'അവര്‍ സ്‌നേഹം കൊണ്ട് കീഴ്‌പ്പെടുത്തി'; നന്ദി അറിയിച്ച് ബാബര്‍ അസം; ഏഴു വർഷത്തിനുശേഷം പാക്കിസ്ഥാൻ ടീം ഇന്ത്യയിൽ
- Published by:Rajesh V
- news18-malayalam
Last Updated:
Pakistan cricket team: അവിശ്വസനീയമായ സ്വീകരണമാണ് ഇന്ത്യയിൽ പാക് ടീമിന് ലഭിച്ചതെന്ന് ആരാധകര്‍
advertisement
1/5

ഐസിസി ഏകദിന ലോകകപ്പിനായി പാകിസ്ഥാൻ ടീം ഇന്ത്യയിലെത്തി. ഏഴു വർഷത്തിനുശേഷമാണ് പാക് ടീം ഇന്ത്യയിലെത്തുന്നത്. 2016 ട്വന്റി20 ലോകകപ്പിനായാണ് അവസാനമായി പാക്കിസ്ഥാൻ ഇന്ത്യയിൽ എത്തിയത്. ഹൈദരാബാദിലെത്തിയ പാക് ടീമിന് വലിയതോതിലുള്ള സ്വീകരണമാണ് ലഭിച്ചത്.
advertisement
2/5
ഇന്ത്യയിലെത്തിയ പാകിസ്ഥാൻ ടീമിന് ലഭിച്ച സ്വീകരണത്തില്‍ നന്ദിയറിയിച്ച് പാക് നായകന്‍ ബാബര്‍ അസമും വിക്കറ്റ് കീപ്പര്‍ മുഹമ്മദ് റിസ്വാനും രംഗത്തെത്തി. ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു താരങ്ങളുടെ പ്രതികരണം. ബുധനാഴ്‌ച്ച രാത്രിയാണ് നായകന്‍ ബാബര്‍ അസമും സംഘവും ഹൈദരാബാദില്‍ വിമാനമിറങ്ങിയത്.
advertisement
3/5
ഹൈദരാബാദുകാരുടെ സ്നേഹവും പിന്തുണയും അത്ഭുതപ്പെടുത്തുന്നത്. അവര്‍ സ്‌നേഹംകൊണ്ട് കീഴടക്കി' -ബാബര്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. അവിശ്വസനീയ സ്വീകരണമാണ് ജനങ്ങളില്‍ നിന്ന് ലഭിക്കുന്നത്. എല്ലാ കാര്യങ്ങളും വളരെ ഭംഗിയായി പോകുന്നു. അടുത്ത ഒന്നര മാസം കാര്യങ്ങള്‍ മികച്ച രീതിയില്‍ മുന്നേറുമെന്ന് പ്രതീക്ഷിക്കുന്നു’ റിസ്വാന്‍ എക്സില്‍ കുറിച്ചു.
advertisement
4/5
വെള്ളിയാഴ്ച ഹൈദരബാദില്‍ ന്യൂസിലന്‍ഡിനെതിരെയാണ് പാകിസ്ഥാന്റെ ആദ്യ സന്നാഹ മത്സരം. സുരക്ഷാ കാരണങ്ങളാൽ അടച്ചിട്ട സ്റ്റേഡിയത്തിലാണ് മത്സരം നടത്തുക. ഒക്ടോബർ 3ന് ഓസ്ട്രേലിയയ്ക്കെതിരായ സന്നാഹ മത്സരവും ഹൈദരാബാദിൽ തന്നെ നടക്കും. ഒക്ടോബർ 14ന് അഹമ്മദാബാദിലാണ് ലോകകപ്പിലെ ഇന്ത്യ- പാകിസ്ഥാൻ മത്സരം.
advertisement
5/5
പാക് ടീമിന് ഇന്ത്യയിൽ ലഭിച്ച ഊഷ്മളമായ സ്വീകരണത്തിൽ പാക് ആരാധകരും നന്ദി അറിയിച്ചു. ഒട്ടേറെ പാക് ആരാധകരാണ് സമൂഹമാധ്യമങ്ങളിലൂടെ നന്ദി അറിയിച്ചത്. ''സത്യസന്ധമായി പറഞ്ഞാൽ ഇത്രയും ഊഷ്മളമായ സ്വീകരണം നമ്മുടെ ടീമിന് ഇന്ത്യയിൽ ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. നിരത്തിലും വിമാനത്താവളത്തിലും മുഴങ്ങിയ ബാബർ.. ബാബർ വിളികൾ അത്ഭുതപ്പെടുത്തി''- ഒരു പാക് ആരാധകൻ കുറിച്ചു. (AFP Photo)
മലയാളം വാർത്തകൾ/Photogallery/Sports/
'അവര്‍ സ്‌നേഹം കൊണ്ട് കീഴ്‌പ്പെടുത്തി'; നന്ദി അറിയിച്ച് ബാബര്‍ അസം; ഏഴു വർഷത്തിനുശേഷം പാക്കിസ്ഥാൻ ടീം ഇന്ത്യയിൽ