TRENDING:

Jasprit Bumrah| ഏഷ്യാ കപ്പിൽ നിന്ന് ഇടവേളയെടുത്തത് വെറുതെയല്ല; ബുംറയ്ക്ക് ആൺകുഞ്ഞ് പിറന്നു; പേരുമിട്ടു

Last Updated:
അംഗദ് ജസ്പ്രീത് ബുംറ എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്
advertisement
1/6
ഏഷ്യാ കപ്പിൽ നിന്ന് ഇടവേളയെടുത്തത് വെറുതെയല്ല; ബുംറയ്ക്ക് ആൺകുഞ്ഞ് പിറന്നു; പേരുമിട്ടു
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് താരം ജസ്പ്രീത് ബുംറയ്ക്കും ഭാര്യയും അവതാരകയുമായ സഞ്ജന ഗണേശനും ആണ്‍കുഞ്ഞ് പിറന്നു. തിങ്കളാഴ്ച സോഷ്യല്‍ മീഡിയയിലൂടെ ബുംറ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. അംഗദ് ജസ്പ്രീത് ബുംറ എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്.
advertisement
2/6
''ഞങ്ങളുടെ കുഞ്ഞുകുടുംബം വളരുകയും ഞങ്ങളുടെ ഹൃദയങ്ങൾ സങ്കൽപ്പിക്കാൻ കഴിയുന്നതിലുമധികം നിറഞ്ഞിരിക്കുകയുമാണ്! ഈ പ്രഭാതത്തിൽ ഞങ്ങൾ മകൻ, അംഗദ് ജസ്പ്രീത് ബുംറയെ ഈ ലോകത്തിലേക്ക് സ്വാഗതം ചെയ്തു. ഞങ്ങൾ ചന്ദ്രനും മുകളിലാണ്, ജീവിതത്തിന്റെ ഈ പുതിയ അധ്യായം അതിനൊപ്പം കൊണ്ടുവരുന്ന എല്ലാത്തിനും കാത്തിരിക്കാനാവില്ല''- ബുംറയും സഞ്ജനയും കുറിച്ചു.
advertisement
3/6
ഏഷ്യാ കപ്പ് ടൂര്‍ണമെന്റിനായി ശ്രീലങ്കയിലായിരുന്ന ബുംറ ഭാര്യയുടെ പ്രസവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഇന്ത്യയിലേക്ക് മടങ്ങിയിരുന്നു. നേപ്പാളിനെതിരേ ഇന്ന് നടക്കുന്ന മത്സരത്തില്‍ താരം കളിക്കില്ല. സൂപ്പര്‍ ഫോര്‍ മത്സരങ്ങള്‍ക്കായി ബുംറ തിരിച്ചെത്തും. ബുംറയ്ക്ക് പകരം നേപ്പാളിനെതിരേ മുഹമ്മദ് ഷമിയാകും കളിക്കുക.
advertisement
4/6
കഴിഞ്ഞ ദിവസം ജസപ്രീത് ബുംറ നാട്ടിലേക്ക് മടങ്ങിയത് പരിക്കുമൂലമല്ലെന്നും വ്യക്തിപരമായ കാരണങ്ങളാലാണെന്നും സൂപ്പർ ഫോർ ഘട്ടത്തിൽ ടീമിനൊപ്പം മടങ്ങിയെത്തുമെന്നും ബിസിസിഐ ഉന്നതവൃത്തത്തെ ഉദ്ധരിച്ച് ന്യൂസ് 18 ക്രിക്കറ്റ്നെക്സ്റ്റ് റിപ്പോർട്ട് ചെയ്തിരുന്നു.
advertisement
5/6
മഴ കാരണം കളി തടസ്സപ്പെട്ടതിനാൽ പാകിസ്ഥാനെതിരെ ബുംറ ബൗൾ ചെയ്തിരുന്നില്ല. പരിക്ക് മൂലം ദീര്‍ഘനാള്‍ ടീമിന് പുറത്തായിരുന്ന 29കാരനായ ബുംറ ഇക്കഴിഞ്ഞ അയര്‍ലന്‍ഡ് പര്യടനത്തിലാണ് ടീമിലേക്ക് മടങ്ങിയെത്തിയത്. പര്യടനത്തിൽ ടീമിനെ നയിക്കാൻ അദ്ദേഹത്തെയാണ് ബിസിസിഐ നിയോഗിച്ചുത്. പരമ്പരയിൽ ശ്രദ്ധേയമായ പ്രകടനം കാഴ്ചവെക്കാനും താരത്തിന് കഴിഞ്ഞിരുന്നു.
advertisement
6/6
''ഏറെ നാളുകൾക്ക് ശേഷം ബുംറ കളിക്കളത്തിലേക്ക് മടങ്ങിയെത്തിയ് സന്തോഷകരമാണ്. നമ്മുടെ ടീമിൽ പ്രധാനപ്പെട്ട റോളാണ് അദ്ദേഹം വഹിക്കുന്നത്. ബുംറയും പ്രസിദ്ധ് കൃഷ്ണയും അയർലൻഡിനെതിരായ മത്സരത്തിൽ നന്നായി കളിച്ചത് ഞങ്ങളെ സംബന്ധിച്ചിടത്തോളം ശുഭ സൂചനയാണ്''0 രോഹിത് ശർമ പറഞ്ഞിരുന്നു.
മലയാളം വാർത്തകൾ/Photogallery/Sports/
Jasprit Bumrah| ഏഷ്യാ കപ്പിൽ നിന്ന് ഇടവേളയെടുത്തത് വെറുതെയല്ല; ബുംറയ്ക്ക് ആൺകുഞ്ഞ് പിറന്നു; പേരുമിട്ടു
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories