TRENDING:

Kavya Maran:'നിരാശ വേണ്ട; അഭിമാനം'; ഡ്രസ്സിങ് റൂമിലെത്തി ഹൈദരാബാദ് താരങ്ങളെ ചേർത്തുപിടിച്ച് കാവ്യാ മാരൻ

Last Updated:
ട്വന്‍റി20 ക്രിക്കറ്റിനെ പുനർനിർവചിച്ചവരാണ് നമ്മുടെ ബാറ്റർമാരെന്നും കൊൽക്കത്ത ജയിച്ചിട്ടും ആളുകൾ ഹൈദരാബാദ് ടീമിനെ കുറിച്ച് സംസാരിക്കുന്നത് കേൾക്കുമ്പോൾ അഭിമാനം തോന്നുന്നതായും കാവ്യ
advertisement
1/6
Kavya Maran:'നിരാശ വേണ്ട; അഭിമാനം'; ഡ്രസ്സിങ് റൂമിലെത്തി ഹൈദരാബാദ് താരങ്ങളെ ചേർത്തുപിടിച്ച് കാവ്യാ മാരൻ
ചെന്നൈ: ഐപിഎൽ ഫൈനലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനോട് പരാജയപ്പെട്ട സൺറൈസേഴ്സ് ഹൈദരാബാദ് താരങ്ങളെ ഡ്രസ്സിങ് റൂമിലെത്തി അഭിനന്ദിച്ചും ആശ്വസിപ്പിച്ചും ടീം ഉടമ കാവ്യാ മാരൻ. മത്സരശേഷം ഡ്രസ്സിങ് റൂമിൽ എത്തി കാവ്യ താരങ്ങളോടും സപ്പോർട്ടിങ് സ്റ്റാഫിനോടും സംസാരിക്കുന്നതിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
advertisement
2/6
ട്വന്‍റി20 ക്രിക്കറ്റിനെ പുനർനിർവചിച്ചവരാണ് നമ്മുടെ ബാറ്റർമാരെന്നും കൊൽക്കത്ത ജയിച്ചിട്ടും ആളുകൾ ഹൈദരാബാദ് ടീമിനെ കുറിച്ച് സംസാരിക്കുന്നത് കേൾക്കുമ്പോൾ അഭിമാനം തോന്നുന്നതായും കാവ്യ പറഞ്ഞു.
advertisement
3/6
‘നിങ്ങള്‍ നമ്മുടെ അഭിമാനം ഉയർത്തി. ഡ്രസ്സിങ് റൂമിലേക്ക് വന്നാണ് ഞാനിത് പറയുന്നത്. ട്വന്‍റി20 ക്രിക്കറ്റിനെ തന്നെ നിങ്ങൾ പുനർനിർവചിച്ചു, എല്ലാവരും ടീമിനെ കുറിച്ച് സംസാരിക്കുന്നു. വലിയ നേട്ടമാണത്. ബാറ്റ് കൊണ്ടും പന്തുകൊണ്ടും മികച്ച പ്രകടനമാണ് നടത്തിയത്. കഴിഞ്ഞ വർഷം ടീം അവസാന സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. നമ്മുടെ ടീമിന്‍റെ കഴിവ് അറിയാവുന്നതു കൊണ്ടാണ് ഇത്തവണ ആരാധരുടെ വലിയ പിന്തുണ ലഭിച്ചത്’ -കാവ്യ താരങ്ങളോട് പറഞ്ഞു.
advertisement
4/6
നിരാശരായി ഇരിക്കരുത്. എല്ലാവരും നമ്മളെ കുറിച്ചാണ് സംസാരിക്കുന്നത്. ജയിച്ചത് കൊൽക്കത്തയാണെങ്കിലും, നമ്മുടെ കളിയാണ് ഇനിയുള്ള നാളുകളിൽ സംസാര വിഷയം. നമ്മൾ ഫൈനൽ കളിച്ചു, മറ്റു മത്സരങ്ങളെ പോലെയല്ല അതെന്നും നന്ദിയുണ്ടെന്നും പറഞ്ഞാണ് കാവ്യ ഡ്രസ്സിങ് റൂമിൽനിന്ന് മടങ്ങിയത്.
advertisement
5/6
ടീമിന്‍റെ മത്സരങ്ങളിൽ പ്രചോദനവുമായി ഗാലറിയിലെ സ്ഥിരം സാന്നിധ്യമായിരുന്നു കാവ്യ. ഫൈനൽ തോൽവിക്കു പിന്നാലെ ഗാലറിയിൽ കണ്ണീരണിഞ്ഞ കാവ്യയുടെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
advertisement
6/6
ദുഃഖം നിയന്ത്രിക്കാനാകാതെ കാവ്യ പൊട്ടിക്കരയുകയായിരുന്നു. മകളെ പിന്തുണക്കാൻ നിർമാതാവും സൺടിവി ഗ്രൂപ്പ് ഉടമയുമായ കലാനിധി മാരനും ഗാലറിയിൽ ഉണ്ടായിരുന്നു. ടീമിന്‍റെ വിജയത്തിൽ വിവിഐപി ഗാലറിയിൽ തുള്ളിച്ചാടുന്ന കാവ്യയും തോല്‍വിയില്‍ സങ്കടപ്പെട്ടിരിക്കുന്ന കാവ്യയും ഐപിഎല്ലിലെ സ്ഥിരം കാഴ്ചയായിന്നു.
മലയാളം വാർത്തകൾ/Photogallery/Sports/
Kavya Maran:'നിരാശ വേണ്ട; അഭിമാനം'; ഡ്രസ്സിങ് റൂമിലെത്തി ഹൈദരാബാദ് താരങ്ങളെ ചേർത്തുപിടിച്ച് കാവ്യാ മാരൻ
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories