TRENDING:

IPL Auction 2025: ലേലത്തിലെ വലിയ പിഴവ് രണ്ട് സൂപ്പർ ടീമുകളെ സാമ്പത്തിക നഷ്ടത്തിലേക്ക് എത്തിച്ചതെങ്ങനെ

Last Updated:
Mallika Sagar: ലേലം നിയന്ത്രിച്ച മല്ലിക സാഗറിന് സംഭവിച്ച രണ്ടു പിഴവുകള്‍ ഗുജറാത്ത് ടൈറ്റന്‍സിനും (ജിടി) സണ്‍റൈസേഴ്‌സ് ഹൈദരാബാദിനും (എസ്ആര്‍എച്ച്) വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കിയെന്ന് റിപ്പോര്‍ട്ട്
advertisement
1/5
IPL ലേലത്തിലെ വലിയ പിഴവ് രണ്ട് സൂപ്പർ ടീമുകളെ സാമ്പത്തിക നഷ്ടത്തിലേക്ക് എത്തിച്ചതെങ്ങനെ?
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2025 മെഗാ ലേലത്തിന്റെ ഓക്ഷണറായ മല്ലിക സാഗറിന് സംഭവിച്ച രണ്ടു പിഴവുകള്‍ ഗുജറാത്ത് ടൈറ്റന്‍സിനും (ജിടി) സണ്‍റൈസേഴ്‌സ് ഹൈദരാബാദിനും (എസ്ആര്‍എച്ച്) വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കിയെന്ന് റിപ്പോര്‍ട്ട്.
advertisement
2/5
മെഗാ ലേലത്തിൻ്റെ ഒന്നാം ദിനത്തിൽ ഇംഗ്ലീഷ് വിക്കറ്റ് കീപ്പർ ബാറ്റർ ജോസ് ബട്ട്‌ലറിന്റെ ലേലത്തിനിടെയാണ് മല്ലിക സാഗറിന് ആദ്യത്തെ പിഴവ് സംഭവിച്ചത്. വാശിയേറിയ പോരാട്ടത്തിനൊടുവിൽ രാജസ്ഥാൻ റോയൽസിനെ മറികടന്ന് 15.75 കോടി രൂപയ്ക്ക് ഗുജറാത്ത് ടൈറ്റൻസ് ബട്ട്‌ലറിനെ സ്വന്തമാക്കി.
advertisement
3/5
ഗുജറാത്ത് ടൈറ്റൻസ് 15.50 കോടി രൂപ ലേലത്തുക ഉറപ്പിച്ച സമയത്ത് മല്ലിക തുക 15.75 കോടിയായി ഉയർത്താൻ താല്പര്യമുണ്ടോ എന്ന് എൽഎസ്ജിയോട് ( ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ്) ചോദിച്ചു. എന്നാൽ എൽഎസ്ജി ഇതിന് വിസമ്മതിച്ചതോടെ മല്ലിക അത് അന്തിമ തുകയായി പ്രഖ്യാപിക്കുകയും ഗുജറാത്ത് ടൈറ്റന്‍സിന് 25 ലക്ഷം രൂപഅധികം നല്‍കേണ്ടതായുംവന്നു. മല്ലിക സാഗറിൻ്റെ ഒരു നിമിഷത്തെ വീഴ്ചയാണ് ഇത്തരമൊരു വലിയ പിഴവിലേക്ക് നയിച്ചത്.
advertisement
4/5
കൂടാതെ ബാറ്റർ അഭിനവ് മനോഹറിന്റെ കാര്യത്തിലായിരുന്നു മല്ലിക സാഗറിന് സംഭവിച്ച മറ്റൊരു പിഴവ്. 30 ലക്ഷം രൂപ അടിസ്ഥാന വിലയിലാണ് അഭിനവ് മെഗാ ലേലത്തില്‍ പ്രവേശിച്ചത്. ആർസിബിയും (റോയല്‍ ചലഞ്ചേഴ്‌സ് ബംഗളുരു) സിഎസ്‌കെയും (ചെന്നൈ സൂപ്പര്‍ കിംഗ്‌സ്) തമ്മിലുള്ള കടുത്ത പോരാട്ടത്തിലാണ് ലേലം ആരംഭിച്ചത്. ശേഷം ആർസിബി പിന്‍വലിഞ്ഞതോടെ ഗുജറാത്ത് ടൈറ്റൻസ് രംഗത്തെത്തി. സൺറൈസേഴ്സ് ഹൈദരാബാദ് (SRH) 2.40 കോടി രൂപയ്ക്കാണ് ലേലത്തിൽ ചേർന്നത്. ലേലം 2.80 കോടി രൂപയിലെത്തിയതോടെ സിഎസ്‌കെ ലേലത്തിൽ നിന്ന് പിന്മാറുകയും ഹൈദരാബാദിന് താരത്തെ വിറ്റതായി പ്രഖ്യാപിക്കുകയും ചെയ്തു.
advertisement
5/5
എന്നാല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് (കെകെആര്‍) മൂന്നു കോടി രൂപ വിളിച്ചത് താന്‍ വിട്ടുപോയെന്ന് പറഞ്ഞ മല്ലിക വീണ്ടും ലേലം മൂന്ന് കോടിയില്‍ എത്തിച്ചു. ഇതോടെ 20 ലക്ഷം രൂപ അധികം നല്‍കി 3.20 കോടി രൂപയ്ക്ക് അഭിനവിനെ വാങ്ങാന്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് നിര്‍ബന്ധിതരായി.
മലയാളം വാർത്തകൾ/Photogallery/Sports/
IPL Auction 2025: ലേലത്തിലെ വലിയ പിഴവ് രണ്ട് സൂപ്പർ ടീമുകളെ സാമ്പത്തിക നഷ്ടത്തിലേക്ക് എത്തിച്ചതെങ്ങനെ
Open in App
Home
Video
Impact Shorts
Web Stories