TRENDING:

'കരിയറില്‍ ഇത്രയും വേദനാജനകമായ തിരിച്ചടി ഉണ്ടായിട്ടില്ല; ഈ വേദന മാറാന്‍ സമയമെടുക്കും'; നെയ്മർ

Last Updated:
ക്രൊയേഷ്യയുമായുള്ള മത്സരം കഴിഞ്ഞ് പത്തു മിനിറ്റോളം തളർന്ന അവസ്ഥയിലായിരുന്നെന്ന് നെയ്മർ
advertisement
1/5
'കരിയറില്‍ ഇത്രയും വേദനാജനകമായ തിരിച്ചടി ഉണ്ടായിട്ടില്ല; ഈ വേദന മാറാന്‍ സമയമെടുക്കും'; നെയ്മർ
ഖത്തർ ലോകകപ്പ് ക്വാർട്ടറിൽ ക്രൊയേഷ്യയോട് പരാജയപ്പെട്ട് പുറത്തായതിന് പിന്നാലെ പ്രതികരണവുമായി ബ്രസീൽ സൂപ്പർ താരം നെയ്മർ. കരിയറിൽ ഇത്രയും വേദനജനകമായ തിരിച്ചടിയുണ്ടായിട്ടില്ലെന്ന് നെയ്മർ പറയുന്നു.
advertisement
2/5
വിരമിക്കൽ ഊഹപോഹങ്ങളിലും താരം പ്രതികരിച്ചു. അക്കാര്യത്തെക്കുറിച്ച് വ്യക്തമായ ധാരണയായിട്ടില്ല. ഒന്നും ഉറപ്പിച്ചു പറയാറായിട്ടില്ലെന്നും നെയ്മര്‍ വിശദീകരിക്കുന്നു.
advertisement
3/5
ക്രൊയേഷ്യയുമായുള്ള മത്സരം കഴിഞ്ഞ് പത്തു മിനിറ്റോളം തളർന്ന അവസ്ഥയിലായിരുന്നെന്നും ഒന്നു കരയാൻ പിന്നീടാണായതെന്നും അത് നിർത്താൻ പാടു പെട്ടെന്നും നെയ്മർ പറയുന്നു. ഈ വേദനമാറാൻ സമയമെടുക്കുമെന്ന് താരം വ്യക്തമാക്കി.
advertisement
4/5
അവസാനം വരെ പോരാടിയെന്നും ടീമംഗങ്ങളെ ഓർത്ത് അഭിമാനിക്കുന്നുവെന്നും താരം പറഞ്ഞു. ബ്രസീലിനെ പിന്തുണച്ച എല്ലാവർക്കും താരം നന്ദിയറിയിക്കുകയും ചെയ്തു.
advertisement
5/5
ആദ്യന്തം ആവേശം നിറഞ്ഞ മത്സരത്തിൽ ബ്രസീലിനെ ഷൂട്ടൗട്ടിൽ തകർത്താണ് ക്രൊയേഷ്യ സെമിയിലേക്ക് പ്രവേശിപ്പിച്ചത്. ഷൂട്ടൗട്ടിൽ 4-2നാണ് ബ്രസീലിനെ ക്രൊയേഷ്യ പരാജയപ്പെടുത്തിയത്. ഗോൾകീപ്പർ ലിവാക്കോവിച്ചിന്റെ തകർപ്പൻ സേവുകളാണ് പ്രീക്വാർട്ടറിൽ ക്രൊയേഷ്യയെ രക്ഷിച്ചത്.
മലയാളം വാർത്തകൾ/Photogallery/Sports/
'കരിയറില്‍ ഇത്രയും വേദനാജനകമായ തിരിച്ചടി ഉണ്ടായിട്ടില്ല; ഈ വേദന മാറാന്‍ സമയമെടുക്കും'; നെയ്മർ
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories