Tokyo Olympics| ടോക്യോയിൽ ഇന്ത്യക്കായി സ്വർണം നേടിയ നീരജ് ചോപ്രയ്ക്ക് സമ്മാന പെരുമഴ
- Published by:Naveen
- news18-malayalam
Last Updated:
ടോക്യോ ഒളിമ്പിക്സിൽ ഇന്ത്യക്കായി ചരിത്ര സ്വർണം കുറിച്ച ജാവലിൻ ത്രോ താരം നീരജ് ചോപ്രയ്ക്ക് പാരിതോഷികങ്ങള്‍ പ്രഖ്യാപിക്കുന്നതില്‍ മത്സരിക്കുകയാണ് രാജ്യം.
advertisement
1/9

ടോക്യോ ഒളിമ്പിക്സിൽ സ്വർണ മെഡൽ നേടി നീരജ് ചോപ്ര ചരിത്രം കുറിച്ചിരിക്കുകയാണ്. ജാവലിൻ ത്രോ ഫൈനലിൽ 87.58 മീറ്റർ ദൂരം എറിഞ്ഞാണ് നീരജ് ചോപ്ര ഇന്ത്യക്കായി സ്വർണം നേടിയത്. ഇന്ത്യക്ക് വേണ്ടി ഒളിമ്പിക്സിൽ അത്ലറ്റിക്സിൽ സ്വർണ മെഡൽ നേടുന്ന ആദ്യ താരം എന്ന നേട്ടമാണ് നീരജ് ഇതിലൂടെ സ്വന്തമാക്കിയത്. ഇതോടൊപ്പം വ്യക്തിഗത ഇനത്തിൽ ഇന്ത്യക്കായി സ്വർണം നേടുന്ന രണ്ടാമത്തെ താരം എന്ന നേട്ടം കൂടി നീരജ് ചോപ്ര ഇന്നലെ സ്വന്തമാക്കി.
advertisement
2/9
പഞ്ചാബ് മുഖ്യമന്ത്രിയായ അമരീന്ദർ സിങ്ങും നീരജ് ചോപ്രയ്ക്ക് രണ്ട് കോടി രൂപ പാരിതോഷികം നൽകുമെന്ന് പ്രഖ്യാപിച്ചു. (AP)
advertisement
3/9
നീരജ് ചോപ്രയ്ക്ക് ഇന്ത്യയുടെ ക്രിക്കറ്റ് ബോർഡായ ബിസിസിഐയും ഐപിഎൽ ഫ്രാഞ്ചൈസിയായ ചെന്നൈ സൂപ്പർ കിങ്‌സും ഓരോ കോടി രൂപ വീതം നൽകുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. നീരജിനോടുള്ള ആദര സൂചകമായി ചെന്നൈ ടീം നീരജ് ഫൈനലിൽ എറിഞ്ഞ 87.58 മീറ്റർ ദൂരം ജേഴ്‌സി നമ്പറായും ഉൾപ്പെടുത്തുമെന്ന് അറിയിച്ചിട്ടുണ്ട്. (AP)
advertisement
4/9
മണിപ്പൂര്‍ സര്‍ക്കാരും ഒരു കോടി രൂപ നീരജിന് സമ്മാനം പ്രഖ്യാപിച്ചു. (PIC: AFP)
advertisement
5/9
ഭാരത സർക്കാർ നീരജ് ചോപ്രയ്ക്ക് 75 ലക്ഷം രൂപ പാരിതോഷികം നൽകും. (AP)
advertisement
6/9
ഇന്ത്യയുടെ സ്വര്‍ണ മെഡല്‍ ജേതാവിന് മഹീന്ദ്രയുടെ ഏറ്റവും പുതിയ വാഹനമായ എക്‌സ് യുവി 700 ആണ് ആനന്ദ് മഹീന്ദ്ര പ്രഖ്യാപിച്ചിരിക്കുന്നത്.(AP)
advertisement
7/9
ആറ് കോടി പാരിതോഷികം പ്രഖ്യാപിച്ച ഹരിയാന സർക്കാർ അതിനോടൊപ്പം ക്ലാസ് വൺ സർക്കാർ ജോലിയും പഞ്ച്കുളയിൽ അത്ലറ്റിക്സ് പരിശീലനത്തിന് വേണ്ടി സെന്റർ ഓഫ് എക്സലൻസ് ആരംഭിക്കും.
advertisement
8/9
ഒരു വര്‍ഷത്തെ സൗജന്യ യാത്രയാണ് നീരജിന് വിമാനക്കമ്പനിയായ ഇൻഡിഗോ പ്രഖ്യാപിച്ചിരിക്കുന്നത്. (AP)
advertisement
9/9
എഡ്യൂടെക് രംഗത്തെ ഭീമനായ ബൈജൂസും നീരജ് ചോപ്രയ്ക്ക് പാരിതോഷികം നൽകുമെന്ന് പ്രഖ്യാപിച്ചു. രണ്ട് കോടി രൂപയാണ് ബൈജൂസ് നീരജിന് നൽകുക.
മലയാളം വാർത്തകൾ/Photogallery/Sports/
Tokyo Olympics| ടോക്യോയിൽ ഇന്ത്യക്കായി സ്വർണം നേടിയ നീരജ് ചോപ്രയ്ക്ക് സമ്മാന പെരുമഴ