Asian Games 2023| സ്വർണത്തിളക്കത്തിൽ ഇന്ത്യ; 3000 മീറ്റര്‍ സ്റ്റീപ്പിള്‍ചേസിലും ഷോട്ട് പുട്ടിലും സ്വര്‍ണം
- Published by:Sarika KP
- news18-malayalam
Last Updated:
അവിനാഷ് സാബ്ലെ ഗെയിംസ് റെക്കോഡോടെ സ്വര്‍ണം നേടി.
advertisement
1/5

ഹാങ്ചോ: ഏഷ്യൻ ഗെയിംസിൽ സ്വര്‍ണ കുതിപ്പ് തുടർന്ന് ഇന്ത്യ. ഇന്ന് നടന്ന 3000 മീറ്റര്‍ സ്റ്റീപ്പിള്‍ചെയ്‌സിലും ഷോട്ട് പുട്ടിലും ഇന്ത്യക്ക് സ്വർണം നേടാൻ സാധിച്ചു.
advertisement
2/5
ഇതോടെ ഗെയിംസിൽ 13 സ്വർണ മെഡലാണ് ഇന്ത്യ നേടിയത്. നിലവിൽ 13 സ്വര്‍ണവും 16 വീതം വെള്ളിയും വെങ്കലവുമടക്കം 45 മെഡലുകളുമായി ഇന്ത്യ നാലാം സ്ഥാനത്താണ്.
advertisement
3/5
പുരുഷൻമാരുടെ 3000 മീറ്റര്‍ സ്റ്റീപ്പിള്‍ചെയ്‌സില്‍ അവിനാഷ് സാബ്ലെയാണ് സ്വർണം കരസ്ഥമാക്കിയത്. 8 മിനിറ്റ് 19.50 സെക്കന്റിൽ ഫിനിഷ് ചെയ്‌ത് റെക്കോർഡോഡെയാണ് അവിനാഷ് സ്വർണ മെഡല്‍ നേടിയത്.
advertisement
4/5
അതേസമയം ഷോട്ട് പുട്ടില്‍ തജീന്ദര്‍പാല്‍ സിങ്ങും സ്വര്‍ണം നേടി. 20.36 മീറ്റര്‍ കണ്ടെത്തിയാണ് താരം സ്വര്‍ണ മെഡല്‍ സ്വന്തമാക്കിയത്.
advertisement
5/5
അതേസമയം വനിതാ വിഭാഗം ഷൂട്ടിങ് ട്രാപ് ഇനത്തിൽ ഇന്ത്യ വെള്ളി മെഡൽ നേടി. മനിഷ കീർ, പ്രീതി രജക്, രാജേശ്വരി കുമാരി എന്നിവരാണ് ഇന്ത്യക്കായി വെള്ളി മെഡൽ നേടിയത്.
മലയാളം വാർത്തകൾ/Photogallery/Sports/
Asian Games 2023| സ്വർണത്തിളക്കത്തിൽ ഇന്ത്യ; 3000 മീറ്റര്‍ സ്റ്റീപ്പിള്‍ചേസിലും ഷോട്ട് പുട്ടിലും സ്വര്‍ണം