TRENDING:

'രോഹിത്,വിരാട്,ധോണി മൂന്ന് ക്യാപ്റ്റന്മാർ വ്യത്യസ്ത അനുഭവങ്ങൾ'; തുറന്ന് പറഞ്ഞ് ജസ്പ്രീത് ബുംറ

Last Updated:
ധോണിയുടെ പരിശീലനത്തിലൂടെയാണ് താൻ ആദ്യ അന്താരാഷ്ട്ര മത്സരത്തിന് പ്രാപ്തനായത്. തന്റെ കരിയറിന്റെ തുടക്കകാലത് ടീമിലെ സുരക്ഷിത ബോധം നൽകിയത് ധോണിയാണ്
advertisement
1/5
'രോഹിത്, വിരാട് ,ധോണി മൂന്ന് ക്യാപ്റ്റന്മാർ വ്യത്യസ്ത അനുഭവങ്ങൾ'; തുറന്ന് പറഞ്ഞ് ജസ്പ്രീത് ബുംറ
ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ വേഗതയേറിയ ബൗളർമാരിൽ ഒരാളാണ് ജസ്പ്രീത് ബുംറ.രോഹിത് ശർമ്മ , വിരാട് കോഹ്ലി ,മഹേന്ദ്ര സിങ് ധോണി എന്നി ഇന്ത്യയുടെ മികച്ച ക്യാപ്റ്റന്മാരുടെ കീഴിൽ പരിശീലിക്കുമ്പോൾ തനിക് ഉണ്ടായിട്ടുള്ള വ്യസ്തമായ അനുഭവങ്ങൾ തുറന്ന് പറഞ്ഞിരിക്കുകയാണ് ബുംറ.
advertisement
2/5
ഇന്ത്യൻ ക്രിക്കറ്റിലെ സമകാലികരായ മൂന്ന് ക്യാപ്റ്റന്മാരുടെയും കീഴിൽ കളിച്ചിട്ടുള്ള ചുരുക്കം ചില കളിക്കാരിൽ ഒരാളാണ് ജസ്പ്രീത് ബുംറ.
advertisement
3/5
ധോണിയുടെ പരിശീലനത്തിലൂടെയാണ് താൻ ആദ്യ അന്താരാഷ്ട്ര മത്സരത്തിന് പ്രാപ്തനായത്. തന്റെ കരിയറിന്റെ തുടക്കകാലത് ടീമിലെ സുരക്ഷിത ബോധം നൽകിയത് ധോണിയാണ്.മത്സരങ്ങൾക്ക് മുൻപ് അദ്ദേഹം തിരുമാനങ്ങൾ എടുക്കാറില്ല കളിക്കളത്തിലെ സാഹചര്യങ്ങൾക്ക് അനുസരിച്ചാണ് ഓരോ തീരുമാനവും. അത് തന്നെ വളരെ അധികം സ്വാധിനിച്ചിട്ടുണ്ട്.
advertisement
4/5
കോഹ്‌ലിയുടെ കീഴിലാണ് താൻ സ്വന്തമായ ശൈലി കണ്ടെത്തിയതും പിന്നീട് ആ ശൈലിയിൽ തന്നെ സ്ഥിരതയോടെ തുടരാൻ കഴിഞ്ഞതും.തീവ്രമായ അഭിനിവേശവും ഊർജ്ജവും ഉള്ള താരമാണ് വിരാട്.കളിക്കളത്തിലെ സജീവ സാന്നിധ്യമാണ് അദ്ദേഹം എപ്പോൾ വേണമെങ്കിലും കളിയിലേക്ക് തിരിച്ച വരൻ ഉള്ള പ്രചോദനം അദ്ദേഹത്തിന്റെ ശരീരഭാഷയിലൂടെ തനിക് കിട്ടുമായിരുന്നു എന്ന് ബുംറ പറയുന്നു.
advertisement
5/5
രോഹിത് ശർമയുടെ കൂടെ മുംബൈ ഇന്ത്യൻസിലും,ഇന്ത്യൻ ടീമിലും ഒരുപോലെ നിൽക്കാനുള്ള ഭാഗ്യം തനിക് ലഭിച്ചിട്ടുണ്ട്. ഏറ്റവും കൂടുതൽ സ്വാതന്ത്ര്യം അനുഭവിച്ചത് രോഹിത് ക്യാപ്റ്റൻ ആയിരുന്ന സമയങ്ങളിലാണെന്ന് താരം പറയുന്നു.ബാറ്റിംഗ് ആണ് രോഹിതിന്റെ മെയിൻ എങ്കിലും ബൗളർമാരോട് സഹാനുഭൂതി കാണിക്കുന്ന ചുരുക്കം ചില കളിക്കാരിൽ ഒരാളാണ് രോഹിത്. കളിക്കാരുടെ വെല്ലുവിളികളും അവരുടെ വൈകാരികമായ പ്രശ്നങ്ങളും മനസിലാക്കാൻ രോഹിത്തിന് കഴിയാറുണ്ട്.
മലയാളം വാർത്തകൾ/Photogallery/Sports/
'രോഹിത്,വിരാട്,ധോണി മൂന്ന് ക്യാപ്റ്റന്മാർ വ്യത്യസ്ത അനുഭവങ്ങൾ'; തുറന്ന് പറഞ്ഞ് ജസ്പ്രീത് ബുംറ
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories