TRENDING:

Nitish Kumar Reddy| ക്രിക്കറ്റ് താരം നിതീഷ് കുമാര്‍ റെഡ്ഡി തിരുപ്പതി ക്ഷേത്രത്തിലേക്കുള്ള പടികൾ കയറിയത് മുട്ടിലിഴഞ്ഞ്

Last Updated:
ക്ഷേത്രത്തിലേക്കുള്ള പടവുകൾ മുട്ടിലിഴഞ്ഞ് കയറുന്ന വിഡിയോ സോഷ്യൽ മീഡിയയിൽ ഇതിനോടകം തന്നെ വീഡിയോ വൈറലാണ്
advertisement
1/5
ക്രിക്കറ്റ് താരം നിതീഷ് കുമാര്‍ റെഡ്ഡി തിരുപ്പതി ക്ഷേത്രത്തിലേക്കുള്ള പടികൾ കയറിയത് മുട്ടിലിഴഞ്ഞ്
ഇന്ത്യയും ഓസ്ട്രേലിയയും ഏറ്റുമുട്ടിയ ബോർഡർ- ഗവാസ്കർ ട്രോഫി ടെസ്റ്റ് ക്രിക്കറ്റ് പരമ്പരക്ക് ശേഷം തിരുമല തിരുപ്പതി ക്ഷേത്രത്തിലെത്തി പ്രാർത്ഥന നടത്തി ഇന്ത്യൻ താരം നിതീഷ് കുമാർ റെഡ്ഡി. പരമ്പരയിൽ ഇന്ത്യ ദയനീയമായി പരാജയപ്പെട്ടെങ്കിലും അരങ്ങേറ്റക്കാരനായ നിതീഷിന് മോശമല്ലാത്ത പ്രകടനം കാഴ്ചവെക്കാൻ സാധിച്ചിരുന്നു.
advertisement
2/5
ക്ഷേത്രത്തിലെത്തിയതിൻറെ വിഡിയോ താരം ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പങ്കുവെച്ചിട്ടുണ്ട്. ക്ഷേത്രത്തിലേക്കുള്ള പടവുകൾ മുട്ടിലിഴഞ്ഞ് കയറുന്ന വിഡിയോയാണ് നിതീഷ് ഷെയർ ചെയ്തത്. സോഷ്യൽ മീഡിയയിൽ ഇതിനോടകം തന്നെ വീഡിയോ വൈറലാണ്.
advertisement
3/5
നിതീഷിൻറെ വിശ്വാസത്തെ ചോദ്യം ചെയ്യുകയല്ലെന്നും എന്നാൽ, മുട്ടിലിഴഞ്ഞ് കയറിയാൽ പരിക്കേൽക്കാൻ സാധ്യതയില്ലേയെന്ന ആശങ്ക ചില ആരാധകർ പങ്കുവെക്കുന്നു. ഓസ്ട്രേലിയയിൽ അഭിമാനകരമായ പ്രകടനം കാ​ഴ്ചവെക്കാൻ കഴിഞ്ഞതിന് അദ്ദേഹം ദൈവത്തോട് നന്ദി അറിയിക്കുന്നതാണെന്നാണ് പല ആരാധകരും മറുപടിയായി കമന്റ് ചെയ്യുന്നത്. (AP Photo)
advertisement
4/5
മെൽബണിൽ നടന്ന നാലാം ടെസ്റ്റിൽ 21 കാരൻ കന്നിസെഞ്ചുറി നേടിയിരുന്നു. ബോർഡർ-ഗവാസ്കർ ട്രോഫി പരമ്പരയിൽ അഞ്ച് മത്സരത്തിലും കളത്തിലിറങ്ങിയ നിതീഷ് ടീമിന്റെ ഏറ്റവും ഉയർന്ന രണ്ടാമത്തെ റൺവേട്ടക്കാരനാണ്.
advertisement
5/5
അഞ്ച് മത്സരത്തിൽ 298 റൺസാണ് താരം നേടിയത്. ഇതിൽ ഒരു സെഞ്ചുറിയും ഉൾപ്പെടും. ഓൾറൗണ്ടറായ നിതീഷ് അഞ്ച് വിക്കറ്റും നേടിയിരുന്നു. ടെസ്റ്റ് പരമ്പരയിൽ 1-3നാണ് ഇന്ത്യ ഓസ്ട്രേലിയയോട് അടിയറവ് പറഞ്ഞത്.
മലയാളം വാർത്തകൾ/Photogallery/Sports/
Nitish Kumar Reddy| ക്രിക്കറ്റ് താരം നിതീഷ് കുമാര്‍ റെഡ്ഡി തിരുപ്പതി ക്ഷേത്രത്തിലേക്കുള്ള പടികൾ കയറിയത് മുട്ടിലിഴഞ്ഞ്
Open in App
Home
Video
Impact Shorts
Web Stories