TRENDING:

Virat Kohli Birthday | 35ാം പിറന്നാൾ കളിക്കളത്തിൽ ആഘോഷിക്കാൻ വിരാട് കോഹ്ലി; വെടിക്കെട്ട് പ്രതീക്ഷിച്ച് ആരാധകർ

Last Updated:
കരിയറില്‍ ഇതാദ്യമായാണ് കോലി തന്റെ പിറന്നാള്‍ ദിനത്തില്‍ കോഹ്ലി കളത്തിലിറങ്ങുന്നത്
advertisement
1/10
35ാം പിറന്നാൾ കളിക്കളത്തിൽ ആഘോഷിക്കാൻ വിരാട് കോഹ്ലി; വെടിക്കെട്ട് പ്രതീക്ഷിച്ച് ആരാധകർ
ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോഹ്‌ലി ഇന്ന് 35ാം പിറന്നാൾ ആഘോഷിക്കുകയാണ്. കരിയറില്‍ ഇതാദ്യമായാണ് കോലി തന്റെ പിറന്നാള്‍ ദിനത്തില്‍ കളത്തിലിറങ്ങുന്നത് എന്ന പ്രത്യേകതയും ഇന്നത്തെ മത്സരത്തിനുണ്ട്.
advertisement
2/10
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരത്തിൽ സെഞ്ചുറി നേടാന്‍ സാധിക്കുകയാണെങ്കില്‍ ഏകദിനക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറികളെന്ന ഇതിഹാസതാരം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ റെക്കോര്‍ഡിനൊപ്പമെത്താന്‍ സാധിക്കും.
advertisement
3/10
പതിനഞ്ച് വർഷം മുമ്പ് 2008 ഓ​ഗസ്റ്റ് 18നാണ് വിരാട് കോഹ്‌ലി അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് കടന്നുവന്നത്. ശ്രീലങ്കയ്ക്കെതിരെ നടന്ന ഏകദിന മത്സരമായിരുന്നു വിരാട് കോഹ്‌ലിയുടെ അരങ്ങേറ്റ വേദി. എന്നാൽ ആ പരമ്പരയിൽ മികവ് പുലർത്താൻ താരത്തിനായില്ല. ആദ്യ മത്സരങ്ങളിലെ പ്രകടനങ്ങൾ കണ്ടവർ ഒരിക്കലും വിശ്വസിച്ചില്ല,അന്താരാഷ്ട്ര ക്രിക്കറ്റിൽ കോഹ്‌ലി ശോഭിക്കുമെന്ന്.
advertisement
4/10
എന്നാൽ പിന്നീടുള്ള വർഷങ്ങളിൽ റെക്കോർഡുകൾ തകർത്തെറിഞ്ഞ വിരാട് കോഹ്‌ലിയുടെ പ്രകടനം ലോകക്രിക്കറ്റിന് തന്നെ അത്ഭുതമായിരുന്നു. പിന്നീട് എന്തിന് ഇയാളെ ടീമില്‍ നിലനിര്‍ത്തുന്നു എന്നതടക്കമുള്ള വിമർശനങ്ങൾ ക്രിക്കറ്റ് ലോകം കേട്ടു.
advertisement
5/10
ആ സമയത്താണ് ആയാള്‍ ചെറിയ ഒരു ഇടവേളയെടുത്തത്.തിരിച്ച് ടീമിനൊപ്പം ചേര്‍ന്നത് ഏഷ്യാകപ്പിന്റെ സമയത്താണ്. അതൊരു വരവായിരുന്നു. ഒരു ഒന്നൊന്നര വരവ്. രണ്ടുവര്‍ഷം നീണ്ട സെഞ്ചുറി വരള്‍ച്ചയ്ക്ക് അന്ന് അഫ്ഗാനെതിരെ അന്ത്യമായി. അവിടെ നിന്ന് വീണ്ടും തുടങ്ങിയതാണ്. അന്ന് പുച്ഛിച്ചവരെല്ലാം ഇന്നയാളെ ആഘോഷിക്കുകയാണ്. ഇങ്ങനെ ഒരു തിരിച്ചുവരവ് ഒരേ ഒരാള്‍ക്കേ കഴിയൂ. അതുകൊണ്ടാണയാള്‍ ആരാധകര്‍ക്കിടയിലെ രാജാവായത്. ഒരേ ഒരു രാജാവ്.
advertisement
6/10
ലോകകപ്പില്‍ ഇതുവരെ ഒരു സെഞ്ചുറിയും നാല് അര്‍ധസെഞ്ചുറികളും ഇതിനോടകം കുറിച്ച കോലി മിന്നും ഫോമിലാണ്. ഓസ്ട്രേലിയ,അഫ്ഗാനിസ്താൻ, ബംഗ്ലദേശ്, ന്യൂസിലൻഡ്, ശ്രീലങ്ക എന്നീ ടീമുകൾ കോലിയുടെ ബാറ്റിന്റെ ചൂടറിഞ്ഞു കഴിഞ്ഞു. ഇത്തവണയും കോലിക്ക് മുന്നിൽ പല റെക്കോർഡുകളും വഴിമായി. അങ്ങനെ നേട്ടങ്ങളുടെ ലിസറ്റിന് വലുപ്പം കൂടുകയാണ്.
advertisement
7/10
ഐസിസിയുടെ പതിറ്റാണ്ടിന്റെ താരം. ഐസിസി പ്ലേയര്‍ ഓഫ് ദ് ഇയര്‍, ഐസിസി ടെസ്റ്റ് പ്ലേയര്‍ ഓഫ് ദ് ഇയര്‍, ഐസിസിയുടെ ഏകദിന താരം. വിസ്ഡന്‍ ലീഡിങ് ക്രിക്കറ്റര്‍ ഓഫ് ദ് വേള്‍ഡ്, അര്‍ജുന അവാര്‍ഡ്. പുരസ്കാരങ്ങളുടെ കണക്കെടുത്താല്‍ ഒരുപാടുണ്ടാകും. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ന് നടക്കുന്ന മത്സരമാണ് ആരാധകർ ഉറ്റുനോക്കുന്നത്.. കരിയറില്‍ ഇതാദ്യമായാണ് കോലി തന്റെ പിറന്നാള്‍ ദിനത്തില്‍ കളത്തിലിറങ്ങുന്നത്.
advertisement
8/10
ദക്ഷിണാഫ്രിക്കക്കെതിരെ സെഞ്ചുറി നേടാന്‍ സാധിക്കുകയാണെങ്കില്‍ പിറന്നാള്‍ ദിനത്തില്‍ ഏകദിനക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറികളെന്ന ഇതിഹാസതാരം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ റെക്കോര്‍ഡിനൊപ്പമെത്താന്‍ സാധിക്കും. അങ്ങനെ സാധിക്കുകയാണെങ്കില്‍ കോലിയുടെ കരിയറിലെ ഏറ്റവും മികച്ച പിറന്നാള്‍ ദിനമായി അത് മാറും.
advertisement
9/10
ഒപ്പം ലോകകപ്പില്‍ തന്നെ സച്ചിന്റെ റെക്കോര്‍ഡ് മറികടക്കാനുള്ള അവസരവും കോലിയ്ക്ക് ലഭിക്കും. അവശേഷിക്കുന്ന ക്രിക്കറ്റ് കരിയറിൽ കോഹ്‌ലിക്ക് ഓടിക്കയറാൻ ഇനിയും റൺമലകളുണ്ട്. സച്ചിനെന്ന ക്രിക്കറ്റ് ദൈവത്തെ മറികടന്നുപോകുന്ന വിരാട വിജയത്തിനായി കാത്തിരിക്കുകയാണ് ക്രിക്കറ്റ് ലോകം.
advertisement
10/10
ദുഷ്‌കരമായ സമയങ്ങൾ നീണ്ടുനിൽക്കില്ല. പക്ഷേ ദൃഢനിശ്ചയമുള്ള ആളുകൾ എക്കാലവും നിലനിൽക്കും. നിങ്ങൾ കാലഘട്ടത്തിന്റെ കളിക്കാരനാണ്. പിറന്നാൾ ആശംസകൾ കോഹ്ലി.
മലയാളം വാർത്തകൾ/Photogallery/Sports/
Virat Kohli Birthday | 35ാം പിറന്നാൾ കളിക്കളത്തിൽ ആഘോഷിക്കാൻ വിരാട് കോഹ്ലി; വെടിക്കെട്ട് പ്രതീക്ഷിച്ച് ആരാധകർ
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories