തീ തുപ്പുന്ന പന്തുകളുമായി ഷമി; സഹീർഖാന്റെയും ജവഗൽ ശ്രീനാഥിന്റെയും പേരിലുള്ള റെക്കോഡ് പഴങ്കഥ
- Published by:Rajesh V
- news18-malayalam
Last Updated:
ഏകദിന ലോകകപ്പില്‍ ഇന്ത്യയ്ക്ക് വേണ്ടി ഏറ്റവുമധികം വിക്കറ്റ് വീഴ്ത്തുന്ന താരം എന്ന വലിയൊരു റെക്കോഡാണ് ഷമി സ്വന്തമാക്കിയത്. ജവഗല്‍ ശ്രീനാഥ്, സഹീര്‍ ഖാന്‍ എന്നിവരുടെ പേരിലുണ്ടായിരുന്ന 44 വിക്കറ്റുകളുടെ റെക്കോഡാണ് ഷമി തകര്‍ത്തത്
advertisement
1/7

മുംബൈ: ഇന്ത്യൻ ബൗളിങ് നിരയിൽ തീതുപ്പുന്ന പന്തുകളുമായി എതിരാളികളെ ചാരമാക്കി മുന്നേറുകയാണ് മുഹമ്മദ് ഷമി. 2023 ലോകകപ്പില്‍ മൂന്നേ മൂന്ന് മത്സരങ്ങള്‍ മാത്രമാണ് താരം കളിച്ചത്. എന്നാല്‍ വീഴ്ത്തിയതാകട്ടെ 14 വിക്കറ്റുകളും.
advertisement
2/7
ശ്രീലങ്കയ്‌ക്കെതിരായ ഇന്ത്യയുടെ റെക്കോഡ് വിജയത്തിന് പിന്നില്‍ ഷമിയുടെ മാരക ബൗളിങ്ങിന്റെ സാന്നിധ്യമുണ്ട്. മത്സരത്തില്‍ 5 വിക്കറ്റ് വീഴ്ത്തി ശ്രീലങ്കന്‍ ബാറ്റര്‍മാരെ വട്ടം കറക്കിയ ഷമി പുതിയൊരു റെക്കോഡും സ്വന്തമാക്കി. (AP Image)
advertisement
3/7
ഏകദിന ലോകകപ്പില്‍ ഇന്ത്യയ്ക്ക് വേണ്ടി ഏറ്റവുമധികം വിക്കറ്റ് വീഴ്ത്തുന്ന താരം എന്ന വലിയൊരു റെക്കോഡാണ് ഷമി സ്വന്തമാക്കിയത്. ജവഗല്‍ ശ്രീനാഥ്, സഹീര്‍ ഖാന്‍ എന്നിവരുടെ പേരിലുണ്ടായിരുന്ന 44 വിക്കറ്റുകളുടെ റെക്കോഡാണ് ഷമി തകര്‍ത്തത്.
advertisement
4/7
45 വിക്കറ്റുകളാണ് ഷമി ലോകകപ്പില്‍ നിന്ന് മാത്രമായി ഇന്ത്യയ്ക്ക് വേണ്ടി വീഴ്ത്തിയത്. അതും വെറും 14 മത്സരങ്ങളില്‍ നിന്ന്. ശ്രീലങ്കയ്‌ക്കെതിരേ വെറും അഞ്ചോവറില്‍ 18 റണ്‍സ് മാത്രം വിട്ടുനല്‍കിയാണ് ഷമി അഞ്ചുവിക്കറ്റെടുത്തത്. അതില്‍ ഒരു മെയ്ഡന്‍ ഓവറും ഉള്‍പ്പെടും.
advertisement
5/7
സഹീര്‍ഖാന്‍ 44 വിക്കറ്റെടുക്കാന്‍ 23 ലോകകപ്പ് മത്സരങ്ങള്‍ കളിച്ചു. ശ്രീനാഥ് 34 മത്സരങ്ങളില്‍ നിന്നാണ് ഇത്രയും വിക്കറ്റുകള്‍ നേടിയത്. ജസ്പ്രീത് ബുംറ (33), അനിൽ കുംബ്ലെ (31) എന്നിവരാണ് പിന്നിലുള്ളത്.
advertisement
6/7
ഇന്നത്തെ പ്രകടനത്തിന്റെ മികവില്‍ ലോകകപ്പിലെ വിക്കറ്റ് വേട്ടക്കാരുടെ പട്ടികയില്‍ ഷമി എട്ടാം സ്ഥാനത്തെത്തി. 39 മത്സരങ്ങളില്‍ നിന്ന് 71 വിക്കറ്റെടുത്ത ഗ്ലെന്‍ മഗ്രാത്താണ് പട്ടികയില്‍ ഒന്നാമത്. 68 വിക്കറ്റുള്ള മുത്തയ്യ മുരളീധരന്‍ രണ്ടാമതും ഓസീസ് താരം മിച്ചല്‍ സ്റ്റാര്‍ക്ക് 56 വിക്കറ്റുമായി മൂന്നാമതുമാണ്. Image:X
advertisement
7/7
ലോകകപ്പിലെ മൂന്നാമത്തെ അഞ്ചുവിക്കറ്റ് നേട്ടമാണ് ഷമി ഇന്ന് സ്വന്തമാക്കിയത്. ഈ ലോകകപ്പിലെ രണ്ടാമത്തേതും. ലോകകപ്പിൽ ഏറ്റവും കൂടുതല്‍ അഞ്ചുവിക്കറ്റ് നേട്ടത്തിലും ഷമി മിച്ചൽ സ്റ്റാർക്കിനൊപ്പമെത്തി.
മലയാളം വാർത്തകൾ/Photogallery/Sports/
തീ തുപ്പുന്ന പന്തുകളുമായി ഷമി; സഹീർഖാന്റെയും ജവഗൽ ശ്രീനാഥിന്റെയും പേരിലുള്ള റെക്കോഡ് പഴങ്കഥ