അജിത് വഡേക്കർ മുതൽ ശുഭ്മാൻ ഗിൽ വരെ; ഏകദിനങ്ങളിൽ ഇന്ത്യയെ നയിച്ച താരങ്ങൾ
- Published by:Nandu Krishnan
- news18-malayalam
Last Updated:
ഒക്ടോബർ 4നാണ് ഇന്ത്യയുടെ ഏകദിന ടീമിന്റെ പുതിയ ക്യാപ്റ്റനായി ശുഭ്മാൻ ഗില്ലിനെ തിരഞ്ഞെടുത്തത്
advertisement
1/29

ഒക്ടോബർ 4ന് ഇന്ത്യയുടെ ഏകദിന ടീമിന്റെ പുതിയ ക്യാപ്റ്റനായി ശുഭ്മാൻ ഗില്ലിനെ പ്രഖ്യാപിച്ചു. 50 ഓവർ ഫോർമാറ്റിൽ മെൻ ഇൻ ബ്ലൂവിനെ നയിക്കുന്ന 28-ാമത്തെ കളിക്കാരനാകും അദ്ദേഹം. ഒക്ടോബർ 19ന് പെർത്തിൽ ഓസ്ട്രേലിയയ്ക്കെതിരെയാണ് ഗിൽ ഏകദിന ക്യാപ്റ്റൻസിയിൽ അരങ്ങേറ്റം കുറിക്കുന്നത്.ഏകദിനങ്ങളിൽ ഇന്ത്യയെ നയിച്ച കളിക്കാരുടെ പൂർണ്ണ പട്ടിക ഇതാ.
advertisement
2/29
1. അജിത് വഡേക്കർ: ഏകദിനത്തിൽ ഇന്ത്യയെ നയിച്ച ആദ്യ കളിക്കാരനാണ് അജിത് വഡേക്കർ. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ 1974 ൽ ഇന്ത്യ രണ്ട് ഏകദിനങ്ങൾ കളിച്ചു. (ചിത്രത്തിന് കടപ്പാട്: X/@ICC)
advertisement
3/29
2. ശ്രീനിവാസരാഘവൻ വെങ്കിടരാഘവൻ: ശ്രീനിവാസരാഘവൻ വെങ്കിടരാഘവൻ ഏഴ് ഏകദിനങ്ങളിൽ ടീം ഇന്ത്യയെ നയിച്ചു. 1975, 1979 ലോകകപ്പുകളിൽ അദ്ദേഹം ടീം ഇന്ത്യയുടെ ക്യാപ്റ്റനായിരുന്നു. (ചിത്രത്തിന് കടപ്പാട്: X/@ICC)
advertisement
4/29
3. ബിഷൻ സിംഗ് ബേദി: ഇതിഹാസ സ്പിന്നർ ബിഷൻ സിംഗ് ബേദി നാല് ഏകദിന മത്സരങ്ങളിൽ ഇന്ത്യയെ നയിച്ചു. (ചിത്രത്തിന് കടപ്പാട്: X/@ICC)
advertisement
5/29
4. സുനിൽ ഗവാസ്കർ: 1980 മുതൽ 1985 വരെ സുനിൽ ഗവാസ്കറുടെ നേതൃത്വത്തിൽ ഇന്ത്യ 37 ഏകദിന മത്സരങ്ങൾ കളിച്ചു. (ചിത്രത്തിന് കടപ്പാട്: X/@ICC)
advertisement
6/29
5. ഗുണ്ടപ്പ വിശ്വനാഥ്: 1981-ലെ ഒരു ഏകദിന മത്സരത്തിൽ ഗുണ്ടപ്പ വിശ്വനാഥ് ഇന്ത്യയുടെ ക്യാപ്റ്റനായിരുന്നു. (ചിത്രത്തിന് കടപ്പാട്: X/@ICC)
advertisement
7/29
6. കപിൽ ദേവ്: 1982 മുതൽ 1992 വരെ കപിൽ ദേവിന്റെ നേതൃത്വത്തിൽ ഇന്ത്യ 74 ഏകദിനങ്ങൾ കളിക്കുകയും 1983 ലെ ലോകകപ്പ് നേടുകയും ചെയ്തു. (ചിത്രത്തിന് കടപ്പാട്: X/@ICC)
advertisement
8/29
7. സയ്യിദ് കിർമാനി: വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ സയ്യിദ് കിർമാനി 1983-ൽ ഒരു ഏകദിന മത്സരത്തിൽ ഇന്ത്യയെ നയിച്ചു. (ചിത്രത്തിന് കടപ്പാട്: X/@ICC)
advertisement
9/29
8. മൊഹീന്ദർ അമർനാഥ്: 1984-ൽ, മൊഹീന്ദർ അമർനാഥ് ഒരു ഏകദിന മത്സരത്തിൽ ഇന്ത്യയെ നയിച്ചു. (ചിത്രത്തിന് കടപ്പാട്: X/@ICC)
advertisement
10/29
9. രവി ശാസ്ത്രി: 1986 മുതൽ 1991 വരെ 11 ഏകദിന മത്സരങ്ങളിൽ രവി ശാസ്ത്രി ഇന്ത്യയെ നയിച്ചു. (ചിത്രത്തിന് കടപ്പാട്: X/@ICC)
advertisement
11/29
10. ദിലീപ് വെങ്‌സർക്കാർ: 1987 മുതൽ 1998 വരെ ദിലീപ് വെങ്‌സർക്കാരിന്റെ നേതൃത്വത്തിൽ ഇന്ത്യ 18 ഏകദിനങ്ങൾ കളിച്ചു, 8 കളികളിൽ വിജയിച്ചു. (ചിത്രത്തിന് കടപ്പാട്: X/@ICC)
advertisement
12/29
11. കൃഷ്ണമാചാരി ശ്രീകാന്ത്: 1989-ൽ ഇന്ത്യൻ ക്യാപ്റ്റനെന്ന നിലയിൽ കൃഷ്ണമാചാരി ശ്രീകാന്ത് 13 ഏകദിനങ്ങൾ കളിച്ചു. (ചിത്രത്തിന് കടപ്പാട്: X/@ICC)
advertisement
13/29
12. മുഹമ്മദ് അസ്ഹറുദ്ദീൻ: മുഹമ്മദ് അസ്ഹറുദ്ദീൻ്റെ ക്യാപ്റ്റൻസിയിൽ ഇന്ത്യ 174 ഏകദിന മത്സരങ്ങൾ കളിച്ചു. (ചിത്രത്തിന് കടപ്പാട്: AFP)
advertisement
14/29
13. സച്ചിൻ ടെണ്ടുൽക്കർ: ഇതിഹാസ ബാറ്റ്സ്മാൻ സച്ചിൻ ടെണ്ടുൽക്കർ 1996 മുതൽ 1999 വരെ 73 ഏകദിനങ്ങളിൽ ഇന്ത്യയെ നയിച്ചെങ്കിലും 23 മത്സരങ്ങളിൽ മാത്രമേ വിജയിപ്പിക്കാൻ കഴിഞ്ഞുള്ളൂ. (ചിത്രത്തിന് കടപ്പാട്: AFP)
advertisement
15/29
14. അജയ് ജഡേജ: അജയ് ജഡേജ ഇന്ത്യൻ ക്യാപ്റ്റനായി 13 ഏകദിനങ്ങൾ കളിച്ചു, 8 എണ്ണം വിജയിച്ചു. (ചിത്രത്തിന് കടപ്പാട്: AFP)
advertisement
16/29
15. സൗരവ് ഗാംഗുലി: 1999 മുതൽ 2005 വരെ സൗരവ് ഗാംഗുലിയുടെ നേതൃത്വത്തിൽ ഇന്ത്യ 146 ഏകദിനങ്ങൾ കളിച്ചു, 76 എണ്ണം വിജയിച്ചു. (ചിത്രത്തിന് കടപ്പാട്: AFP)
advertisement
17/29
16. രാഹുൽ ദ്രാവിഡ്: 2000 മുതൽ 2007 വരെ 79 ഏകദിനങ്ങളിൽ ഇന്ത്യയെ നയിച്ച ദ്രാവിഡ് 42 മത്സരങ്ങളിൽ ഇന്ത്യയെ വിജയിപ്പിച്ചു. (ചിത്രത്തിന് കടപ്പാട്: AFP)
advertisement
18/29
17. അനിൽ കുംബ്ലെ: 2002 ൽ ഇന്ത്യൻ ക്യാപ്റ്റനെന്ന നിലയിൽ കുംബ്ലെ ഒരു ഏകദിന മത്സരം കളിച്ചു. (ചിത്രത്തിന് കടപ്പാട്: AFP)
advertisement
19/29
18. വീരേന്ദർ സെവാഗ്: വീരേന്ദർ സെവാഗിന്റെ നേതൃത്വത്തിൽ ഇന്ത്യ 12 ഏകദിനങ്ങൾ കളിച്ചു, 7 എണ്ണം ജയിച്ചു. (ചിത്രത്തിന് കടപ്പാട്: AFP)
advertisement
20/29
19. എംഎസ് ധോണി: ഏകദിനത്തിൽ ഇന്ത്യയുടെ ഏറ്റവും വിജയകരമായ ക്യാപ്റ്റനാണ് എംഎസ് ധോണി. 2007 മുതൽ 2018 വരെ ക്യാപ്റ്റനായി 200 മത്സരങ്ങൾ കളിച്ച അദ്ദേഹം 110 എണ്ണത്തിൽ വിജയിച്ചു. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഇന്ത്യ 2010 ൽ ഏഷ്യാ കപ്പ്, 2011 ൽ ഏകദിന ലോകകപ്പ്, 2013 ൽ ചാമ്പ്യൻസ് ട്രോഫി എന്നിവ നേടി. (ചിത്രത്തിന് കടപ്പാട്: AFP)
advertisement
21/29
20. സുരേഷ് റെയ്‌ന: 2010 മുതൽ 2014 വരെ 12 ഏകദിനങ്ങളിൽ ഇന്ത്യയെ നയിച്ച റെയ്‌ന ആറ് മത്സരങ്ങളിൽ വിജയിച്ചു. (ചിത്രത്തിന് കടപ്പാട്: AFP)
advertisement
22/29
21. ഗൗതം ഗംഭീർ: ഇന്ത്യയുടെ ക്യാപ്റ്റനെന്ന നിലയിൽ ഗൗതം ഗംഭീർ ആറ് ഏകദിനങ്ങൾ കളിക്കുകയും അവയിലെല്ലാം വിജയിക്കുകയും ചെയ്തു. (ചിത്രത്തിന് കടപ്പാട്: AFP)
advertisement
23/29
22. വിരാട് കോഹ്‌ലി: 2013 മുതൽ 2021 വരെ ഇന്ത്യൻ ക്യാപ്റ്റനെന്ന നിലയിൽ വിരാട് കോഹ്‌ലി 95 ഏകദിനങ്ങൾ കളിച്ചു, അതിൽ 65 എണ്ണത്തിലും വിജയിച്ചു. (ചിത്രത്തിന് കടപ്പാട്: AFP)
advertisement
24/29
23. അജിങ്ക്യ രഹാനെ: 2015-ൽ, മൂന്ന് ഏകദിന മത്സരങ്ങളിൽ അജിങ്ക്യ രഹാനെ ഇന്ത്യയെ നയിച്ചു. (ചിത്രത്തിന് കടപ്പാട്: AFP)
advertisement
25/29
24. രോഹിത് ശർമ്മ: 2017 മുതൽ 2025 വരെ 56 ഏകദിനങ്ങളിൽ ടീം ഇന്ത്യയെ നയിച്ച രോഹിത് ശർമ്മ 42 മത്സരങ്ങളിൽ വിജയിച്ചു. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഇന്ത്യ 2025 ലെ ഐസിസി ചാമ്പ്യൻസ് ട്രോഫി നേടി. (ചിത്രത്തിന് കടപ്പാട്: ഐസിസി)
advertisement
26/29
25. ശിഖർ ധവാൻ: മുൻ ഇടംകൈയ്യൻ ഓപ്പണിംഗ് ബാറ്റ്സ്മാൻ ശിഖർ ധവാൻ തന്റെ കളിക്കാലത്ത് 12 ഏകദിന മത്സരങ്ങളിൽ ഇന്ത്യയെ നയിച്ചു. (ചിത്രത്തിന് കടപ്പാട്: AFP)
advertisement
27/29
26. കെ.എൽ രാഹുൽ: ഇതുവരെ 12 ഏകദിനങ്ങളിൽ ഇന്ത്യയെ നയിച്ച കെ.എൽ രാഹുൽ അതിൽ 8 എണ്ണത്തിലും വിജയിച്ചു. (ചിത്രത്തിന് കടപ്പാട്: എ.പി)
advertisement
28/29
27. ഹാർദിക് പാണ്ഡ്യ: രോഹിത് ശർമ്മയുടെ അഭാവത്തിൽ, 2023 ൽ ഹാർദിക് പാണ്ഡ്യ മൂന്ന് ഏകദിന മത്സരങ്ങളിൽ ഇന്ത്യയെ നയിച്ചു. (ചിത്രത്തിന് കടപ്പാട്: എപി)
advertisement
29/29
28. ശുഭ്മാൻ ഗിൽ: ഒക്ടോബർ 19 ന് പെർത്തിൽ ഓസ്ട്രേലിയയ്ക്കെതിരെ നടക്കുന്ന മത്സരത്തിൽ ശുഭ്മാൻ ഗിൽ ടീം ഇന്ത്യയ്ക്കായി ഏകദിന ക്യാപ്റ്റനായി അരങ്ങേറ്റം കുറിക്കും. (ചിത്രത്തിന് കടപ്പാട്: എപി)
മലയാളം വാർത്തകൾ/Photogallery/Sports/
അജിത് വഡേക്കർ മുതൽ ശുഭ്മാൻ ഗിൽ വരെ; ഏകദിനങ്ങളിൽ ഇന്ത്യയെ നയിച്ച താരങ്ങൾ