TRENDING:

ലിവർപൂൾ താരം ഡിയോഗോ ജോട്ട അപകടത്തിൽ മരിച്ചത് കളിക്കൂട്ടുകാരിയെ വിവാഹം ചെയ്ത് 11ാം നാൾ

Last Updated:
‘ഈ ദിവസം ഞങ്ങൾ ഒരിക്കലും മറക്കില്ല’ എന്നായിരുന്നു അവസാനം പങ്കുവച്ച വിഡിയോക്ക് ​ജോട്ട നൽകിയ അടിക്കുറിപ്പ്
advertisement
1/6
ലിവർപൂൾ താരം ഡിയോഗോ ജോട്ട അപകടത്തിൽ മരിച്ചത് കളിക്കൂട്ടുകാരിയെ വിവാഹം ചെയ്ത് 11ാം നാൾ
ലിവർപൂളിന്റെ പോർചുഗൽ സൂപ്പർതാരം ഡി​യോഗോ ജോട്ടയുടെ അകാലവേർപാടിന്റെ ഞെട്ടലിൽ ഫുട്ബോൾ ലോകം. കുഞ്ഞുനാളുമുതലുള്ള കളിക്കൂട്ടുകാരിയായ റൂത്ത് കാർഡോസോയുമായുള്ള വിവാഹം കഴിഞ്ഞ് പതിനൊന്നാം നാളിലാണ് കാറപകടത്തിന്റെ രൂപത്തിൽ വിധി താരത്തിന്റെ ജീവൻ തട്ടിയെടുത്തത്. 28കാരനായ ജോട്ട​ക്കൊപ്പം രണ്ടുവയസ്സിന് ഇളപ്പമുള്ള സഹോദരൻ ആന്ദ്രേ സിൽവയും സ്പെയിനിലെ സമോറയിൽ നടന്ന അപകടത്തിൽ മരിച്ചു. (X/ Diogo Jota)
advertisement
2/6
ലിവർപൂൾ താരം ഡിയോഗോ ജോട്ട അപകടത്തിൽ മരിച്ചത് കളിക്കൂട്ടുകാരിയെ വിവാഹം ചെയ്ത് 11ാം നാൾ
കുട്ടിക്കാലം മുതൽ കൂട്ടുകാരിയായിരുന്ന റൂത്ത് കാർഡോസോയുമായുള്ള വിവാഹത്തി​ന്റെ സന്തോഷത്തിലായിരുന്നു ഡിയോഗോ. മൂന്നു മക്കളാണ് ജോട്ട-കാർഡോസോ ദമ്പതികൾക്കുള്ളത്. കുടുംബവുമൊത്തുള്ള ചിത്രങ്ങൾ ജോട്ട സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കാറുണ്ട്. വിവാഹത്തിന്റെ നിരവധി ചിത്രങ്ങൾ താരം ആരാധകർക്കായി പങ്കുവെച്ചിരുന്നു. (X/ Diogo Jota)
advertisement
3/6
ജൂൺ 22ന് നടന്ന വിവാഹത്തിന്റെ തിരക്കുകൾക്ക് ശേഷം അഞ്ചു ദിവസം മുമ്പാണ് ഇതിന്റെ ചിത്രങ്ങൾ ‘എക്സി’ൽ ജോട്ട പോസ്റ്റ് ചെയ്തത്. ‘ജൂൺ 22, 2025. അതേ, എക്കാലത്തേക്കും’ എന്ന അടിക്കുറിപ്പോടെയാണ് വിവാഹ ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. (X/ Diogo Jota)
advertisement
4/6
പോർചുഗലിലെ പള്ളിയിൽ നടന്ന വിവാഹ ചടങ്ങുകൾക്ക് ശേഷം ഒരു അഭിമുഖത്തിലെ ചോദ്യത്തിന് ‘ലോകത്തെ ഏറ്റവും ഭാഗ്യവാനായ മനുഷ്യനാണ് താൻ’ എന്നായിരുന്നു ജോട്ടയുടെ മറുപടി. കാർഡോസോയുമായുള്ള വിവാഹത്തിന്റെ വിവിധ ദൃശ്യങ്ങൾ പങ്കുവെച്ച് ഇൻസ്റ്റഗ്രാമിൽ അപകടത്തിന് 18 മണിക്കൂർ മുമ്പാണ് താരം അവസാന പോസ്റ്റിട്ടത്. ‘ഈ ദിവസം ഞങ്ങൾ ഒരിക്കലും മറക്കില്ല’ എന്നായിരുന്നു ആ വിഡിയോക്ക് ​ജോട്ടയുടെ അടിക്കുറിപ്പ്. (X/ Diogo Jota)
advertisement
5/6
സമോറയിൽ പലാസിയോസ് ഡി സനാബ്രിയയ്ക്ക് സമീപമുള്ള ബജാസ് ഹൈവേയിൽ ചൊവ്വാഴ്‌ച രാവിലെയൊടെയായിരുന്നു അപകടം. മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ ടയർ പൊട്ടിത്തെറിച്ചതിനെ തുടർന്ന് താരം യാത്ര ചെയ്ത ഒരു ലംബോർഗിനി കാർ റോഡിൽ നിന്ന് തെന്നിമാറി തീപിടിക്കുകയായിരുന്നു. (X/ Diogo Jota)
advertisement
6/6
1996ല്‍ പോര്‍ട്ടോയില്‍ ജനിച്ച ജോട്ട, പാക്കോസ് ഡി ഫെരേരയുടെ യൂത്ത് സെറ്റപ്പിലൂടെയാണ് തന്റെ ഫുട്ബോൾ ജീവിതം ആരംഭിച്ചത്. 2016ല്‍ അത്‍ലറ്റിക്കോ മഡ്രിഡിലേക്ക് മാറി, തുടര്‍ന്ന് തൊട്ടടുത്ത വര്‍ഷം പ്രീമിയര്‍ ലീഗില്‍ വോള്‍വര്‍ഹാംപ്ടണ്‍ വാണ്ടറേഴ്സിലെത്തി. 2020ലാണ് ലിവര്‍പൂളിലെത്തുന്നത്. ക്ലബിനായി 123 മത്സരങ്ങളില്‍ നിന്ന് 47 ഗോളുകള്‍ നേടിയിട്ടുണ്ട്. ​സഹോദരൻ ആന്ദ്രേ സിൽവ പോർച്ചുഗീസ് രണ്ടാം നിര ക്ലബായ പെനാഫിയേലിന്‍റെ താരമായിരുന്നു. (AP Photo)
മലയാളം വാർത്തകൾ/Photogallery/Sports/
ലിവർപൂൾ താരം ഡിയോഗോ ജോട്ട അപകടത്തിൽ മരിച്ചത് കളിക്കൂട്ടുകാരിയെ വിവാഹം ചെയ്ത് 11ാം നാൾ
Open in App
Home
Video
Impact Shorts
Web Stories