IPL 2022 |സഞ്ജുവിന് കാര്യങ്ങള്‍ എളുപ്പമാകില്ല; ഗ്രൂപ്പില്‍ ഒപ്പമുള്ളത് മുംബൈ, ഡല്‍ഹി, കൊല്‍ക്കത്ത, ലക്‌നൗ ടീമുകള്‍
- Published by:Sarath Mohanan
- news18-malayalam
Last Updated:
സീഡിങ് അനുസരിച്ച് രാജസ്ഥാന്‍ ഗ്രൂപ്പ് എയില്‍ മൂന്നാമതായതിനാല്‍ ഗ്രൂപ്പ് ബിയില്‍ മൂന്നാം സ്ഥാനക്കാരായ റോയല്‍ ചലഞ്ചേഴ്‌സുമായും രണ്ട് മത്സരം കളിക്കണം
advertisement
1/10

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2022 സീസണ്‍ ഇക്കുറി അടിമുടി മാറ്റങ്ങളുമായാണ് നടക്കാന്‍ പോകുന്നത്. സ്ഥിരം ഘടനമാറ്റി രണ്ടു ഗ്രൂപ്പായി തിരിഞ്ഞാണ് ഇത്തവണ ലീഗ് റൗണ്ട് മത്സരങ്ങള്‍ നടക്കുക.
advertisement
2/10
രണ്ടു ഗ്രൂപ്പുകളായി തിരിഞ്ഞാണ് മത്സരമെങ്കിലും എല്ലാ ടീമുകള്‍ തമ്മിലും മത്സരം നടക്കും. പക്ഷേ ചില ടീമുകള്‍ക്കെതിരേ ഹോം ആന്‍ഡ് എവേ രീതിയില്‍ രണ്ടു മത്സരങ്ങള്‍ കളിക്കുമ്പോള്‍ മറ്റു ചില ടീമുകള്‍ക്കെതിരേ ഒരു മത്സരം മാത്രമാണ് ഉണ്ടാവുക.
advertisement
3/10
പത്ത് ടീമുകള്‍ ഐപിഎലിന്റെ ഭാഗമായിരുന്ന 2011ലെ രീതിയുമായി സാമ്യമുള്ളതാണ് ഇത്തവണത്തെ മത്സരക്രമവും. മാര്‍ച്ച് 26 ന് തുടങ്ങുന്ന ടൂര്‍ണമെന്റ് മെയ് 29 നാണ് അവസാനിക്കുക.
advertisement
4/10
അഞ്ച് തവണ ഐപിഎല്‍ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിന്റെ നേതൃത്വത്തില്‍ ഒരു ഗ്രൂപ്പും നാല് തവണ ചാമ്പ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ നേതൃത്വത്തിലുള്ള ഒരു ഗ്രൂപ്പുമാണ് ഇത്തവണ ഉണ്ടാവുക.
advertisement
5/10
ഓരോ ടീമുകളും എത്ര തവണ ഐപിഎല്‍ ചാമ്പ്യന്‍മാരായി, എത്ര തവണ ഫൈനല്‍ കളിച്ചു എന്നീ ഘടകങ്ങള്‍ പരിഗണിച്ച് പ്രത്യേകം സീഡിങ് തയാറാക്കിയാണ് ടീമുകളെ രണ്ടു ഗ്രൂപ്പുകളാക്കി തിരിച്ചത്.
advertisement
6/10
മുംബൈ ഇന്ത്യന്‍സിനു പുറമേ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, രാജസ്ഥാന്‍ റോയല്‍സ്, ഡല്‍ഹി ക്യാപിറ്റല്‍സ്, ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ് എന്നിവര്‍ ഉള്‍പ്പെടുന്നതാണ് ഗ്രൂപ്പ് എ. ഗ്രൂപ്പ് ബിയില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനു പുറമേ സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, പഞ്ചാബ് കിങ്‌സ് എന്നിവര്‍ക്കൊപ്പം പുതിയ ടീമായ ഗുജറാത്ത് ടൈറ്റന്‍സും അണിനിരക്കും.
advertisement
7/10
10 ടീമുകളും 14 മത്സരങ്ങള്‍ വീതമാണ് കളിക്കുക. അതില്‍ ഏഴ് ഹോം മത്സരങ്ങളും ഏഴ് എവേ മത്സരങ്ങളുമാണ് ഉണ്ടാകുക. അങ്ങനെ 10 ടീമുകള്‍ക്കുമായി ആകെ 70 മത്സരങ്ങള്‍. ഓരോ ഗ്രൂപ്പിലെയും ടീമുകള്‍ പരസ്പരം രണ്ട് മത്സരങ്ങള്‍ വീതം കളിക്കും. രണ്ടാമത്തെ ഗ്രൂപ്പിലെ ഒരു ടീമുമായി രണ്ട് മത്സരങ്ങളും ബാക്കി ടീമുകളുമായി ഓരോ മത്സരങ്ങളുമാണ് കളിക്കേണ്ടത്.
advertisement
8/10
സഞ്ജു സാംസണ്‍ നായകനായ രാജസ്ഥാന്‍ റോയല്‍സിന് അവര്‍ ഉള്‍പ്പെടുന്ന ഗ്രൂപ്പ് എയിലെ മറ്റു ടീമുകളുമായി രണ്ട് മത്സരങ്ങള്‍ വീതം കളിക്കണം. മുംബൈ, കൊല്‍ക്കത്ത, ഡല്‍ഹി, ലക്‌നൗ ടീമുകളുമായി രണ്ട് മത്സരങ്ങള്‍ വീതം.
advertisement
9/10
സീഡിങ് അനുസരിച്ച് രാജസ്ഥാന്‍ ഗ്രൂപ്പ് എയില്‍ മൂന്നാമതായതിനാല്‍ ഗ്രൂപ്പ് ബിയില്‍ മൂന്നാം സ്ഥാനക്കാരായ റോയല്‍ ചലഞ്ചേഴ്‌സുമായും രണ്ട് മത്സരം കളിക്കണം. ഗ്രൂപ്പ് ബിയിലെ ശേഷിക്കുന്ന ടീമുകളായ ചെന്നൈ, ഹൈദരാബാദ്, ഗുജറാത്ത്, പഞ്ചാബ് ടീമുകളുമായി ഓരോ മത്സരങ്ങളും കളിക്കണം.
advertisement
10/10
ഹോം, എവേ മത്സരങ്ങളായിട്ടാണ് നടത്തുന്നതെങ്കിലും ഇതിന് പോയിന്റ് നിലയില്‍ സ്വാധീനമില്ല. കാരണം, ഇത്തവണ മഹാരാഷ്ട്രയിലെ നാല് വേദികളിലായാണ് മത്സരങ്ങള്‍ നടക്കുന്നത്.
മലയാളം വാർത്തകൾ/Photogallery/Sports/
IPL 2022 |സഞ്ജുവിന് കാര്യങ്ങള്‍ എളുപ്പമാകില്ല; ഗ്രൂപ്പില്‍ ഒപ്പമുള്ളത് മുംബൈ, ഡല്‍ഹി, കൊല്‍ക്കത്ത, ലക്‌നൗ ടീമുകള്‍