TRENDING:

RR vs RCB, IPL 2024 Eliminator: വിരാട് കോഹ്ലിക്ക് ഭീകരാക്രമണ ഭീഷണി? പരിശീലനം റദ്ദാക്കി ആർസിബി

Last Updated:
അതേസമയം, രാജസ്ഥാൻ റോയൽസ് ഇതേ ഗ്രൗണ്ടിൽ തന്നെ പരിശീലന സെഷനിറങ്ങിയെങ്കിലും വാർത്ത സമ്മേളനം നടത്തിയില്ല. ഇന്ന് നടക്കുന്ന ആർസിബി-രാജസ്ഥാൻ പോരാട്ടത്തിനും കനത്ത സുരക്ഷയായിരിക്കും ഒരുക്കുക
advertisement
1/7
RR vs RCB, IPL 2024 Eliminator: വിരാട് കോഹ്ലിക്ക് ഭീകരാക്രമണ ഭീഷണി? പരിശീലനം റദ്ദാക്കി ആർസിബി
അഹമ്മദാബാദ്: രാജസ്ഥാൻ റോയൽസിനെതിരായ ഐപിഎൽ എലിമിനേറ്ററിന് മുന്നോടിയായുള്ള പരിശീലനവും വാർത്ത സമ്മേളനവും റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു റദ്ദാക്കി. സൂപ്പർ താരം വിരാട് കോഹ്‍ലിക്ക് ഭീകരാക്രമണ ഭീഷണിയുയർന്നതിനെ തുടർന്നാണ് നടപടിയെന്ന് അഭ്യൂഹം ഉയർന്നു.
advertisement
2/7
അഹമ്മദാബാദിലെ ഗുജറാത്ത് കോളജ് ഗ്രൗണ്ടിൽ ചൊവ്വാഴ്ചയാണ് പരിശീലന സെഷൻ നടക്കേണ്ടിയിരുന്നത്. സുരക്ഷ ഭീഷണിയെ തുടർന്ന് വാർത്ത സമ്മേളനവും ഉപേക്ഷിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അതേസമയം, രാജസ്ഥാൻ റോയൽസ് ഇതേ ഗ്രൗണ്ടിൽ തന്നെ പരിശീലന സെഷനിറങ്ങിയെങ്കിലും വാർത്ത സമ്മേളനം നടത്തിയില്ല.
advertisement
3/7
തീവ്രവാദ ബന്ധം സംശയിക്കുന്ന നാലുപേരെ അഹമ്മദാബാദ് എയർപോർട്ടി​ൽ വെച്ച് ഗുജറാത്ത് ഭീകര വിരുദ്ധ സ്ക്വാഡ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഇവരിൽനിന്ന് ആയുധങ്ങൾ പിടിച്ചെടുത്തതായും സംശയാസ്പദ വിഡിയോ കണ്ടെത്തിയതായും വിവരമുണ്ട്.
advertisement
4/7
കോഹ്‍ലി അഹമ്മദാബാദിലെത്തിയ ശേഷമാണ് അറസ്റ്റ് വിവരമറിഞ്ഞതെന്ന് പൊലീസ് ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. ഭീഷണിയെ തുടർന്ന് ആർസിബി ടീം താമസിക്കുന്ന ഹോട്ടലിന്റെ സുരക്ഷ പൊലീസ് ശക്തമാക്കിയിട്ടുണ്ട്. ഐപിഎൽ അക്രഡിറ്റഡ് അംഗങ്ങൾക്ക് പോലും ഹോട്ടലിൽ പ്രവേശനം അനുവദിക്കുന്നില്ലെന്നും ചില മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു.
advertisement
5/7
എന്നാൽ ആർസിബി പരിശീലന സെഷൻ ഉപേക്ഷിച്ചതിന് ഭീകരാക്രമണ ഭീഷണിയുമായി ബന്ധമില്ലെന്ന് ഐപിഎൽ വൃത്തങ്ങൾ ക്രിക്കറ്റ് നെക്സ്റ്റിനോട് വ്യക്തമാക്കി. അഹമ്മദാബാദ് വിമാനത്താവളത്തിലെ അറസ്റ്റിന് മുൻപേ പരിശീലന സെഷൻ റദ്ദാക്കിയിരുന്നുവെന്ന് വൃത്തങ്ങൾ അറിയിച്ചു.
advertisement
6/7
"ആർസിബിയുടെ ഏതെങ്കിലും ഭീകരാക്രമണ ഭീഷണിയെക്കുറിച്ച് ഞങ്ങളോട് പറഞ്ഞിട്ടില്ല. പ്രതികളെ പിടികൂടുന്നതിന് മുമ്പ് അവർ പരിശീലനം റദ്ദാക്കി. യൂണിവേഴ്‌സിറ്റി ഗ്രൗണ്ടിൽ ഇരുടീമുകൾക്കായി ഞങ്ങൾ ക്രമീകരണങ്ങൾ ചെയ്‌തു, വൈകുന്നേരങ്ങളിൽ പോലും രാജസ്ഥാൻ പരിശീലനം നടത്തി. ഇന്നലെ വൈകുന്നേരം അഹമ്മദാബാദിൽ നടന്ന മത്സരം കാണുവാൻ നിരവധിപേർ എത്തിയിരുന്നു. പരിഭ്രാന്തരാകേണ്ട ഒരു കാരണവുമില്ല,” ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷൻ ഉദ്യോഗസ്ഥൻ പറയുന്നു.
advertisement
7/7
ഇന്ന് നടക്കുന്ന ആർസിബി-രാജസ്ഥാൻ പോരാട്ടത്തിനും കനത്ത സുരക്ഷയായിരിക്കും ഒരുക്കുക. ഇന്ന് രാത്രി 7.30ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് എലിമിനേറ്റർ പോരാട്ടം.
മലയാളം വാർത്തകൾ/Photogallery/Sports/
RR vs RCB, IPL 2024 Eliminator: വിരാട് കോഹ്ലിക്ക് ഭീകരാക്രമണ ഭീഷണി? പരിശീലനം റദ്ദാക്കി ആർസിബി
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories