TRENDING:

World cup 2023 | '1987ൽ ജനിച്ച ക്യാപ്റ്റന്‍റെ ടീം നേടും'; കഴിഞ്ഞ 3 ലോകകപ്പ് വിജയികളെ കൃത്യമായി പ്രവചിച്ച ജ്യോതിഷി

Last Updated:
ഇപ്പോൾ നടക്കുന്ന ലോകകപ്പിൽ പങ്കെടുക്കുന്ന ടീമുകളുടെ രണ്ട് ക്യാപ്റ്റൻമാരാണ് 1987ൽ ജനിച്ചത്
advertisement
1/9
World cup 2023 | '1987ൽ ജനിച്ച ക്യാപ്റ്റന്‍റെ ടീം നേടും'; കഴിഞ്ഞ 3 ലോകകപ്പ് വിജയികളെ കൃത്യമായി പ്രവചിച്ച ജ്യോതിഷി
1987-ൽ ജനിച്ച ഒരു ക്യാപ്റ്റൻ ഇന്ത്യയിൽ നടക്കുന്ന ഏകദിന ലോകകപ്പ് കിരീടം നേടുമെന്ന് പ്രശസ്ത ജ്യോതിഷിയായ ഗ്രീൻസ്റ്റോൺ ലോബോ പ്രവചിച്ചു. 1986ൽ ജനിച്ച കളിക്കാരോ/ 1987ൽ ജനിച്ച ക്യാപ്റ്റനോ ഉള്ള ടീമുകൾ ലോകത്തെ പ്രധാന കായിക ഇനങ്ങളിൽ വിജയിച്ചിട്ടുണ്ടെന്നാണ് അദ്ദേഹം ഈ പ്രവചനത്തെക്കുറിച്ച് വിശദീകരിക്കുന്നത്. 2011, 2015, 2019 ക്രിക്കറ്റ് ലോകകപ്പുകളിലെ വിജയികളെ ലോബോ കൃത്യമായി പ്രവചിച്ചിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.
advertisement
2/9
ടൈംസ് ഓഫ് ഇന്ത്യ ഡോട്ട് കോമിൽ ദൃശ്യമായ ഒരു വീഡിയോയിൽ, ഗ്രാൻസ്ലാം നേട്ടത്തിൽ റാഫേൽ നദാലിനെ മറികടന്ന ടെന്നീസ് സൂപ്പർതാരം നൊവാക് ജോക്കോവിച്ചിനെക്കുറിച്ചും ലോബോ ചൂണ്ടിക്കാട്ടുന്നു. ജോക്കോവിച്ചിന്‍റെ ജനനം 1987-ലും നദാലിന്റെ ജനനം 1986-ലും ആണെന്ന് ജ്യോതിഷി ചൂണ്ടിക്കാട്ടി.
advertisement
3/9
കൂടാതെ, 2018-ലെ ഫിഫ ലോകകപ്പ് ഫ്രാൻസ് നേടിയത് ഹ്യൂഗോ ലോറിസ് ( 1986 ജനനം) ക്യാപ്റ്റനായിരുന്നു. 2022ൽ അടുത്തിടെ നടന്ന ഫുട്ബോൾ ലോകകപ്പ് ലയണൽ മെസ്സിയുടെ (1987 ജനനം) കീഴിലാണ് അർജന്റീന നേടിയത്.
advertisement
4/9
2019-ൽ ഇംഗ്ലണ്ട് ലോകകപ്പ് നേടിയപ്പോൾ ഇയോൻ മോർഗൻ (1986-ൽ ജനിച്ച) ക്യാപ്റ്റനായിരുന്നുവെന്ന് ക്രിക്കറ്റിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ച് ലോബോ ചൂണ്ടിക്കാട്ടി.
advertisement
5/9
1987-ൽ ജനിച്ച ഏതെങ്കിലും ക്യാപ്റ്റൻ 2023 ക്രിക്കറ്റ് ലോകകപ്പ് നേടുമെന്ന് അദ്ദേഹം പ്രവചിച്ചു.
advertisement
6/9
ഇപ്പോൾ നടക്കുന്ന ലോകകപ്പിൽ പങ്കെടുക്കുന്ന ടീമുകളുടെ രണ്ട് ക്യാപ്റ്റൻമാരാണ് 1987ൽ ജനിച്ചത്. അതിൽ ഒന്ന് ബംഗ്ലാദേശ് ക്യാപ്റ്റൻ ഷാക്കിബ് അൽ ഹസനാണ്.
advertisement
7/9
മറ്റൊന്ന് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയാണ്. ഷാക്കിബ് 1987 മാർച്ച് 24 ന് ജനിച്ചപ്പോൾ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് 1987 ഏപ്രിൽ 30 നാണ് ജനിച്ചത്.. (AP Photo/Eranga Jayawardena)
advertisement
8/9
ഒക്ടോബർ അഞ്ചിന് ആരംഭിക്കുന്ന ഇത്തവണത്തെ ലോകകപ്പ് പോരാട്ടത്തിൽ ഇന്ത്യ ഉൾപ്പടെ 10 ടീമുകളാണ് മാറ്റുരയ്ക്കുന്നത്. എല്ലാ ടീമുകളും പരസ്പരം ഏറ്റുമുട്ടുന്ന രീതിയിലാണ് ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ. ന്യൂസിലാൻഡും ഇംഗ്ലണ്ടും തമ്മിലാണ് ഉദ്ഘാടന മത്സരം.
advertisement
9/9
ഒക്ടോബർ എട്ടിന് ഓസ്ട്രേലിയയ്ക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. രോഹിത് ശർമ്മയുടെ കീഴിൽ ഇറങ്ങുന്ന ഇന്ത്യൻ ടീം മികച്ച ഫോമിലാണ്. ഓസ്ട്രേലിയയ്ക്കെതിരെ അടുത്തിടെ സമാപിച്ച ഏകദിന പരമ്പരയിൽ ഇന്ത്യയുടെ ബാറ്റർമാരും ബോളർമാരും മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ഒക്ടോബർ 14നാണ് ക്രിക്കറ്റ് പ്രേമികൾ ആവേശത്തോടെ കാത്തിരിക്കുന്ന ഇന്ത്യ-പാകിസ്ഥാൻ പോരാട്ടം.
മലയാളം വാർത്തകൾ/Photogallery/Sports/
World cup 2023 | '1987ൽ ജനിച്ച ക്യാപ്റ്റന്‍റെ ടീം നേടും'; കഴിഞ്ഞ 3 ലോകകപ്പ് വിജയികളെ കൃത്യമായി പ്രവചിച്ച ജ്യോതിഷി
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories