IPL 2019: ഐപിഎല്ലിൽ വാർണർക്ക് പുതിയ റെക്കോർഡ്
Last Updated:
ഐപിഎല്ലിൽ മിന്നിത്തിളങ്ങിയ ഡേവിഡ് വാർണർ അപൂർവ്വ നേട്ടവുമായാണ് നാട്ടിലേക്ക് മടങ്ങിയത്. ഇന്ത്യൻ നായകൻ വിരാട് കോഹ്ലി പോലും ഇക്കാര്യത്തിൽ വാർണർക്ക് പിന്നിലാണ്...
advertisement
1/6

ഹൈദരാബാദ്: ഐപിഎല്ലിൽ ഏറ്റവുമധികം റൺസെടുക്കുന്നതിനുള്ള ഓറഞ്ച് ക്യാപ് മൂന്നുതവണ സ്വന്തമാക്കുന്ന ആദ്യ താരമായി ഡേവിഡ് വാർണർ. ഇത്തവണ 12 മത്സരങ്ങളിൽനിന്ന് 692 റൺസ് അടിച്ചുകൂട്ടിയാണ് വാർണർ ഓറഞ്ച് ക്യാപ് സ്വന്തമാക്കിയത്. 69.20 ആണ് ഈ സീസണിൽ വാർണറുടെ ശരാശരി.
advertisement
2/6
ഇതിന് മുമ്പ് 2015ലും 2017ലും ഓറഞ്ച് ക്യാപ് നേടിയ വാർണറായിരുന്നു. 2015ൽ 562 റൺസും 2017ൽ 641 റൺസുമാണ് വാർണർ നേടിയത്.
advertisement
3/6
ക്രിസ് ഗെയിൽ 2011, 2012 വർഷങ്ങളിൽ ഓറഞ്ച് ക്യാപ് സ്വന്തമാക്കിയിരുന്നു. അന്ന് യഥാക്രമം 608, 733 റൺസാണ് ഗെയിൽ അടിച്ചുകൂട്ടിയത്.
advertisement
4/6
ഐപിഎല്ലിൽ ഏറ്റവുമധികം റൺസ് നേടിയവരുടെ പട്ടികയിൽ നാലാമതാണ് വാർണർ. 126 മത്സരങ്ങളിൽനിന്ന് 4706 റൺസാണ് അദ്ദേഹത്തിന്‍റെ സമ്പാദ്യം.
advertisement
5/6
177 മത്സരങ്ങളിൽ നിന്ന് 5412 റൺസ് നേടിയിട്ടുള്ള വിരാട് കോഹ്ലിയാണ് ഈ പട്ടികയിൽ ഒന്നാമത്. സുരേഷ് റെയ്ന(5368), രോഹിത് ശർമ(4898) എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ.
advertisement
6/6
അതേസമയം ഐപിഎല്ലിൽ ഏറ്റവും ഉയർന്ന ബാറ്റിങ് ശരാശരി വാർണറുടെ പേരിലാണ്. 43.17 ആണ് അദ്ദേഹത്തിന്‍റെ ശരാശരി. ഐപിഎല്ലിൽ നാലു സെഞ്ച്വറിയും 44 അർദ്ധസെഞ്ച്വറിയും നേടിയിട്ടുള്ള വാർണർ ഇതിനോടകം 181 സിക്സറുകലും 458 ബൌണ്ടറികളും അടിച്ചുകൂട്ടിയിട്ടുണ്ട്.