സഞ്ജു സാംസൺ ഏകദിന ടീമിൽ; ദക്ഷിണാഫ്രിക്കൻ പര്യടനത്തിനുള്ള ടീമുകൾ പ്രഖ്യാപിച്ചു
- Published by:Rajesh V
- news18-malayalam
Last Updated:
മുതിർന്ന താരങ്ങളായ രോഹിത് ശർമയും വിരാട് കോഹ്ലിയും ഏകദിന, ട്വന്‍റി20 ടീമുകളിലില്ല. 3 ഏകദിനങ്ങൾക്കുള്ള ടീമിനെ കെ എൽ രാഹുൽ നയിക്കും
advertisement
1/8

മുംബൈ: മലയാളി താരം സഞ്ജു സാംസൺ ഇടവേളയ്ക്ക് ശേഷം വീണ്ടും ഇന്ത്യൻ ടീമിൽ. ദക്ഷിണാഫ്രിക്കക്കെതിരെയുള്ള ഏകദിന ടീമിൽ സഞ്ജുവിനെ ഉൾപ്പെടുത്തി. വ്യാഴാഴ്ച വൈകീട്ടാണ് ദക്ഷിണാഫ്രിക്കൻ പര്യടനത്തിലെ ഏകദിന, ട്വന്‍റി20, ടെസ്റ്റ് ടീമുകളെ ബിസിസിഐ പ്രഖ്യാപിച്ചത്.
advertisement
2/8
മുതിർന്ന താരങ്ങളായ രോഹിത് ശർമയും വിരാട് കോഹ്ലിയും ഏകദിന, ട്വന്‍റി20 ടീമുകളിലില്ല. 3 ഏകദിനങ്ങൾക്കുള്ള ടീമിനെ കെ എൽ രാഹുൽ നയിക്കും (AP Photo)
advertisement
3/8
മൂന്നു ട്വന്‍റി20 മത്സരങ്ങളിൽ ടീമിനെ സൂര്യകുമാർ നയിക്കും. ടെസ്റ്റിൽ രോഹിത് ശർമ നയകനായി തിരിച്ചെത്തും. രണ്ടു ടെസ്റ്റ് മത്സരങ്ങളാണ് കളിക്കുന്നത്. മുതിർന്ന താരങ്ങളായ വിരാട് കോഹ്ലി, ആർ അശ്വിൻ, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ എന്നിവരും ടെസ്റ്റ് ടീമിലുണ്ട്. (AP Image)
advertisement
4/8
കഴിഞ്ഞ ഓഗസ്റ്റ് ഒന്നിന് വെസ്റ്റിൻഡീസിനെതിരെയാണ് സഞ്ജു അവസാനമായി ഇന്ത്യക്കായി ഏകദിനം കളിച്ചത്. ആ മാസം 20ന് അയർലൻഡിനെതിരെയുള്ള ട്വന്‍റി20 മത്സരത്തിലും സഞ്ജു കളിച്ചിരുന്നു.
advertisement
5/8
ലോകകപ്പിന് പിന്നാലെ ഓസ്ട്രേലിയക്കെതിരായ ട്വന്‍റി20 ടീമിൽ മുതിർന്ന താരങ്ങൾക്ക് വിശ്രമം നൽകി യുവനിരയെ അണിനിരത്തിയിട്ടും സഞ്ജുവിനെ ഉൾപ്പെടുത്താത്തത് വ്യാപക പ്രതിഷേധത്തിന് കാരണമായിരുന്നു.
advertisement
6/8
ഏകദിന ടീം- കെ എൽ രാഹുൽ (ക്യാപ്റ്റൻ), ഋതുരാജ് ഗെയ്ക്വാദ്, സായ് സുദർശൻ, തിലക് വർമ, രജത് പട്ടീദാർ, റിങ്കു സിങ്, ശ്രേയസ്സ് അയ്യർ, സഞ്ജു സാംസൺ, അക്സർ പട്ടേൽ, വാഷിങ്ടൺ സുന്ദർ, കുൽദീപ് യാദവ്, യുസ്വേന്ദ്ര ചഹൽ, മുകേഷ് കുമാർ, ആവേശ് ഖാൻ, അർഷ്ദീപ് സിങ്, ദീപക് ചഹർ. (Photo by Matt Roberts-ICC/ICC via Getty Images)
advertisement
7/8
ട്വന്‍റി20 ടീം- സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), യശസ്വി ജയ്സാൾ, ശുഭ്മൻ ഗിൽ, ഋതുരാജ് ഗെയ്ക്വാദ്, തിലക് വർമ, റിങ്കു സിങ്, ശ്രേയസ്സ് അയ്യർ, ഇഷാൻ കിഷൻ, ജിതേഷ് ശർമ, രവീന്ദ്ര ജദേജ, വാഷിങ്ടൺ സുന്ദർ, രവി ബിഷ്ണോയ്, കുൽദീപ് യാദവ്, അർഷ്ദീപ് സിങ്, മുഹമ്മദ് സിറാജ്, മുകേഷ് കുമാർ, ദീപക് ചഹർ.
advertisement
8/8
ടെസ്റ്റ് ടീം: രോഹിത് ശർമ (ക്യാപ്റ്റൻ), ശുഭ്മൻ ഗിൽ, യശസ്വി ജയ്സാൾ, വിരാട് കോഹ്ലി, ശ്രേയസ്സ് അയ്യർ, ഋതുരാജ് ഗെയ്ക്വാദ്, ഇഷാൻ കിഷൻ, കെ.എൽ. രാഹുൽ, ആർ. അശ്വിൻ, രവീന്ദ്ര ജദേജ, ശാർദുൽ ഠാകൂർ, മുഹമ്മദ് സിറാജ്, മുകേഷ് കുമാർ, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, പ്രസിദ് കൃഷ്ണ.
മലയാളം വാർത്തകൾ/Photogallery/Sports/
സഞ്ജു സാംസൺ ഏകദിന ടീമിൽ; ദക്ഷിണാഫ്രിക്കൻ പര്യടനത്തിനുള്ള ടീമുകൾ പ്രഖ്യാപിച്ചു