'ഈ സെഞ്ചുറി സഞ്ജുവിന്റെ കരിയർ മാറ്റിമറിക്കും': സുനിൽ ഗാവസ്കർ
- Published by:Rajesh V
- news18-malayalam
Last Updated:
മികച്ച ഷോട്ട് സെലക്ഷനാണ് സഞ്ജുവിന്റെ ഇന്നിങ്സിന്റെ പ്രത്യേകതയെന്നും ഗാവസ്കർ
advertisement
1/6

ദക്ഷിണാഫ്രിക്കക്കെതിരായ അവസാന ഏകദിനത്തിൽ കന്നി സെഞ്ചുറി നേടിയ മലയാളി താരം സഞ്ജു സാംസണെ പ്രശംസിച്ച് ഇന്ത്യൻ ഇതിഹാസതാരം സുനിൽ ഗാവസ്കർ. സഞ്ജുവിന്റെ കരിയർ മാറ്റി മറിക്കുന്നതായിരിക്കും ഈ സെഞ്ചുറിയെന്ന് ഗവാസ്കർ പറഞ്ഞു.
advertisement
2/6
മികച്ച ഷോട്ട് സെലക്ഷനാണ് സഞ്ജുവിന്റെ ഇന്നിങ്സിന്റെ പ്രത്യേകതയെന്നും ഗാവസ്കർ പറയുന്നു. ''മുന്‍ മത്സരങ്ങളില്‍ മികച്ച തുടക്കം ലഭിച്ചിട്ടും പുറത്താവുകയായിരുന്നു സഞ്ജു. എന്നാല്‍ ഇത്തവണ വീഴ്ച വരുത്തിയില്ല. അദ്ദേഹം തനിക്ക് കിട്ടിയ അവസരം മുതലെടുത്തു''
advertisement
3/6
''മോശം പന്തുകള്‍ക്കായി കാത്തിരുന്ന് സെഞ്ചുറി പൂര്‍ത്തിയാക്കി. ഈ സെഞ്ചുറി സഞ്ജുവിന്റെ കരിയര്‍ മാറ്റിമറിക്കും. ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതാണ്. സെഞ്ചുറി കാരണം കൂടുതൽ അവസരങ്ങൾ ലഭിക്കും'' - സുനില്‍ ഗാവസ്‌കര്‍ പറഞ്ഞു.
advertisement
4/6
മൂന്നാം സ്ഥാനത്ത് ബാറ്റ് ചെയ്യാൻ പ്രമോട്ട് ചെയ്യപ്പെട്ട സാംസണിന്റെ ബാറ്റിങ്, ഏകദിനത്തിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ടീമിന്റെ ഏറ്റവും ഉയർന്ന നാലാമത്തെ സ്‌കോർ രേഖപ്പെടുത്താൻ ഇന്ത്യയെ സഹായിച്ചു. ഈ സെഞ്ചുറി സാംസണിന്റെ ആത്മവിശ്വാസം വർധിപ്പിക്കുമെന്ന് കരുതുന്നതായും ഗാവസ്‌കർ പറഞ്ഞു.
advertisement
5/6
114 പന്തിൽ 3 സിക്സും 6 ഫോറുമുൾപ്പെടെ 108 റൺസാണ് സഞ്ജു നേടിയത്. സഞ്ജുവിന്റെ ബാറ്റിങ് മികവിൽ 296 റൺസെടുത്ത ഇന്ത്യക്കെതിരെ ദക്ഷിണാഫ്രിക്കക്ക് 218 റൺസെടുക്കാനേ കഴിഞ്ഞുള്ളു. 78 റൺസിന്റെ ജയത്തോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര 2-1 ന് ഇന്ത്യ സ്വന്തമാക്കുകയായിരുന്നു. സഞ്ജു സാംസൺ തന്നെയായിരുന്നു കളിയിലെ താരം.
advertisement
6/6
സഞ്ജു സാംസണിന്റെ സ്ഥിരം വിമര്‍ശകരില്‍ ഒരാളാണ് ഇന്ത്യന്‍ ഇതിഹാസം സുനില്‍ ഗാവസ്‌കര്‍. സഞ്ജു സ്ഥിരതയില്ലാതെ കളിക്കുന്ന ബാറ്ററാണെന്നാണ് ഗാവസ്‌കറുടെ മുൻപുള്ള വിമര്‍ശനം. ഷോട്ട് സെലക്ഷനില്‍ പിഴവ് വരുത്തുന്നുവെന്നും ടീമില്‍ അവസരം കിട്ടിയാല്‍ അത് മുതലെടുക്കാന്‍ സാധിക്കണമെന്നും സുനിൽ കുമാർ വിമർശിച്ചിരുന്നു.