TRENDING:

തോൽവിയറിയാതെ നാട്ടിൽ 25 പരമ്പരകള്‍; റെക്കോർഡ് നേടി ടീം ഇന്ത്യ

Last Updated:
2019-ല്‍ ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയില്‍ പരാജയപ്പെട്ടശേഷം ഇന്ത്യ എല്ലാ ഫോര്‍മാറ്റുകളിലുമായി തുടര്‍ച്ചയായ 25 പരമ്പരകളാണ് കളിച്ചത്.
advertisement
1/5
തോൽവിയറിയാതെ നാട്ടിൽ 25 പരമ്പരകള്‍; റെക്കോർഡ് നേടി ടീം ഇന്ത്യ
നാട്ടില്‍ തുടര്‍ച്ചയായ 25 ക്രിക്കറ്റ് പരമ്പരകളില്‍ തോല്‍വിയറിയാതെ മുന്നേറി  ലോകറെക്കോഡ് നേടി ടീം ഇന്ത്യ. ന്യൂസീലന്‍ഡിനെതിരായ മൂന്നാം ട്വന്റി 20 ക്രിക്കറ്റില്‍ ബുധനാഴ്ച  168 റണ്‍സിന്റെ ആധികാരിക ജയം നേടിയ ഇന്ത്യ അതിനൊപ്പം ഒരുപിടി റെക്കോഡുകളും സ്വന്തമാക്കി.
advertisement
2/5
2019-ല്‍ ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയില്‍ പരാജയപ്പെട്ടശേഷം ഇന്ത്യ എല്ലാ ഫോര്‍മാറ്റുകളിലുമായി തുടര്‍ച്ചയായ 25 പരമ്പരകളാണ് കളിച്ചത്. ട്വന്റി 20 ക്രിക്കറ്റില്‍ 50-ാം വിജയം കുറിച്ച ഇന്ത്യ നാട്ടില്‍ ഇത്രയും ജയം നേടുന്ന ആദ്യ ടീമായി
advertisement
3/5
ന്യൂസീലന്‍ഡ് (42 വിജയം), ദക്ഷിണാഫ്രിക്ക (37) ഓസ്ട്രേലിയ (36) എന്നിവരാണ് ഇന്ത്യയ്ക്ക് പിറകില്‍. ട്വന്റി20യിൽ ഇന്ത്യയുടെ ഏറ്റവും വലിയ വിജയമാണ് കഴിഞ്ഞദിവസം ന്യൂസിലൻഡിനെതിരെ സ്വന്തമാക്കിയത് (168 റൺസ് വിജയം)
advertisement
4/5
വെസ്റ്റിന്‍ഡീസിനെതിരേ പാകിസ്താന്‍ നേടിയ 143 റണ്‍സിന്റെ ജയമാണ് ഇന്ത്യ മറികടന്നത് . ട്വന്റി 20 യില്‍ ന്യൂസീലന്‍ഡിന്റെ ഏറ്റവും വലിയ തോല്‍വിയാണ് ഇന്ത്യയോട് നേരിട്ടത്.
advertisement
5/5
ന്യൂസീലന്‍ഡിനെതിരെ ട്വന്റി 20 ക്രിക്കറ്റില്‍ ഇന്ത്യയുടെ ഏറ്റവും വലിയ ടോട്ടലാണ് നാലുവിക്കറ്റ് നഷ്ടത്തില്‍ 234 എന്നത്. .ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന മൂന്നാമത്തെ സ്‌കോറും. ഓസ്ട്രേലിയക്കെതിരേ 2018-ല്‍ നേടിയ 245 ആണ് ഏറ്റവും വലിയത്.
മലയാളം വാർത്തകൾ/Photogallery/Sports/
തോൽവിയറിയാതെ നാട്ടിൽ 25 പരമ്പരകള്‍; റെക്കോർഡ് നേടി ടീം ഇന്ത്യ
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories