TRENDING:

മഹാരാജാസിലെ പിള്ളേരെ തകർത്ത് കൊമ്പന്മാർ; പ്രീസീസൺ മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന് വമ്പൻ ജയം

Last Updated:
മത്സരത്തിന്റെ തുടക്കം മുതൽ ബ്ലാസ്റ്റേഴ്സ് താരങ്ങൾ ആധിപത്യം സ്ഥാപിച്ചിരുന്നു
advertisement
1/11
മഹാരാജാസിലെ പിള്ളേരെ തകർത്ത് കൊമ്പന്മാർ; പ്രീസീസൺ മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന് വമ്പൻ ജയം
കൊച്ചി: ഓഗസ്റ്റ് 3നു ആരംഭിക്കുന്ന 132-ാമത് ഡ്യുറാൻഡ് കപ്പിന് മുന്നോടിയായി ഉള്ള ആദ്യ പ്രീ സീസൺ മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന് വമ്പൻ ജയം.
advertisement
2/11
എറണാകുളം പനമ്പിള്ളി നഗർ ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ എട്ടു ഗോളുകൾക്ക് മഹാരാജാസ് കോളേജ് ടീമിനെ തോൽപ്പിച്ചു.
advertisement
3/11
4-4-2 ഫോർമേഷനിലാണ് ടീം അണിനിരന്നത്. മത്സരത്തിന്റെ തുടക്കം മുതൽ ബ്ലാസ്റ്റേഴ്സ് താരങ്ങൾ ആധിപത്യം സ്ഥാപിച്ചിരുന്നു.
advertisement
4/11
ഹൈ പ്രസ്സിംഗ് ഗെയിം കാഴ്ചവച്ചതോടെ ഓരോ ഇടവേളയിലും മഹാരാജാസിന്റെ ഗോൾ വില നിറഞ്ഞു.
advertisement
5/11
ആദ്യപകുതികൾ തന്നെ നാല് ഗോളുകളാണ് ബ്ലാസ്റ്റേഴ്സ് അടിച്ചുകൂട്ടിയത്. ബിദ്യാസാഗറും, ബിജോയും ആദ്യ പകുതിയിൽ തന്നെ ഇരട്ട ഗോളുകൾ നേടി.
advertisement
6/11
നായകനായ റൂയിവ ഹോര്‍മിപാം പ്രതിരോധം കൃത്യതയോടെ കാത്തതോടെ മഹാരാജാസ് ടീം വിയർത്തു.
advertisement
7/11
രണ്ടാം പകുതിയിൽ  നിരവധി മാറ്റങ്ങൾ കൊണ്ടുവന്നെങ്കിലും ബ്ലാസ്റ്റേഴ്സ് ആക്രമണം തുടർന്നു.
advertisement
8/11
കെ പി രാഹുൽ ഇരട്ട ഗോൾ നേടി. വിദേശ താരങ്ങളായ അഡ്രിയൻ ലൂണാ, ദിമിത്രസ് എന്നിവർ ഓരോ ഗോളും നേടി. 90 മിനിറ്റ് പൂർത്തിയായപ്പോൾ 8-0 ബ്ലാസ്റ്റേഴ്സ് ആദ്യ പ്രീ സീസൺ മത്സരം ഗംഭീരമാക്കി.
advertisement
9/11
ആക്രമിച്ചു കളിച്ച ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റ നിരയ്ക്കൊപ്പം, ഹോര്‍മിപാം, പ്രഭീർ ദാസ്, ബിജോയ്,മാര്‍ക്കോ ലെസ്‌കോവിച്ച്  അടങ്ങിയ പ്രതിരോധനിര എതിരാളികളുടെ ആക്രമണത്തിന്റെ മൂർച്ച കുറച്ചു.
advertisement
10/11
രണ്ടാം പകുതിയിൽ ബ്ലാസ്റ്റേഴ്സിന്റെ പുതിയ മുഖം പ്രീതം കോട്ടൽ പ്രതിരോധനിര കാത്തു. വരും ദിവസങ്ങളിൽ കൂടുതൽ പ്രീ സീസൺ മത്സരങ്ങൾ കേരള ബ്ലാസ്റ്റേഴ്സ് കളിക്കും.
advertisement
11/11
കഴിഞ്ഞ മൂന്നാഴ്ചയായി കേരള ബ്ലാസ്റ്റേഴ്സ് കൊച്ചിയിൽ പരിശീലനം നടത്തുന്നുണ്ട്. 
മലയാളം വാർത്തകൾ/Photogallery/Sports/
മഹാരാജാസിലെ പിള്ളേരെ തകർത്ത് കൊമ്പന്മാർ; പ്രീസീസൺ മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന് വമ്പൻ ജയം
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories