ബിസിസിഐയ്ക്ക് തെറ്റിയാലെന്ത്? 'മുഹമ്മദ് ഷമി' ആരാധകർ ഹൃദയത്തിൽ കുറിച്ച പേര്
- Published by:Rajesh V
- trending desk
Last Updated:
തന്റെ യഥാർത്ഥ പേര് ലോകത്തോട് തുറന്ന് പറയാൻ അദ്ദേഹത്തിന് 3 വർഷമെടുത്തു
advertisement
1/8

സ്വന്തം പേരിൽ അറിയപ്പെടാതെ മറ്റൊരു പേരിൽ മൂന്ന് വർഷം ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ കളിക്കുന്നത് നിങ്ങൾക്ക് സങ്കൽപ്പിക്കാനാകുമോ? ഷമി എന്ന വ്യക്തിയുടെ ക്രിക്കറ്റ് ജീവിതം തുടങ്ങുന്നത് തന്നെ അങ്ങനെയാണ്. ഷമി അഹമ്മദിൽ നിന്ന് മുഹമ്മദ് ഷമിയിലേയ്ക്ക് എത്തിയ ഈ താരത്തിന്റെ മുഖം ഓർക്കാൻ ആരാധകർക്ക് ഇനി ഒരു പേരിന്റെ പോലും ആവശ്യമില്ല. ലോകകപ്പിൽ അത്രമാത്രം ആരാധകരെ സൃഷ്ടിച്ചിരിക്കുകയാണ് മുഹമ്മദ് ഷമി ഇപ്പോൾ.
advertisement
2/8
റെക്കോർഡുകളിലൂടെയാണ് ഷമി ഇനി അറിയപ്പെടാൻ പോകുന്നത്. ഈ തലമുറയിലെ ഇന്ത്യയുടെ ഏറ്റവും മികച്ച ഫാസ്റ്റ് ബൗളർമാരിൽ ഒരാളെന്ന നിലയിൽ ഷമി ഇതിനകം റെക്കോർഡ് ബുക്കുകളിൽ തന്റെ പേര് രേഖപ്പെടുത്തിക്കഴിഞ്ഞു. 2010ലെ അരങ്ങേറ്റ മത്സരം മുതൽ തുടങ്ങുന്നതാണ് അദ്ദേഹത്തിന്റെ കളിയിലെ മികവ്. ഓരോ പന്തും ഷമിയിലെ സമാനതകളില്ലാത്ത പ്രതിഭയെ വിളിച്ചോതുന്നവയാണ്. 2023ൽ ന്യൂസിലൻഡിനെതിരായ ലോകകപ്പ് സെമിഫൈനലിൽ അദ്ദേഹം 7 വിക്കറ്റ് നേട്ടം കൈവരിച്ച് ആരാധകരുടെ മനസ്സിൽ സ്ഥിരപ്രതിഷ്ഠ നേടി.
advertisement
3/8
ആദ്യകാലം മുതൽ വാർത്തകളിൽ ഇടം നേടിയിട്ടുള്ള താരമാണ് ഷമി. പേരിലെ പിശക് മുതൽ 'കളിക്കാൻ അറിയാത്ത' ബൗളറായി വരെ ഷമിയെ മാറ്റിയിരുത്തിയിട്ടുണ്ട്. എന്നാൽ അദ്ദേഹം ലോകകപ്പിൽ ഉണ്ടാവുമെന്നോ നിലവിൽ ഏറ്റവും മികച്ച വിക്കറ്റ് വേട്ടക്കാരനാകുമെന്നോ ആരും കരുതിയില്ല. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്, പ്രത്യേകിച്ച് ഈ വർഷത്തെ ടൂർണമെന്റിൽ അദ്ദേഹം നൽകിയ സംഭാവനകൾ നിരവധിയാണ്. ഇന്ത്യൻ ക്രിക്കറ്റിലെ തന്നെ അതികായനായി മാറിയിരിക്കുകയാണ് ഷമി. തന്റെ ഏഴ് വിക്കറ്റ് നേട്ടം കൊണ്ട് ഫൈനൽ നേട്ട പ്രതീക്ഷയിൽ ഇന്ത്യയെ എത്തിച്ചിരിക്കുകയാണ് അദ്ദേഹമിപ്പോൾ.
advertisement
4/8
കഴിഞ്ഞ ദിവസത്തെ ന്യൂസിലന്റിനെതിരായ 7 വിക്കറ്റ് നേട്ടം അമ്പരപ്പിക്കുന്നതായിരുന്നു. സോഷ്യൽ മീഡിയകളിൽ ഷമിയ്ക്ക് അഭിനന്ദന പ്രവാഹമാണ്.
advertisement
5/8
'ഷമി അഹമ്മദ് എന്ന പേരിലാണ് മുഹമ്മദ് ഷമി തന്റെ ക്രിക്കറ്റ് ജീവിതം ആരംഭിച്ചത് എന്ന് പലർക്കും അറിയില്ല. തന്റെ യഥാർത്ഥ പേര് ലോകത്തോട് തുറന്ന് പറയാൻ അദ്ദേഹത്തിന് 3 വർഷമെടുത്തു. തന്റെ യഥാർത്ഥ പേര് ലോകത്തോട് പറഞ്ഞപ്പോൾ എന്തൊരു ആശ്വാസമായിരിക്കാം അദ്ദേഹത്തിനുണ്ടായത്. ഇന്ത്യ നിങ്ങളെ ഓർത്ത് അഭിമാനിക്കുന്നു #MohammedShami” എന്ന് മൈക്രോ ബ്ലോഗിംഗ് സൈറ്റായ എക്സിൽ ഒരു ഉപയോക്താവ് കുറിച്ചു.
advertisement
6/8
ഇന്ത്യയ്‌ക്കുവേണ്ടി അരങ്ങേറ്റം കുറിക്കുന്ന സമയത്ത് ക്രിക്കറ്റ് ലോകം അദ്ദേഹത്തെ ഷമി അഹമ്മദ് എന്നാണ് വിളിച്ചിരുന്നത്. എന്നാൽ തന്റെ ശരിയായ പേര് എങ്ങനെയെന്ന് ഒരു പ്രമുഖ മാധ്യമത്തോട് ആദേഹം വ്യക്തമാക്കിയിരുന്നു.
advertisement
7/8
“എന്റെ പേരിന് ആ വാൽ എങ്ങനെ വന്നുവെന്ന് എനിക്കറിയില്ല. ഞാൻ മുഹമ്മദ് ഷമിയാണ്, ഷമി അഹമ്മദല്ല," അദ്ദേഹം വ്യക്തമാക്കി. എങ്കിലും 2013 നവംബർ വരെ, അദ്ദേഹം തെറ്റായ പേരിൽ മൂന്ന് വർഷത്തോളം ടീമിൽ കളിച്ചു.
advertisement
8/8
“എനിക്ക് ഒരിക്കലും അഹമ്മദ് എന്ന് പേരിട്ടിട്ടില്ല. എന്റെ പേര് മുഹമ്മദ് ഷമി എന്നാണ്, അത് അങ്ങനെയായിരിക്കണം". മുഹമ്മദ് ഷമി പറഞ്ഞു. എന്നാൽ ഇന്ന് ഇന്ത്യൻ ജനതയുടെ ഹൃദയത്തിലാണ് മുഹമ്മദ് ഷമിയുടെ പേര് എഴുതിച്ചേർത്തിരിക്കുന്നത്.
മലയാളം വാർത്തകൾ/Photogallery/Sports/
ബിസിസിഐയ്ക്ക് തെറ്റിയാലെന്ത്? 'മുഹമ്മദ് ഷമി' ആരാധകർ ഹൃദയത്തിൽ കുറിച്ച പേര്