TRENDING:

സഹൽ സമദ് വിവാഹിതനായി; വധു ബാഡ്മിന‍്റൺ താരം റെസ ഫർഹാത്ത്

Last Updated:
കഴിഞ്ഞ വർഷമായിരുന്നു വിവാഹ നിശ്ചയം
advertisement
1/7
സഹൽ സമദ് വിവാഹിതനായി; വധു ബാഡ്മിന‍്റൺ താരം റെസ ഫർഹാത്ത്
കേരള ബ്ലാസ്റ്റേഴ്സ് താരം സഹൽ സമദ് വിവാഹിതനായി. ബാഡ്മിന്റൺ താരമായ റെസ ഫർഹാത്താണ് വധു. ബ്ലാസ്റ്റേഴ്സ് താരങ്ങളായ രാഹുല്‍ കെ പി, സച്ചിന്‍ സുരേഷ് തുടങ്ങിയവര്‍ സഹലിന്റെ വിവാഹത്തിന് എത്തിയിരുന്നു.
advertisement
2/7
സഹലിന്റേയും റെസയുടേയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിന് ക്ഷണമുണ്ടായിരുന്നത്. ഇന്ത്യൻ ടീമിലേയും ബ്ലാസ്റ്റേഴ്സിലേയും സഹതാരങ്ങൾക്കും സ്റ്റാഫുകൾക്കുമായി വിവാഹ സത്കാരമുണ്ടാകുമെന്നാണ് സൂചന.
advertisement
3/7
കേരള ബ്ലാസ്റ്റേഴ്സിന്റെ മുൻ താരങ്ങളായ സി.കെ. വിനീത്, മുഹമ്മദ് റാഫി, റിനോ ആന്റോ എന്നിവരും വിവാഹത്തിനെത്തിയിരുന്നു. കഴിഞ്ഞ വർഷമായിരുന്നു ഇരുവരുടേയും വിവാഹ നിശ്ചയം. വിവാഹ നിശ്ചയം കഴിഞ്ഞതിനു പിന്നാലെ തന്റെ ജീവിത പങ്കാളിയെ കണ്ടെത്തിയെന്ന് സഹൽ ഇൻസ്റ്റഗ്രാമിൽ കുറിച്ചിരുന്നു.
advertisement
4/7
2017 ലാണ് സഹൽ കേരള ബ്ലാസ്റ്റേഴ്സിൽ എത്തുന്നത്. ഇന്ത്യൻ സൂപ്പർ ലീഗിൽ 90 മത്സരങ്ങളിൽ സഹൽ കളിച്ചിട്ടുണ്ട്. ക്ലബ്ബിനായി ഏറ്റവും കൂടുതൽ മത്സരങ്ങൽ കളിച്ച താരമെന്ന റെക്കോർഡ് സഹലിന്റെ പേരിലാണ്.
advertisement
5/7
ഇന്ത്യൻ ടീമിനു വേണ്ടി സഹൽ 30 മത്സരങ്ങളിൽ നിന്നാണ് മൂന്ന് ഗോളുകൾ നേടിയിട്ടുണ്ട്. ഐഎസ്എല്ലിൽ ബ്ലാസ്റ്റേഴ്സിനു വേണ്ടി പത്ത് ഗോളുകളും ഒമ്പത് അസിസ്റ്റുകളുമാണ് സഹലിന്റെ നേട്ടം.
advertisement
6/7
കണ്ണൂര്‍ സ്വദേശിയായ സഹല്‍ യുഎഇയിലെ അല്‍ഐനിലാണ് ജനിച്ചത്. എട്ടാം വയസ്സില്‍ അബുദാബിയിലെ അല്‍-ഇത്തിഹാദ് സ്പോര്‍ട്സ് അക്കാദമിയില്‍ നിന്ന് ഫുട്ബാള്‍ കളിക്കാന്‍ ആരംഭിച്ച സഹല്‍ കേരളത്തിലെത്തിയ ശേഷം കണ്ണൂര്‍ യൂണിവേഴ്സിറ്റി തലത്തില്‍ മികച്ച പ്രകടനങ്ങള്‍ നടത്തിതുടങ്ങി.
advertisement
7/7
മികച്ച പ്രകടനങ്ങളെ തുടര്‍ന്ന് അണ്ടര്‍21 കേരള ടീമിലെത്തിയ സഹല്‍ സന്തോഷ് ട്രോഫി ടീമിലും ഇടം ലഭിച്ചു. സഹലിന്റെ മികച്ച പ്രകടനത്തോടെ ബ്ലാസ്റ്റഴ്സ് ക്ലബിലെത്തുകയായിരുന്നു.
മലയാളം വാർത്തകൾ/Photogallery/Sports/
സഹൽ സമദ് വിവാഹിതനായി; വധു ബാഡ്മിന‍്റൺ താരം റെസ ഫർഹാത്ത്
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories