മന്ത്രി വി. ശിവൻകുട്ടി, എ.എ. റഹിം എം.പി, എം.വി. ഗോവിന്ദൻ മാസ്റ്റർ, കുട്ടിയുടെ ഭർത്താവ് മുഹമ്മദ് ഫർഹാൻ, വിവാഹം നടന്ന ക്ഷേത്രത്തിലെ ഭാരവാഹികൾ എന്നിവർക്കെതിരെ കേസെടുക്കണമെന്നാണ് പരാതിയിലെ ആവശ്യം. ശൈശവ വിവാഹ നിരോധന നിയമം, പോക്സോ (POCSO) നിയമം എന്നിവ പ്രകാരം നടപടി സ്വീകരിക്കണമെന്നും വിശ്വഹിന്ദു പരിഷത്ത് ഭാരവാഹികൾ ഇ-മെയിൽ വഴി അയച്ച പരാതിയിൽ ആവശ്യപ്പെട്ടു.
പെൺകുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ലെന്ന വിവരം പുറത്തുവന്നതോടെ നിയമവിരുദ്ധമായി വിവാഹം നടത്തിയവർക്കും അതിന് ഒത്താശ ചെയ്ത പ്രമുഖർക്കുമെതിരെ കർശന നടപടി വേണമെന്ന നിലപാടിലാണ് പരാതിക്കാർ.
advertisement
ഇരുവരുടെയും വിവാഹം തിരുവനന്തപുരം പൂവാറിനടുത്ത് അരുമാനൂർ നൈനാർ ക്ഷേത്രത്തിലാണ് ഇന്നലെ നടന്നത്. ഫേസ്ബുക്ക് വഴിയുള്ള ആറുമാസത്തെ പ്രണയത്തിനൊടുവിലാണ് മോണാലിസയും ഫർമാനും വിവാഹിതരായത്. സുരക്ഷാ ഭീഷണിയുണ്ടായിരുന്നതിനാല് ഇരുവരും തമ്പാനൂർ പോലീസ് സ്റ്റേഷനിൽ അഭയം തേടിയത്. പോലീസിന്റെയും രാഷ്ട്രീയ നേതാക്കളുടെയും സാന്നിധ്യത്തിലാണ് ചടങ്ങുകൾ നടന്നത്.
കഴിഞ്ഞ വർഷം കുംഭമേളയിൽ മാല വിൽക്കുന്നതിനിടെ വൈറലായപ്പോൾ മോണാലിസയ്ക്ക് 16 വയസ്സായിരുന്നു പ്രായമെന്നാണ് അന്ന് പുറത്തുവന്ന റിപ്പോർട്ടുകൾ സൂചിപ്പിച്ചിരുന്നത്. ഇത് മുൻനിർത്തി, താരത്തിന് ഇപ്പോൾ 17 വയസ്സേയുള്ളൂവെന്നും വിവാഹം നിയമവിരുദ്ധമാണെന്നും ഒരു വിഭാഗം ആരോപിക്കുന്നു. എന്നാൽ, പ്രായപൂർത്തിയായെന്ന് (18 വയസ്സ്) രേഖകൾ പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷമാണ് വിവാഹത്തിന് അനുമതി നൽകിയതെന്ന് പോലീസ് വ്യക്തമാക്കിയരുന്നു.
