TRENDING:

'ടീമിന് സംഭാവന നൽകാനാകുന്നില്ല; ഒരു ഇടവേള വേണമെന്ന് തോന്നി'; ടീമിൽ നിന്ന് സ്വയം മാറിയെന്ന് ഗ്ലെൻ മാക്‌സ്‌വെല്‍

Last Updated:
ഈ സീസണിൽ 0,3,28,0,1,0 എന്നിങ്ങനെയാണ് മാക്‌സ്‌വെല്ലിന്റെ സ്കോറുകൾ
advertisement
1/8
'ടീമിന് സംഭാവന നൽകാനാകുന്നില്ല; ഒരു ഇടവേള വേണമെന്ന് തോന്നി'; ടീമിൽ നിന്ന് സ്വയം മാറിയെന്ന് ഗ്ലെൻ മാക്‌സ്‌വെല്‍
ബെംഗളൂരു: ഐപിഎൽ ഈ സീസണിലെ തന്നെ ഏറ്റവും മികച്ച മത്സരമായിരുന്നു ഇന്നലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്നത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഉയര്‍ത്തിയ റെക്കോര്‍ഡ് സ്‌കോര്‍ പിന്തുടര്‍ന്ന് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു 25 റണ്‍സിന് തോറ്റെങ്കിലും 500ലേറെ റണ്‍സാണ് കളിയിൽ പിറന്നത്.
advertisement
2/8
ചിന്നസ്വാമിയിലെ ഹൈ വോൾട്ടേജ് മത്സരത്തിലെ ശ്രദ്ധേയമായ അഭാവം സൂപ്പർ ബാറ്റർ ഗ്ലെന്‍ മാക്‌സ്‌വെല്ലിന്റേതായിരുന്നു. പ്ലെയിങ് ഇലവനില്‍ മാക്‌സ്‌വെല്‍ ഇല്ലാത്തത് ആരാധകാരെ അമ്പരപ്പിച്ചിരുന്നു.
advertisement
3/8
എന്നാൽ. താന്‍ സ്വയം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ടീമില്‍ നിന്ന് ഒഴിവാക്കിയതെന്ന് മാക്‌സ്‌വെല്‍ വ്യക്തമാക്കി. ഈ സീസണില്‍ മോശം ഫോം തുടരുകയാണ് താരം. ഇതോടെയാണ് സ്വയം ടീമില്‍ നിന്നു മാറി നില്‍ക്കാന്‍ തീരുമാനിച്ചത്. ശാരീരികമായും മാനസികമായും താന്‍ ക്ഷീണിതനാണെന്നു മാക്‌സ്‌വെല്‍ തന്നെ വ്യക്തമാക്കുന്നു.
advertisement
4/8
''ഞാന്‍ കഴിഞ്ഞ മത്സരത്തിനുശേഷം ഫാഫ് (ഡുപ്ലെസി), പരിശീലകര്‍ എന്നിവരെ നേരിട്ട് കണ്ടാണ് ഇക്കാര്യം പറഞ്ഞത്. എനിക്കു പകരം സണ്‍റൈസേഴ്‌സിനെതിരെ മറ്റൊരു താരത്തെ കളിപ്പിക്കാന്‍ ആവശ്യപ്പെട്ടു. നേരത്തെയൊക്കെ ഇത്തരം അവസ്ഥകളെ മറികടക്കാന്‍ എളുപ്പം സാധിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ അങ്ങനെ സാധിക്കുന്നില്ല.''
advertisement
5/8
'ശാരീരികമായും മാനസികമായും ഒരു ഇടവേള അനിവാര്യമാണ്. അതിനാലാണ് മാറി നിന്നത്. ഫോമിലേക്ക് മടങ്ങിയെത്താനാകുമെന്നു ഞാന്‍ പ്രതീക്ഷിക്കുന്നു. കഴിഞ്ഞ സീസണുകളിലെല്ലാം മികവോടെ കളിച്ച സ്ഥാനത്തു പക്ഷേ ഇത്തവണ എനിക്കു മികച്ച സംഭാവനകള്‍ നല്‍കാന്‍ സാധിക്കുന്നില്ല. അതിനാല്‍ മറ്റൊരാള്‍ക്ക് അവസരം നല്‍കാന്‍ ആവശ്യപ്പെടുകയായിരുന്നു'- മാക്സ്‍വെല്‍ വെളിപ്പെടുത്തി.
advertisement
6/8
ഈ സീസണിൽ 0,3,28,0,1,0 എന്നിങ്ങനെയാണ് മാക്‌സ്‌വെല്ലിന്റെ സ്കോറുകൾ. ഈ സീസണിലെ ആർസിബിയുടെ തുടർച്ചയായ അഞ്ചാം തോൽവിയാണ് ഇന്നലത്തേത്. ഐപിഎല്‍ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സ്‌കോര്‍ പിന്തുടര്‍ന്ന റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു പൊരുതിയാണ് കീഴടങ്ങിയത്.
advertisement
7/8
സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഉയര്‍ത്തിയ 288 റണ്‍സ് വിജയലക്ഷ്യം ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സ്‌കോറാണ്. ഒരു ഘട്ടത്തില്‍ 200 പോലും കടക്കില്ലെന്ന് തോന്നിച്ച സന്ദര്‍ഭത്തില്‍ ദിനേഷ് കാര്‍ത്തിക്കിന്റെ വെടിക്കെട്ട് ബാറ്റിങ്ങിലൂടെ ബെംഗളൂരു 262 റണ്‍സാണ് അടിച്ചുകൂട്ടിയത്.
advertisement
8/8
35 പന്തില്‍ നിന്ന് 83 റണ്‍സ് നേടിയ ദിനേഷ് കാര്‍ത്തിക്ക് ഔട്ടായില്ലായിരുന്നുവെങ്കില്‍ ചിത്രം മറ്റൊന്നാകുമായിരുന്നു. 7സിക്‌സും 5 ഫോറും അടങ്ങുന്നതാണ് ദിനേഷ് കാര്‍ത്തിക്കിന്റെ ഇന്നിംഗ്‌സ്. 38കാരനായ കാര്‍ത്തിക്കിന്റെ സ്ട്രൈക്ക് റേറ്റ് 237 ആയിരുന്നു. ജയത്തിന് സമാനമായ ഇന്നിങ്സുമായി മടങ്ങിയ ദിനേഷ് കാര്‍ത്തിക്കിനെ ഹർഷാരവത്തോടെയാണ് ഡ്രസിങ് റൂമിലേക്ക് യാത്രയാക്കിയത്.
മലയാളം വാർത്തകൾ/Photogallery/Sports/
'ടീമിന് സംഭാവന നൽകാനാകുന്നില്ല; ഒരു ഇടവേള വേണമെന്ന് തോന്നി'; ടീമിൽ നിന്ന് സ്വയം മാറിയെന്ന് ഗ്ലെൻ മാക്‌സ്‌വെല്‍
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories