽ 25 റൺസ് മാത്രം വഴങ്ങി കുൽദീപ് യാദവ് 5 വിക്കറ്റ് വീഴ്ത്തി. 50 പന്തിൽ 27 റൺസെടുത്ത ഓപ്പണർ ഫഖർ സമാനാണ് പാക്കിസ്ഥാന്റെ ടോപ് സ്കോറർ. കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന പാകിസ്ഥാൻ തുടക്കം മുതൽ പ്രതിരോധത്തിലായിരുന്നു. തുടക്കത്തിൽ അധികം വിക്കറ്റുകൾ വീണില്ലെങ്കിലും റൺ നേടാൻ പാക്ക് ബാറ്റർമാർ കഷ്ടപ്പെട്ടു.
advertisement
3/10
ഇമാം ഉൾ ഹഖിനെ ശുഭ്മൻ ഗില്ലിന്റെ കൈകളിലെത്തിച്ച് ജസ്പ്രീത് ബുമ്രയാണ് ഇന്ത്യയുടെ വിക്കറ്റ് വേട്ടയ്ക്കു തുടക്കമിട്ടത്. ബാബർ അസം (24 പന്തിൽ 10), മുഹമ്മദ് റിസ്‍വാൻ (അഞ്ച് പന്തിൽ രണ്ട്) എന്നിവർ വലിയ സ്കോർ കണ്ടെത്താനാകാതെ പോയതും പാക്കിസ്ഥാനു തിരിച്ചടിയായി.
advertisement
4/10
കുൽദീപ് യാദവ് താളം കണ്ടെത്തിയതോടെ പാക്ക് മധ്യനിര ബാറ്റർമാർ കുഴങ്ങി. ആഗ സൽമാന്‍ (32 പന്തിൽ 23), ഇഫ്തിക്കർ അഹമ്മദ് (35 പന്തിൽ 23), ശതാബ് ഖാൻ (10 പന്തിൽ ആറ്), ഫഹീം അഷറഫ് (നാല്), ഫഖർ സമാൻ (50 പന്തിൽ 27) എന്നിവരാണ് കുൽദീപിന്റെ പന്തുകൾ പിടികിട്ടാതെ പുറത്തായത്. പരിക്ക് കാരണം നസീം ഷാ, ഹാരിസ് റൗഫ് എന്നിവർ ബാറ്റിങ്ങിന് ഇറങ്ങിയില്ല.
advertisement
5/10
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 50 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ 356 റൺസാണ് അടിച്ചുകൂട്ടിയത്. ഞായറാഴ്ച ക്യാപ്റ്റൻ രോഹിത് ശർമയും ശുഭ്മാൻ ഗില്ലും അർധ സെഞ്ചറി പ്രകടനങ്ങളുമായി ഓപ്പണിങ് വിക്കറ്റിൽ സെഞ്ചറി കൂട്ടുകെട്ടുയർത്തിയപ്പോൾ, രണ്ടാം ദിവസത്തെ വെടിക്കെട്ട് കോഹ്ലിയും കെ എൽ രാഹുലും ചേർന്നായിരുന്നു.
advertisement
6/10
 കോഹ്ലിയും രാഹുലും പാകിസ്ഥാനെതിരെ സെഞ്ചുറി തികച്ചു പുറത്താകാതെ നിന്നു. 94 പന്തുകൾ നേരിട്ട വിരാട് കോഹ്ലി 122 റൺസാണെടുത്തത്. 9 ഫോറും 3 സിക്സും താരം പറത്തി. ഏകദിന ക്രിക്കറ്റിൽ 13,000 റൺസെന്ന നേട്ടത്തിലും കോഹ്ലിയെത്തി.106 പന്തുകളിൽനിന്ന് രാഹുൽ നേടിയത് 111 റൺസ്.
advertisement
7/10
 ഐപിഎല്ലിനിടെ പരിക്കേറ്റ് മാസങ്ങളോളം പുറത്തിരുന്ന രാഹുല്‍ തിരിച്ചുവരവിലെ ആദ്യ മത്സരത്തിൽ തന്നെ സെഞ്ചുറി തികച്ച് ഫോം തെളിയിച്ചു. താരത്തിന് ഏഷ്യാ കപ്പ് ടീമിലേക്കും ലോകകപ്പ് ടീമിലേക്കും നേരിട്ടു പ്രവേശനം നൽകിയതിന് ബിസിസിഐയ്ക്കെതിരെ ഉയരുന്ന വിമർശനങ്ങളും ഇതോടെ അവസാനിക്കും.
advertisement
8/10
ഏഷ്യാ കപ്പിലെ ഇന്ത്യയുടെ ആദ്യ 2 മത്സരങ്ങളിലും രാഹുൽ കളിച്ചിരുന്നില്ല. ദേശീയ ക്രിക്കറ്റ് അക്കാദമിയിലെ പരിശീലനത്തിനു ശേഷം ദിവസങ്ങൾക്കു മുൻപാണ് താരം ശ്രീലങ്കയിലെത്തി ടീമിനൊപ്പം ചേർന്നത്.
advertisement
9/10
രോഹിത് 49 പന്തിൽ 56 റൺസും, ശുഭ്മാൻ ഗിൽ 52 പന്തിൽ 58 റണ്‍സും നേടി പുറത്തായി. ഷഹീൻ അഫ്രീദിയും ഷദാബ് ഖാനും പാകിസ്ഥാനുവേണ്ടി ഓരോ വിക്കറ്റുകൾ വീഴ്ത്തി. മഴയെ തുടർന്ന് ഒരു മണിക്കൂറിലേറെ വൈകിയാണ് റിസര്‍വ് ദിവസമായ തിങ്കളാഴ്ച കളി തുടങ്ങിയത്.
advertisement
10/10
ഞായറാഴ്ച 24.1 ഓവറിൽ 2ന് 147 എന്ന നിലയിൽ ഇന്ത്യ നിൽക്കുമ്പോഴായിരുന്നു മഴ തുടങ്ങിയത്. തുടർന്ന് കളി റിസർവ് ദിവസത്തിലേക്കു മാറ്റിവയ്ക്കുകയായിരുന്നു. സൂപ്പർ ഫോറിലെ രണ്ടാം മത്സരത്തിൽ ശ്രീലങ്കയാണ് ഇന്ത്യയുടെ എതിരാളികൾ.
മലയാളം വാർത്തകൾ/Photogallery/Sports/
Asia Cup 2023: പാകിസ്ഥാനെ 228 റണ്‍സിന് തകർത്ത് ഇന്ത്യൻ വിജയം; കുല്‍ദീപിന് 5 വിക്കറ്റ്
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories