TRENDING:

Tokyo Paralympics| മെഡലുറപ്പിച്ച് ഭവിന പട്ടേൽ; മൂന്നാം ദിനത്തിൽ ഇന്ത്യയുടെ താരങ്ങളായി ഭവിനയും രാകേഷ് കുമാറും

Last Updated:
ടോക്യോ പാരാലിമ്പിക്‌സ്‌ മൂന്നാം ദിനത്തിലെ ഇന്ത്യൻ താരങ്ങളുടെ പ്രകടനങ്ങൾ - ചിത്രങ്ങളിലൂടെ
advertisement
1/8
Tokyo Paralympics| മൂന്നാം ദിനത്തിൽ ഇന്ത്യയുടെ താരങ്ങളായി ഭവിന പട്ടേലും രാകേഷ് കുമാറും
ഭവിന പട്ടേൽ ഇന്ത്യക്കായി പാരാലിമ്പിക്‌സിൽ മെഡൽ ഉറപ്പിച്ചിരിക്കുകയാണ്. ടേബിൾ ടെന്നിസിൽ മത്സരിക്കാൻ ഇറങ്ങിയ താരം സെമിയിൽ കടന്നതോടെയാണ് മെഡൽ ഉറപ്പായത്. പാരാലിമ്പിക്‌സ്‌ ചരിത്രത്തിൽ ആദ്യമായാണ് ഒരു ഇന്ത്യൻ താരം ടേബിൾ ടെന്നിസിൽ മെഡൽ ഉറപ്പിക്കുന്നത്
advertisement
2/8
പുരുഷന്മാരുടെ അമ്പെയ്ത്ത് കോമ്പൗണ്ട് റാങ്കിങ് റൗണ്ടിൽ തകർപ്പൻ പ്രകടനം നടത്തി രാകേഷ് കുമാർ (ഇടത്) മൂന്നാമതായാണ് മത്സരം അവസാനിപ്പിച്ചത്.. (AP Photo)
advertisement
3/8
പുരുഷന്മാരുടെ അമ്പെയ്ത്ത് റീകർവ് ഇനത്തിൽ റാങ്കിങ് റൗണ്ടിൽ ഇന്ത്യയുടെ വിവേക് ചികാര പത്താം സ്ഥാനത്താണ് മത്സരം അവസാനിപ്പിച്ചത് (Twitter Photo)
advertisement
4/8
ഷോട്ട്പുട്ടിൽ തേക് ചന്ദ് മത്സരിച്ച എട്ട് പേരിൽ അവസാന സ്ഥാനക്കാരനായാണ് ഫിനിഷ് ചെയ്തതെങ്കിലും സീസണിലെ തന്റെ മികച്ച ദൂരമായ 9.04 മീറ്റർ കണ്ടെത്താൻ ഇന്ത്യൻ താരത്തിന് കഴിഞ്ഞു (Twitter Photo)
advertisement
5/8
അമ്പെയ്ത്ത് കോമ്പൗണ്ട് റാങ്കിങ് റൗണ്ടിൽ 21ാ൦ സ്ഥാനത്താണ് ശ്യാം സുന്ദർ മത്സരം അവസാനിപ്പിച്ചത് (Twitter Photo)
advertisement
6/8
ഭാരോദ്വഹനത്തിൽ വനിതാ വിഭാഗത്തിൽ 93 കിലോ ഉയർത്തിയ ഇന്ത്യയുടെ സാകിന ഖാടുൻ (ഇടത്) അഞ്ചാം സ്ഥാനത്താണ് മത്സരം അവസാനിപ്പിച്ചത്  (Deepa Malik Twitter Photo)
advertisement
7/8
671 പോയിന്റ് നേടി സീസണിലെ തന്റെ മികച്ച പ്രകടനമാണ് ഇന്ത്യയുടെ വനിതാ അമ്പെയ്ത്ത് താരമായ ജ്യോതി ബാലൻ പുറത്തെടുത്തതെങ്കിലും 15ാ൦ സ്ഥാനത്താണ് താരം മത്സരം അവസാനിപ്പിച്ചത്. (Twitter Photo)
advertisement
8/8
പുരുഷന്മാരുടെ അമ്പെയ്ത്ത് റീകർവ് ഇനത്തിൽ റാങ്കിങ് റൗണ്ടിൽ 21ാ൦ സ്ഥാനത്താണ് ഹർവിന്ദർ സിങ് മത്സരം അവസാനിപ്പിച്ചത്  (Harvinder Twitter Photo)
മലയാളം വാർത്തകൾ/Photogallery/Sports/
Tokyo Paralympics| മെഡലുറപ്പിച്ച് ഭവിന പട്ടേൽ; മൂന്നാം ദിനത്തിൽ ഇന്ത്യയുടെ താരങ്ങളായി ഭവിനയും രാകേഷ് കുമാറും
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories