TRENDING:

രാഹുൽ ദ്രാവിഡ് ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകനായി തുടരും; കരാർ നീട്ടി ബിസിസിഐ

Last Updated:
ഇന്ത്യയുടെ ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പര മുതൽ ദ്രാവിഡ് വീണ്ടും പരിശീലക കുപ്പായത്തിൽ തിരിച്ചെത്തുമെന്നാണ് ബിസിസിഐ അറിയിക്കുന്നത്
advertisement
1/5
രാഹുൽ ദ്രാവിഡ് ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകനായി തുടരും; കരാർ നീട്ടി ബിസിസിഐ
മുംബൈ: രാഹുൽ ദ്രാവിഡ് ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകനായി തുടരും. ദ്രാവിഡിന്റെ കരാർ നീട്ടുന്ന വിവരം ബിസിസിഐ അറിയിച്ചു. ദ്രാവിഡിന്റെ സപ്പോർട്ടിഫ് സ്റ്റാഫായ ബാറ്റിങ് പരിശീലകൻ വിക്രം റാഥോർ, ബൗളിങ് കോച്ച് പരസ് മാംബ്രെ, ഫീൽഡിങ് കോച്ച് ടി ദിലീപ് എന്നിവരും തൽസ്ഥാനങ്ങളിൽ തുടരും. (AFP)
advertisement
2/5
എത്ര വർഷത്തേക്കാണ് അദ്ദേഹത്തിന്റെ കരാർ നീട്ടുകയെന്നത് സംബന്ധിച്ച് വ്യക്തതയില്ല. ലോകകപ്പോടെ രാഹുൽ ദ്രാവിഡിന്റെ കരാർ അവസാനിച്ചിരുന്നു. കരാർ പുതുക്കാൻ താൽപര്യമില്ലെന്ന് ദ്രാവിഡ് ബിസിസിഐയെ അറിയിച്ചതായും നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.
advertisement
3/5
ഓസ്ട്രേലിയക്കെതിരായ ട്വന്റി 20 പരമ്പരക്ക് വി വി എസ് ലക്ഷ്മണെ ബിസിസിഐ പരിശീലകനായി നിശ്ചയിക്കുകയും ചെയ്തിരുന്നു. എന്നാൽ, ഇന്ത്യയുടെ ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പര മുതൽ ദ്രാവിഡ് വീണ്ടും പരിശീലക കുപ്പായത്തിൽ തിരിച്ചെത്തുമെന്നാണ് ബിസിസിഐ അറിയിക്കുന്നത്.
advertisement
4/5
ദ്രാവിഡിന്റെ പരിശീലനത്തിലാണ് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലും ഏകദിന ലോകകപ്പിലും ഇന്ത്യ റണ്ണേഴ്സപ്പായത്. കഴിഞ്ഞ രണ്ട് വർഷവും രാഹുൽ ദ്രാവിഡിന് കീഴിൽ മികച്ച പ്രകടനമാണ് ഇന്ത്യ നടത്തിയതെന്ന വിലയിരുത്തലാണ് ബിസിസിഐക്കുള്ളത്.
advertisement
5/5
കഴിഞ്ഞയാഴ്ച ബിസിസിഐ സെക്രട്ടറി ജയ് ഷാ രാഹുൽ ദ്രാവിഡുമായി ചർച്ച നടത്തിയിരുന്നു. എന്നാൽ, ഈ ചർച്ചയിലും പുതിയ കരാറിന്റെ അന്തിമ രൂപമായിരുന്നില്ല. തുടർന്ന് പരിശീലക കരാറായില്ലെങ്കിലും ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരയിലും ടീം ഇന്ത്യയെ പരിശീലിപ്പിക്കാൻ രാഹുലിനെ തന്നെ തെരഞ്ഞെടുക്കുകയായിരുന്നു. കരാറി​ല്ലാതെ തന്നെ ഇന്ത്യൻ ടെസ്റ്റ് ടീമിനെ പരിശീലിപ്പിക്കാൻ രാഹുൽ തയാറാവുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ദ്രാവിഡിന്റെ കരാർ നീട്ടാൻ ബിസിസിഐ തീരുമാനിച്ചുവെന്ന റിപ്പോർട്ടുകൾ പുറത്ത് വരുന്നത്.
മലയാളം വാർത്തകൾ/Photogallery/Sports/
രാഹുൽ ദ്രാവിഡ് ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകനായി തുടരും; കരാർ നീട്ടി ബിസിസിഐ
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories