രാഹുൽ ദ്രാവിഡ് രാജസ്ഥാൻ റോയൽസിന്റെ ഹെഡ് കോച്ചാകുമോ? ചർച്ച സജീവമെന്ന് റിപ്പോർട്ട്
- Published by:Rajesh V
- news18-malayalam
Last Updated:
രാജസ്ഥാൻ റോയൽസിന്റെ മുഖ്യപരിശീലകനായി രാഹുൽ മടങ്ങിയെത്തുമെന്നാണ് റിപ്പോർട്ട്
advertisement
1/7

ഇന്ത്യൻ ബാറ്റിങ് ഇതിഹാസം രാഹുൽ ദ്രാവിഡ് ഇന്ത്യൻ പ്രീമിയർ ലീഗിലേക്ക് തിരിച്ചുവരുന്നു. രാജസ്ഥാൻ റോയൽസിന്റെ മുഖ്യപരിശീലകനായി രാഹുൽ ഐപിഎല്ലിലേക്ക് മടങ്ങിയെത്തുമെന്നാണ് റിപ്പോർട്ട്. ഇതു സംബന്ധിച്ച ചർച്ചകൾ നടന്നുവരികയാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
advertisement
2/7
2024 ലെ ടി20 ലോകകപ്പോടെ ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലക സ്ഥാനത്ത് നിന്ന് രാഹുൽ ദ്രാവിഡ് ഒഴിഞ്ഞിരുന്നു. രാഹുൽ ദ്രാവിഡിന്റെ പുതിയ നിയമനം സംബന്ധിച്ച് പ്രഖ്യാപനം ഉടൻ ഉണ്ടായേക്കുമെന്നാണ് വിവരം.
advertisement
3/7
'രാജസ്ഥാൻ റോയൽസ് അധികൃതരും ദ്രാവിഡും തമ്മിൽ ചർച്ചകൾ നടക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനം വൈകാതെ ഉണ്ടായേക്കും'- ഉന്നതവൃത്തത്തെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.
advertisement
4/7
മുൻ ഐപിഎൽ ചാമ്പ്യൻമാരായ ആർആറുമായി ദ്രാവിഡ് ഇടപെടുന്നത് ഇതാദ്യമല്ല. ഇതിഹാസ താരം ഷെയ്ൻ വോണിന് പിന്നാലെ ആർ ആറിന്റെ രണ്ടാമത്തെ ക്യാപ്റ്റനായിരുന്നു ദ്രാവിഡ്.
advertisement
5/7
2012ൽ രാജസ്ഥാൻ റോയൽസിന്റെ ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുക്കുമ്പോള്‍ ദ്രാവിഡിന് 39 വയസായിരുന്നു. 40 മത്സരങ്ങളിൽ ദ്രാവിഡ് ടീമിനെ നയിച്ചു. ഇതിൽ 23 എണ്ണത്തിലും ടീം വിജയിച്ചു.
advertisement
6/7
പിന്നീട് രണ്ട് സീസണുകളിൽ (2014, 2015), ഇന്ത്യയുടെ U-19 പരിശീലകനായി തിരഞ്ഞെടുക്കപ്പെടുന്നതിന് മുമ്പ് അദ്ദേഹം ടീമിന്റെ മെന്ററായി സേവനമനുഷ്ഠിച്ചു.
advertisement
7/7
ബംഗളൂരുവിലെ നാഷണൽ ക്രിക്കറ്റ് അക്കാദമിയിൽ (എൻസിഎ) തലവനായി ചേരുന്നതിന് മുമ്പ് രാഹുലിന് കീഴിൽ അണ്ടർ-19 ഇന്ത്യാ ടീം ലോകകപ്പ് നേടി. തുടർന്ന് 2021ൽ രവി ശാസ്ത്രിയുടെ പിൻഗാമിയായി പുരുഷ ടീം ഹെഡ് കോച്ചായി ചുമതലയേറ്റു.
മലയാളം വാർത്തകൾ/Photogallery/Sports/
രാഹുൽ ദ്രാവിഡ് രാജസ്ഥാൻ റോയൽസിന്റെ ഹെഡ് കോച്ചാകുമോ? ചർച്ച സജീവമെന്ന് റിപ്പോർട്ട്