Manu Bhaker: ട്രിപ്പിൾ മെഡലെന്ന ചരിത്ര നേട്ടം നഷ്ടമായത് നേരിയ വ്യത്യാസത്തിൽ; മനു ഭാക്കർ 25 മീറ്റർ പിസ്റ്റളിൽ നാലാമത്
- Published by:Rajesh V
- news18-malayalam
Last Updated:
മെഡൽ വഴിയിൽ ഏറിയ പങ്കും മനു ഭാക്കര്‍ മുന്നിലായിരുന്നെങ്കിലും അവസാന ഘട്ടത്തിൽ പിഴച്ചതോടെ 25 മീറ്റർ പിസ്റ്റളിൽ നാലാം സ്ഥാനത്തായി
advertisement
1/6

പാരിസ് ഒളിമ്പിക്സിൽ ഷൂട്ടിങ് റേഞ്ചിൽ ട്രിപ്പിൾ മെഡലുകളെന്ന ചരിത്രനേട്ടം ചെറിയ വ്യത്യാസത്തിന് മനു ഭാക്കറിന് നഷ്ടമായി. മെഡൽ വഴിയിൽ ഏറിയ പങ്കും മുന്നിലായിരുന്നെങ്കിലും അവസാന ഘട്ടത്തിൽ പിഴച്ചതോടെ 25 മീറ്റർ പിസ്റ്റളിൽ നാലാം സ്ഥാനത്തായി. ഈ ഒളിംപിക്സിൽ 2 മെഡൽ നേടി മനു നേരത്തേതന്നെ ചരിത്രം സൃഷ്ടിച്ചിരുന്നു. (Image Credit: AP)
advertisement
2/6
25 മീറ്റർ പിസ്റ്റളിൽ ദക്ഷിണ കൊറിയയുടെ യാങ് ജിൻ സ്വർണം നേടി. ആതിഥേയ രാഷ്ട്രമായ ഫ്രാൻസിന്റെ കാമില്ല ജെദ്‌റെസ്കിയ്ക്കാണ് വെള്ളി. ഹംഗറി താരം വെറോനിക്ക മേജർ വെങ്കലം നേടി.
advertisement
3/6
വെങ്കല മെഡലിനുള്ള പോരാട്ടത്തിൽ ഹംഗറിയുടെ വെറോനിക്കയോട് തോറ്റാണ് മനു ഭാക്കർ നാലാം സ്ഥാനത്തായത്. യോഗ്യതാ മത്സരത്തിൽ ഒളിമ്പിക് റെക്കോർഡിന് ഒപ്പമെത്തുന്ന പ്രകടനവുമായി ഒന്നാം സ്ഥാനത്തോടെയാണ് ഹംഗേറിയൻ താരം വെറോനിക്ക ഫൈനലിൽ കടന്നത്.
advertisement
4/6
യോഗ്യതാ റൗണ്ടിൽ വെറും 2 പോയിന്റ് വ്യത്യാസത്തിലാണ് 25 മീറ്റർ പിസ്റ്റൾ വിഭാഗത്തിൽ മനു ഭാക്കർ രണ്ടാമതായിപ്പോയത്. ഒന്നാമതെത്തിയത് ഹംഗറിയുടെ വെറോനിക്ക മേജർ (592 പോയിന്റ്). മനു നേടിയത് 590 പോയിന്റ്.
advertisement
5/6
യോഗ്യതാ റൗണ്ടിൽ വെറും 2 പോയിന്റ് വ്യത്യാസത്തിലാണ് 25 മീറ്റർ പിസ്റ്റൾ വിഭാഗത്തിൽ മനു ഭാക്കർ രണ്ടാമതായിപ്പോയത്. ഒന്നാമതെത്തിയത് ഹംഗറിയുടെ വെറോനിക്ക മേജർ (592 പോയിന്റ്). മനു നേടിയത് 590 പോയിന്റ്. (PTI)
advertisement
6/6
2022ൽ ഏഷ്യൻ ഗെയിംസിലെ 25 മീറ്റർ പിസ്റ്റൾ ടീമിൽ സ്വർണം നേടിയ താരമാണ് മനു. 2023ൽ ബാക്കുവിൽ നടന്ന ലോക ചാമ്പ്യൻഷിപ്പിലും, ഭോപ്പാലിൽ നടന്ന ലോകകപ്പിലും, 25 മീറ്റർ പിസ്റ്റൾ വിഭാഗത്തിൽ മനു സ്വർണം നേടിയിരുന്നു.. (Picture Credit: AP)
മലയാളം വാർത്തകൾ/Photogallery/Sports/
Manu Bhaker: ട്രിപ്പിൾ മെഡലെന്ന ചരിത്ര നേട്ടം നഷ്ടമായത് നേരിയ വ്യത്യാസത്തിൽ; മനു ഭാക്കർ 25 മീറ്റർ പിസ്റ്റളിൽ നാലാമത്