TRENDING:

മെസിയെ പിന്തള്ളി എർലിങ് ഹാളണ്ടിന് യുവേഫ പുരസ്കാരം; എയ്താന ബൊൻമാറ്റിക്ക് മികച്ച വനിതാ ഫുട്ബോളർ

Last Updated:
അർജന്‍റൈൻ ഇതിഹാസ താരം ല‍യണൽ മെസ്സി, സിറ്റിയിലെ സഹതാരമായ കെവിൻ ഡിബ്രൂയിൻ എന്നിവരെ പിന്തള്ളിയാണ് 23കാരനായ നോർവീജിയക്കാരൻ യുവേഫയുടെ ഈ വർഷത്തെ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടത്
advertisement
1/6
മെസിയെ പിന്തള്ളി എർലിങ് ഹാളണ്ടിന് യുവേഫ പുരസ്കാരം; എയ്താന ബൊൻമാറ്റിക്ക് മികച്ച വനിതാ ഫുട്ബോളർ
മാഞ്ചസ്റ്റർ സിറ്റിയുടെ മിന്നുംതാരം എർലിങ് ഹാളണ്ടിന് യുവേഫ പ്ലെയർ ഓഫ് ദ ഇയർ പുരസ്കാരം. അർജന്‍റൈൻ ഇതിഹാസ താരം ല‍യണൽ മെസ്സി, സിറ്റിയിലെ സഹതാരമായ കെവിൻ ഡിബ്രൂയിൻ എന്നിവരെ പിന്തള്ളിയാണ് 23കാരനായ നോർവീജിയക്കാരൻ യുവേഫയുടെ ഈ വർഷത്തെ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടത്. (AFP Image)
advertisement
2/6
കഴിഞ്ഞദിവസം പ്രൊഫഷനൽ ഫുട്ബാളേഴ്സ് അസോസിയേഷന്റെ (പിഎഫ്എ) പ്ലെയർ ഓഫ് ദ ഇയർ പുരസ്കാരവും ഹാളണ്ട് നേടിയിരുന്നു. കഴിഞ്ഞ സീസണിൽ സിറ്റിക്കായി നടത്തിയ മികച്ച പ്രകടനമാണ് താരത്തിനെ പുരസ്കാരത്തിന് അർഹനാക്കിയത്. സിറ്റിക്കായി വിവിധ ചാമ്പ്യൻഷിപ്പുകളിൽ 53 മത്സരങ്ങളിൽനിന്ന് 52 ഗോളുകളാണ് താരം അടിച്ചുകൂട്ടിയത്.
advertisement
3/6
ടീമിനെ അപൂർവ ട്രിപ്പിൾ കിരീടത്തിലേക്കും നയിച്ചു. ചാമ്പ്യൻസ് ലീഗിനു പുറമെ പ്രീമിയർ ലീഗിലും എഫ് എ കപ്പിലും സിറ്റി കിരീടം നേടിയിരുന്നു. നേരത്തെ, പ്രീമിയർ ലീഗിലെ പ്ലെയർ ഓഫ് ദ സീസൺ പുരസ്കാരവും ഫുട്ബാൾ റൈറ്റേഴ്സ് അസോസിയേഷന്‍റെ പുരുഷ പ്ലെയർ ഓഫ് ദ ഇയർ പുരസ്കാരവും നേടിയിട്ടുണ്ട്.
advertisement
4/6
സ്പെയിൻ താരം എയ്താന ബൊൻമാറ്റിക്കാണ് വിമൻസ് പ്ലെയർ ഓഫ് ദ ഇയർ പുരസ്കാരം.
advertisement
5/6
മാഞ്ചസ്റ്റർ സിറ്റിയുടെ പെപ് ഗ്വാർഡിയോള മികച്ച പുരുഷ പരിശീലകനായി (Photo: AP)
advertisement
6/6
ഇംഗ്ലണ്ടിന്‍റെ സറീന വീഗ്മാൻ മികച്ച വനിത പരിശീലകയായും തെരഞ്ഞെടുക്കപ്പെട്ടു. (Photo Credit: Reuters)
മലയാളം വാർത്തകൾ/Photogallery/Sports/
മെസിയെ പിന്തള്ളി എർലിങ് ഹാളണ്ടിന് യുവേഫ പുരസ്കാരം; എയ്താന ബൊൻമാറ്റിക്ക് മികച്ച വനിതാ ഫുട്ബോളർ
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories