TRENDING:

IND vs AUS T20 | കാര്യവട്ടം കൈപ്പിടിയില്‍; രണ്ടാം ടി20-യില്‍ ഓസ്ട്രേലിയയെ 44 റണ്‍സിന് തകര്‍ത്ത് ഇന്ത്യ

Last Updated:
23 പന്തിൽ 55 റൺസെടുത്ത യശസ്വി ജയ്സ്വാളാണ് കളിയിലെ താരം
advertisement
1/10
IND vs AUS T20 | കാര്യവട്ടം കൈപ്പിടിയില്‍; രണ്ടാം ടി20-യില്‍ ഓസ്ട്രേലിയയെ 44 റണ്‍സിന് തകര്‍ത്ത് ഇന്ത്യ
 കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഓസ്ട്രേലിയയെ 44 റൺസിന് തകർത്ത് ഇന്ത്യയുടെ യുവതുർക്കികൾ.
advertisement
2/10
 ഓസീസിനെതിരെ 236 റൺസിന്റെ റെക്കോർഡ് വിജയലക്ഷ്യം പടുത്തുയർത്തിയ ഇന്ത്യ ബൗളിംഗിലും മികവ് കാട്ടി. 23 പന്തിൽ 55 റൺസെടുത്ത യശസ്വി ജയ്സ്വാളാണ് കളിയിലെ താരം
advertisement
3/10
 ലോകകപ്പ് തോൽവിയുടെ ഒന്നാം വാരത്തിൽ ഇന്ത്യൻ ക്രിക്കറ്റിന് കേരളം കരുതിവെച്ച സഞ്ജീവനിയായിരുന്നു ഈ ജയം. ആവേശം പോവാതെ ഗ്യാലറി നിറച്ച കാണികൾക്ക് ഇന്ത്യയുടെ സമ്മാനവും
advertisement
4/10
 ടോസ് നഷ്ടമായത് അനുഗ്രഹമായത് പോലെ . മുൻനിരക്കാർ തകർത്താടി. ബാറ്റിലേക്ക് പന്ത് ഒരു ഒഴുകിയെത്തിയതോടെ നിലം തൊടാതെ പാറി സിക്സറുകൾ
advertisement
5/10
25 പന്തിൽ 53 റൺസടിച്ച് യശസോടെ ജയ്സ്വാൾ ഇന്ത്യയെ മുന്നില്‍ നിന്ന് നയിച്ചു .റുതുരാജിന്റെ 58 റൺസും ഇഷാന്റെ 52 റൺസും ഇന്ത്യന്‍ ഇന്നിങ്സിന് മുതല്‍ക്കൂട്ടായി
advertisement
6/10
അവസാനമെത്തിയ റിങ്കു സിംഗിന്റെ വെടിക്കെട്ടിൽ ഓസീസ് ബൗളർമാർ പകച്ചു. 9 പന്തിൽ 31 റൺസ് നേടിയാണ് റിങ്കു ഇന്ത്യയ്ക്ക് മികച്ച സ്കോര്‍ സമ്മാനിച്ചത്. 
advertisement
7/10
 ഓസീസിനെതിരെ ഇന്ത്യ നേടുന്ന ഏറ്റവും ഉയർന്ന ടി-ട്വന്റി സ്കോർ അങ്ങനെ കാര്യവട്ടത്ത് പിറന്നു. 4 വിക്കറ്റിന് 235 റൺസ്.
advertisement
8/10
 ടോസ് നേടിയിട്ടും ഫീൽഡിംഗ് വേണ്ടിയിരുന്നോ എന്ന ആലോചനയിലാകും മാത്യു വേഡ് തിരികെ നടന്നത്. ഓസീസിനെ മുളയിലെ തന്നെ നുള്ളി രവി ബിഷ്ണോയിയും പ്രസിദ് കൃഷ്ണയും.
advertisement
9/10
സ്മിത്തും ഇംഗ്ലീസും മടങ്ങിയപ്പോൾ നെഞ്ചിടിപ്പ് മാക്സ്വെല്ലിന്റെ ബാറ്റിലായി. എന്നാൽ അക്സർ പട്ടേലിന് മറ്റൊരു പദ്ധതിയുണ്ടായിരുന്നു.
advertisement
10/10
45 റൺസുമായി മാർക്കസ് സ്റ്റോയിനിസും 37 റൺസെടുത്ത് ടീം ഡേവിഡും ഓസീസിന് നേരിയ പ്രതീക്ഷ നൽകിയെങ്കിലും നീണ്ടില്ല. ഒടുവിൽ 42 റൺസുമായി മാത്യു വേഡ് ഒരറ്റത്തു നിന്ന് ടീമിന്റെ തോൽവി കണ്ട് നിന്നു. 3 വിക്കറ്റ് വീതമാണ് ബിഷ്ണോയിയും പ്രസിദ് കൃഷ്ണയും പോക്കറ്റിലാക്കിയത്.
മലയാളം വാർത്തകൾ/Photogallery/Sports/
IND vs AUS T20 | കാര്യവട്ടം കൈപ്പിടിയില്‍; രണ്ടാം ടി20-യില്‍ ഓസ്ട്രേലിയയെ 44 റണ്‍സിന് തകര്‍ത്ത് ഇന്ത്യ
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories