TRENDING:

ഇന്ത്യൻ ടെന്നീസിൽ ഒരു യുഗാന്ത്യം; കരിയറിലെ അവസാന മത്സരം കളിച്ച് സാനിയ മിർസ

Last Updated:
അവസാന മത്സരത്തിൽ ആദ്യ റൗണ്ടിൽ തന്നെ ഇന്ത്യൻ ടെന്നീസ് ഇതിഹാസം പുറത്തായി
advertisement
1/10
ഇന്ത്യൻ ടെന്നീസിൽ ഒരു യുഗാന്ത്യം; കരിയറിലെ അവസാന മത്സരം കളിച്ച് സാനിയ മിർസ
ഇന്ത്യയിൽ ടെന്നീസിന് പുതുയുഗം കുറിച്ച സാനിയ മിർസ കരിയറിൽ നിന്നും വിട‌വാങ്ങി. ഡബ്ല്യൂടിഎ ദുബായ് ഡ്യൂട്ടി ഫ്രീ ചാമ്പ്യൻഷിപ്പിലെ ആദ്യ മത്സരത്തോടെയാണ് സാനിയ ടെന്നീസിൽ നിന്നും വിടപറഞ്ഞത്.
advertisement
2/10
അവസാന മത്സരത്തിൽ ആദ്യ റൗണ്ടിൽ തന്നെ ഇന്ത്യൻ ടെന്നീസ് ഇതിഹാസത്തിന് പുറത്താകേണ്ടി വന്നു. വനിതാ ഡബിൾസിൽ ആദ്യ മത്സരത്തിൽ റഷ്യൻ താരങ്ങളായ വെറോണിക കുഡർമെറ്റോവ-ല്യൂഡ്മില സാംസോനോവ സഖ്യത്തോടാണ് സാനിയയും അമേരിക്കൻ പങ്കാളി മാഡിസൺ കീസും പരാജയപ്പെട്ടത്.
advertisement
3/10
സ്കോർ: 4-6, 0-6. നേരിട്ടുള്ള സെറ്റുകൾക്കാണ് സഖ്യം പരാജയപ്പെട്ടത്. രാജ്യത്തെ പെൺകുട്ടികൾക്ക് ടെന്നീസിൽ പുതുവഴികൾ കാണിച്ചാണ് സാനിയയുടെ വിടവാങ്ങൽ.
advertisement
4/10
വനിതാ ഡബിൾസിൽ മൂന്ന് കിരീടങ്ങൾ അടക്കം ആറ് ഗ്രാൻഡ് സ്ലാം കിരീടങ്ങളാണ് താരം സ്വന്തമാക്കിയത്. സ്വിസ് താരം മാർട്ടീന ഹിംഗിസായിരുന്നു മൂന്ന് ഡബിൾസ് കിരീടങ്ങളിലും സാനിയയുടെ പങ്കാളി.
advertisement
5/10
മഹേഷ് ഭൂപതിക്കൊപ്പം മിക്സഡ് ഡബിൾസിൽ രണ്ട് കിരീടങ്ങളും (2009 ഓസ്ട്രേലിയൻ ഓപ്പൺ, 2012 ഫ്രഞ്ച് ഓപ്പൺ) ബ്രൂണോ സോറസിനൊപ്പം യുഎസ് ഓപ്പൺ കിരീടവും താരം സ്വന്തമാക്കി.
advertisement
6/10
ക്രിക്കറ്റിന് ഏറെ സ്വാധീനമുള്ള ഇന്ത്യൻ കായിക ലോകത്ത് ടെന്നീസ് റാക്കറ്റുമായി എത്തിയാണ് സാനിയ മിർസ എന്ന ഹൈദരാബാദുകാരി ചരിത്രം എഴുതിയത്.
advertisement
7/10
മൂന്ന് പതിറ്റാണ്ടുകളോളം സാനിയ മിർസ ടെന്നീസ് ലോകത്ത് നിറഞ്ഞു നിന്നു. ഒപ്പം ഒട്ടനവധി വിവാദങ്ങളും താരത്തെ തേടിയെത്തി. ലോക ടെന്നീസ് റാങ്കിങ്ങിൽ 27ാം സ്ഥാനമാണ് സാനിയയുടെ ഏറ്റവും മികച്ച കരിയർ റാങ്കിങ്.
advertisement
8/10
ഗ്രാൻഡ്‌സ്ലാം ടൂർണമെന്റിന്റെ പ്രീ ക്വാർട്ടർ വരെയെത്തുന്ന ആദ്യ ഇന്ത്യൻ താരമാണ് സാനിയ. 1999-ൽ ഇന്തോനേഷ്യയിലെ ജക്കാർത്തയിൽ നടന്ന ലോക ജൂനിയർ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു കൊണ്ടാണ് സാനിയ അന്തർദേശീയ ടെന്നീസിൽ എത്തുന്നത്.
advertisement
9/10
2003-ൽ വിംബിൾഡൺ ജൂനിയർ ഗ്രാൻഡ് സ്ലാം ഡബിൾസ് കിരീടം നേടി വിംബിൾഡൺ മത്സരത്തിൽ ഏതെങ്കിലും വിഭാഗത്തിൽ കിരീടം ലഭിക്കുന്ന ആദ്യത്തെ ഇന്ത്യക്കാരി എന്ന ബഹുമതി നേടി. 2005ലെ ഓസ്ട്രേലിയൻ ഓപ്പൺ ടെന്നീസിൽ മൂന്നാം റൌണ്ടിലെത്തി.
advertisement
10/10
യുണൈറ്റഡ് നേഷൻസ് വുമണി'ൻറെ ദക്ഷിണേഷൃൻ മേഖലാ അംബാസഡറായി സാനിയയെ 2014 നവംബർ 26- ന് (പഖൃാപിച്ചിട്ടുണ്ട്.
മലയാളം വാർത്തകൾ/Photogallery/Sports/
ഇന്ത്യൻ ടെന്നീസിൽ ഒരു യുഗാന്ത്യം; കരിയറിലെ അവസാന മത്സരം കളിച്ച് സാനിയ മിർസ
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories