ശ്രീലങ്ക - പാകിസ്ഥാൻ മത്സരത്തിൽ പാക് ടീമിന് ജയ് വിളിച്ച് ഇന്ത്യൻ ആരാധകർ; ക്രിക്കറ്റിന് അതിർത്തികളില്ലെന്ന് സോഷ്യൽ മീഡിയ
- Published by:Rajesh V
- trending desk
Last Updated:
Pakistan vs Srilanka: ഇന്ത്യയില്‍ നിന്നുള്ള ക്രിക്കറ്റ് ആരാധകര്‍ പാക്-ശ്രീലങ്ക മത്സരത്തില്‍ ബാബര്‍ അസമിന്റെ നേതൃത്വത്തിലുള്ള പാക് ടീമിനു വേണ്ടി അണിനിരന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള പരമ്പരാഗത വൈരി മാറ്റിനിര്‍ത്തിയായിരുന്നു ഇത്
advertisement
1/10

ഐസിസി ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന റണ്‍വേട്ടയാണ് ശ്രീലങ്കയ്‌ക്കെതിരേ പാകിസ്ഥാന്റെ മുഹമ്മദ് റിസ്വാനും അബ്ദുള്ള ഷഫീഖും ചേര്‍ന്ന് ചൊവ്വാഴ്ച നടത്തിയത്. ആറ് വിക്കറ്റിന് ശ്രീലങ്കയെ തകര്‍ത്ത് പാകിസ്ഥാന്‍ മത്സരത്തില്‍ വിജയം നേടുകയും ചെയ്തു. (AP Photo/Eranga Jayawardena)
advertisement
2/10
ബാറ്റിങ്ങിന് അനുകൂലമായ പിച്ചില്‍ ശ്രീലങ്ക 344 റണ്‍സാണ് എടുത്തത്. അവരുടെ കുശാല്‍ മെന്‍ഡിസും സദീര സമരവിക്രമയും സെഞ്ചുറി എടുക്കുകയും ചെയ്തു. അതേസമയം, പാകിസ്ഥാന്‍ വലിയ തോതിലുള്ള പ്രതിരോധമാണ് ശ്രീലങ്കയ്‌ക്കെതിരേ തീര്‍ത്തത്. (AP Photo/Eranga Jayawardena)
advertisement
3/10
ആവേശകരമായ മത്സരം കാഴ്ചവെച്ച അവര്‍ ശ്രദ്ധേയമായ വിജയം ഉറപ്പിക്കുകയും ചെയ്തു. ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ പാക് ആരാധകര്‍ക്ക് ആഹ്ലാദം നിറഞ്ഞ നിമിഷങ്ങളാണ് പാക് താരങ്ങള്‍ നല്‍കിയത്. (AP Photo/Eranga Jayawardena)
advertisement
4/10
ഇന്ത്യയില്‍ നിന്നുള്ള ക്രിക്കറ്റ് ആരാധകര്‍ പാക്-ശ്രീലങ്ക മത്സരത്തില്‍ ബാബര്‍ അസമിന്റെ നേതൃത്വത്തിലുള്ള പാക് ടീമിനു വേണ്ടി അണിനിരന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള പരമ്പരാഗത വൈരി മാറ്റിനിര്‍ത്തിയായിരുന്നു ഇത്. (AP Photo/Eranga Jayawardena)
advertisement
5/10
'പാകിസ്താന്‍ ജയക്കട്ടെ' എന്നു പറഞ്ഞ് പാക് ടീമിനെ പ്രോത്സാഹിപ്പിക്കുന്ന ഇന്ത്യക്കാരായ ക്രിക്കറ്റ് ആരാധകരുടെ വീഡിയോകള്‍ വലിയ തോതിലാണ് പ്രചരിക്കുന്നത്. ആവേശം അടക്കാനാകാതെ ആയിരക്കണക്കിന് ആരാധകര്‍ പാകിസ്ഥാനെ പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നു. ഈ അസാധാരണ സംഭവം എല്ലാവരാലും ശ്രദ്ധിക്കപ്പെട്ടു. (Photo Credits: X)
advertisement
6/10
പവലിയനില്‍ ഇരിക്കുകയായിരുന്ന ബാബര്‍ അസമിന് പോലും പുഞ്ചിരിക്കാതിരിക്കാന്‍ കഴിഞ്ഞില്ല. കാരണം, അതൊരു അസാധാരണ അനുഭവമായിരുന്നു. വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറി. (AP Photo/Eranga Jayawardena)
advertisement
7/10
വീഡിയോകള്‍ക്ക് താഴെ ഒട്ടേറെപ്പേര്‍ തങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി. പാകിസ്താനിലായിരുന്നുവെങ്കില്‍ ഇത് ഒരിക്കലും സംഭവിക്കില്ലായിരുന്നു. രാജ്യത്തെ കാണികള്‍ മറ്റു ടീമുകളെ പിന്തുണയ്ക്കുന്നു. അതും സംഘര്‍ഷ ചരിത്രമുള്ളവര്‍, ഒരാള്‍ എക്‌സില്‍ കുറിച്ചു. (AP Photo/Eranga Jayawardena)
advertisement
8/10
സ്‌പോര്‍ട്‌സിന് അതിരുകളില്ലെന്നും ഇരുടീമുകളുടെയും ആരാധകര്‍ വളരെ നല്ലവരാണ്. അത് കാണാന്‍ തന്നെവളരെ ഭംഗിയാണ്, മറ്റൊരാള്‍ പറഞ്ഞു. അതേസമയം, പാകിസ്ഥാന്‍ ക്രിക്കറ്റ് ആരാധകര്‍ക്ക് ഇന്ത്യന്‍ ആരാധകരുടെ പിന്തുണയെ അഭിനന്ദിക്കാതിരിക്കാനായില്ല. അവര്‍ സമൂഹ മാധ്യമങ്ങളിലൂടെ തങ്ങളുടെ നന്ദി അറിയിച്ചു. (AP Photo/Eranga Jayawardena)
advertisement
9/10
''പാകിസ്ഥാനുവേണ്ടി ആഹ്ലാദിക്കുന്ന ഇന്ത്യന്‍ ആരാധകരെ ഞാന്‍ ശരിക്കും അഭിനന്ദിക്കുന്നു. ബോള്‍ ബൗണ്ടറി കടക്കുമ്പോള്‍ അവര്‍ സന്തോഷിക്കുന്നു. വലിയ ബഹുമാനം തോന്നുന്നു. ഒരുപാട് നന്ദി,'' ഒരു പാക് ക്രിക്കറ്റ് ആരാധകന്‍ പറഞ്ഞു. (AP Photo/Eranga Jayawardena)
advertisement
10/10
മറ്റൊരു ആരാധകന്‍ ഹൈദരാബാദിലെ കാണികളുടെ അസാധാരണമായ പിന്തുണയെ പ്രശംസിക്കുകയും ഇന്ത്യയുടെ മറ്റ് ഭാഗങ്ങളില്‍ വെച്ചുനടക്കുന്ന മത്സരങ്ങളിലും ഇത് പിന്തുടരണമെന്ന് പറയുകയും ചെയ്തു, ''ഹൈദരാബാദിലെ ജനക്കൂട്ടം മികച്ചതായിരുന്നു എന്നതില്‍ സംശയമില്ല. ഹൈദരാബാദിന് വലിയനന്ദി! ഇനി ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിൽ നിന്നും ഈ പിന്തുണ പ്രതീക്ഷിക്കുന്നു, അദ്ദേഹം പറഞ്ഞു. ആരാധകര്‍ മാത്രമല്ല, ഇന്ത്യയിലെയും പാകിസ്താനിലെയും കളിക്കാരും പരസ്പരം ബഹുമാനം പ്രകടിപ്പിക്കുന്നവരാണ്. (AP Photo/Eranga Jayawardena)
മലയാളം വാർത്തകൾ/Photogallery/Sports/
ശ്രീലങ്ക - പാകിസ്ഥാൻ മത്സരത്തിൽ പാക് ടീമിന് ജയ് വിളിച്ച് ഇന്ത്യൻ ആരാധകർ; ക്രിക്കറ്റിന് അതിർത്തികളില്ലെന്ന് സോഷ്യൽ മീഡിയ