വിനീതിന്റെ നായിക: പ്ലാസ്റ്റിക് സർജറി ജീവിതം മാറ്റി; സ്വന്തമായി 5 കമ്പനികളും 2000 കോടി സ്വത്തുമുള്ള പ്രമുഖ നടി!
- Published by:Sarika N
- news18-malayalam
Last Updated:
നീണ്ട 16 വർഷത്തെ ഇടവേളയ്ക്ക് ശേഷം വെള്ളിത്തിരയിലേക്ക് തിരിച്ചെത്തുന്ന പ്രമുഖ നടി
advertisement
1/6

90-കളിൽ മലയാളം ,തമിഴ്, തെലുങ്ക്, സിനിമാ പ്രേമികളുടെ ഹരമായിരുന്ന നടിയാണ് രംഭ (Rambha). ഇപ്പോഴിതാ നടി വീണ്ടും വെള്ളിത്തിരയിലേക്ക് തിരിച്ചെത്തുന്നതായുള്ള സൂചനകൾ ആണ് പുറത്തുവരുന്നത്. നീണ്ട 16 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ആരാധകരുടെ പ്രിയപ്പെട്ട നടി സിനിമയിലൂടെ ഒരു ഗംഭീര തിരിച്ചുവരവിനൊരുങ്ങുന്നത്. വെറും നടി എന്നതിലുപരി ഇന്ന് ആയിരക്കണക്കിന് കോടികളുടെ ആസ്തിയുള്ള ഒരു ബിസിനസ് സാമ്രാജ്യത്തിന്റെ ഉടമ കൂടിയാണ് രംഭ.
advertisement
2/6
യീദി വിജയലക്ഷ്മി എന്ന ആന്ധ്രാ സ്വദേശിനിയെ മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. 1992-ൽ ഹരിഹരൻ സംവിധാനം ചെയ്ത 'സർഗ്ഗം' എന്ന ക്ലാസിക് ചിത്രത്തിലൂടെ വിനീതിന്റെ നായികയായി വെറും 15-ാം വയസ്സിലാണ് രംഭ സിനിമാലോകത്തേക്ക് എത്തിയത്. തുടർന്ന് അതേ വർഷം തന്നെ 'ചമ്പക്കുളം തച്ചൻ' എന്ന ചിത്രത്തിലും ശ്രദ്ധേയമായ വേഷം ചെയ്തു.
advertisement
3/6
മലയാളത്തിൽ തുടങ്ങിയെങ്കിലും രംഭയുടെ ജൈത്രയാത്ര തമിഴ്, തെലുങ്ക് സിനിമാ ലോകത്തായിരുന്നു. 1993-ൽ പ്രഭുവിനൊപ്പം 'ഉഴവൻ' എന്ന ചിത്രത്തിലൂടെ തമിഴിൽ അരങ്ങേറ്റം കുറിച്ച താരം പിന്നീട് രജിനികാന്ത്, കമൽഹാസൻ, അജിത്ത്, വിജയ് തുടങ്ങി സൂപ്പർ താരങ്ങളുടെയെല്ലാം ഭാഗ്യനായികയായി മാറി. "ഉള്ളത്തൈ അല്ലിതാ", "അരുണാചലം", "കാതല കാതല", "വിഐപി" തുടങ്ങിയ ചിത്രങ്ങളിലൂടെ രംഭ തെന്നിന്ത്യൻ സിനിമയിലെ മുൻനിര നായികയായി തിളങ്ങി.
advertisement
4/6
2010-ൽ പുറത്തിറങ്ങിയ 'പെൻ സിങ്കം' എന്ന ചിത്രത്തിന് ശേഷം സിനിമയിൽ നിന്ന് വിരമിച്ച രംഭ, പ്രമുഖ കനേഡിയൻ വ്യവസായിയായ ഇന്ദ്രകുമാർ പത്മനാഭനെ വിവാഹം കഴിച്ചു. വിവാഹശേഷം കാനഡയിൽ സ്ഥിരതാമസമാക്കിയ നടി ഇപ്പോൾ രണ്ട് പെൺമക്കളും ഒരു മകനുമടങ്ങുന്ന കുടുംബത്തോടൊപ്പം സന്തോഷകരമായ ജീവിതം നയിക്കുകയാണ്.
advertisement
5/6
സിനിമ വിട്ടെങ്കിലും ബിസിനസ് രംഗത്ത് രംഭയും ഭർത്താവും പടുത്തുയർത്തിയത് വമ്പൻ സാമ്രാജ്യമാണ്. ഹോം ഇന്റീരിയർ ഡിസൈനിംഗ് രംഗത്തെ പ്രമുഖരായ 'മാജിക് വുഡ്‌സ്' എന്ന കമ്പനിയുടെ ഡയറക്ടറാണ് ഇന്ദ്രകുമാർ. രംഭയുടെ പേരിലുള്ളത് ഉൾപ്പെടെ അഞ്ചോളം വമ്പൻ കമ്പനികളാണ് ഇവർക്ക് കാനഡയിലും ചെന്നൈയിലുമായി ഉള്ളത്. ഏകദേശം 2000 കോടി രൂപയുടെ ആസ്തി ഇവർക്കുണ്ടെന്നാണ് അനൗദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നത്. കൂടാതെ, ശ്രീലങ്കയിലെ യുദ്ധബാധിതരായ വിദ്യാർത്ഥികൾക്കായി വിദ്യാഭ്യാസ സ്ഥാപനങ്ങളും ഐടി കമ്പനികളും സ്ഥാപിച്ച് ജീവകാരുണ്യ പ്രവർത്തനങ്ങളിലും ഇവർ സജീവമാണ്.
advertisement
6/6
സിനിമയിൽ നിന്ന് വിട്ടുനിന്നപ്പോഴും 'മാനാട മയിലാട', 'ജോഡി നമ്പർ 1' തുടങ്ങിയ റിയാലിറ്റി ഷോകളിലൂടെ രംഭ മിനിസ്‌ക്രീനിൽ സജീവമായിരുന്നു. എന്നാൽ ആരാധകർ കാത്തിരുന്നത് അവരുടെ ബിഗ് സ്ക്രീൻ എൻട്രിക്കായിരുന്നു. പുതിയ റിപ്പോർട്ടുകൾ പ്രകാരം ഒരു പ്രമുഖ തമിഴ് ചിത്രത്തിലൂടെ രംഭ ഉടൻ തന്നെ അഭിനയരംഗത്തേക്ക് മടങ്ങിയെത്തും.
മലയാളം വാർത്തകൾ/Photogallery/Buzz/
വിനീതിന്റെ നായിക: പ്ലാസ്റ്റിക് സർജറി ജീവിതം മാറ്റി; സ്വന്തമായി 5 കമ്പനികളും 2000 കോടി സ്വത്തുമുള്ള പ്രമുഖ നടി!