TRENDING:

Mohammed Siraj| പ്ലെയർ ഓഫ് ദ മാച്ച് സമ്മാനത്തുക ഗ്രൗണ്ട്‌സ്റ്റാഫിന്; ഹൃദയം കവർന്ന് സിറാജ്

Last Updated:
Asia Cup 2023 Final : 5000 യു എസ് ഡോളര്‍ (ഏകദോശം 4,15,550 ഇന്ത്യൻ രൂപ) സമ്മാനത്തുകയാണ് സിറാജ് ഗ്രൗണ്ട് സ്റ്റാഫിന് സമ്മാനിച്ചത്
advertisement
1/7
പ്ലെയർ ഓഫ് ദ മാച്ച് സമ്മാനത്തുക ഗ്രൗണ്ട്‌സ്റ്റാഫിന്; ഹൃദയം കവർന്ന് സിറാജ്
കൊളംബോ: പിച്ചിൽ തീപ്പന്തമായി മാറിയ ഇന്ത്യൻ പേസർ മുഹമ്മദ് സിറാജിന്റെ മികവിലാണ് ഏഷ്യാ കപ്പ് ക്രിക്കറ്റ് കിരീടം ഇന്ത്യ സ്വന്തമാക്കിയത്. ഏകദിനത്തിലെ തന്റെ ഏറ്റവും മികച്ച ബൗളിങ് പ്രകടനമാണ് ഏഷ്യാ കപ്പ് ഫൈനലില്‍ ശ്രീലങ്കയ്‌ക്കെതിരെ സിറാജ് പുറത്തെടുത്തത്. (AFP Image)
advertisement
2/7
21 റണ്‍സിന് 6 വിക്കറ്റ് വീഴ്ത്തിയ സിറാജിന്റെ മികവില്‍ ലങ്കയെ വെറും 50 റണ്‍സിന് പുറത്താക്കിയ ഇന്ത്യ 10 വിക്കറ്റ് ജയത്തോടെ എട്ടാം തവണയും ഏഷ്യാ കപ്പില്‍ മുത്തമിടുകയായിരുന്നു. (AP Image)
advertisement
3/7
തകര്‍പ്പന്‍ ബൗളിങ് പ്രകടനത്തോടെ സിറാജായിരുന്നു ഫൈനലിലെ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടത്. എന്നാല്‍ പ്ലെയര്‍ ഓഫ് ദ മാച്ച് സമ്മാനത്തുക കൊളംബോ പ്രേമദാസ സ്റ്റേഡിയത്തിലെ ഗ്രൗണ്ട് സ്റ്റാഫിന് നല്‍കുകയാണ് അദ്ദേഹം ചെയ്തത്. (AP Image)
advertisement
4/7
വെല്ലുവിളികള്‍ നിറഞ്ഞ കാലാവസ്ഥയിലും കൊളംബോയിലെ ഗ്രൗണ്ട് സ്റ്റാഫുകളാണ് ഏഷ്യാ കപ്പ് മത്സരങ്ങളുടെ നടത്തിപ്പ് ഉറപ്പാക്കിയത്. നേരത്തേ പാകിസ്ഥാനെതിരായ മത്സരശേഷം രോഹിത് ശര്‍മയും വിരാട് കോലിയും ഗ്രൗണ്ട് സ്റ്റാഫുകളെ പ്രശംസിച്ചിരുന്നു. (AP Image)
advertisement
5/7
ഫൈനലിന് ശേഷമുള്ള സമ്മാനദാന ചടങ്ങിനിടെയാണ് സിറാജ് ഗ്രൗണ്ട് സ്റ്റാഫുകളുടെ സേവനത്തെ അഭിനന്ദിക്കുകയും തനിക്ക് ലഭിച്ച സമ്മാനത്തുക അവര്‍ക്കായി നല്‍കുകയാണെന്നും അറിയിച്ചത്. അവരില്ലായിരുന്നുവെങ്കില്‍ ഈ ടൂര്‍ണമെന്റ് തന്നെ സാധ്യമാകുമായിരുന്നില്ലെന്നും സിറാജ് പറഞ്ഞു.
advertisement
6/7
താരത്തിന്റെ ഈ പ്രവൃത്തിയെ അഭിനന്ദിച്ച് ആനന്ദ് മഹീന്ദ്ര ഉൾപ്പെടെ നിരവധി പേരാണ് സോഷ്യല്‍ മീഡിയയിലൂടെയും മറ്റും പ്രതികരിക്കുന്നത്. 5000 യു എസ് ഡോളര്‍ ( ഏകദോശം 4,15,550 ഇന്ത്യൻ രൂപ) സമ്മാനത്തുകയാണ് സിറാജ് ഗ്രൗണ്ട് സ്റ്റാഫിന് സമ്മാനിച്ചത്. (AP Image)
advertisement
7/7
“ഒരു വാക്ക് മാത്രം: ക്ലാസ്. അത് നിങ്ങളുടെ സമ്പത്തിൽ നിന്നോ പശ്ചാത്തലത്തിൽ നിന്നോ വരുന്നതല്ല. ഇത് ഉള്ളിൽ നിന്നാണ് വരുന്നത്...." -സോഷ്യൽ നെറ്റ്‌വർക്കിംഗ് സൈറ്റായ എക്‌സിൽ ആനന്ദ് മഹീന്ദ്ര പോസ്റ്റ് ചെയ്തു.
മലയാളം വാർത്തകൾ/Photogallery/Sports/
Mohammed Siraj| പ്ലെയർ ഓഫ് ദ മാച്ച് സമ്മാനത്തുക ഗ്രൗണ്ട്‌സ്റ്റാഫിന്; ഹൃദയം കവർന്ന് സിറാജ്
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories