ഈ യാഗാശ്വത്തെ തടുക്കാൻ ആരുണ്ട്? ഇന്ത്യയുടെ വമ്പൻ ഏകദിന ജയങ്ങൾ
- Published by:Anuraj GR
- news18-malayalam
Last Updated:
ഈ ലോകകപ്പിലും ഏകദിന ക്രിക്കറ്റിലും ഇതിലും വലിയ ജയം ഇന്ത്യ നേടിയിട്ടുണ്ട്.. അത് ഏതൊക്കെയെന്ന് നോക്കാം...
advertisement
1/6

കൊൽക്കത്ത: സ്വപ്നസമാനമായ തേരോട്ടമാണ് ലോകകപ്പ് 2023ൽ ഇന്ത്യ നടത്തുന്നത്. ഗ്രൂപ്പ് ഘട്ടത്തിൽ ഇതുവരെ കളിച്ച എട്ട് മത്സരങ്ങളും ആധികാരിക ജയം സ്വന്തമാക്കി. വെല്ലുവിളി ഉയർത്തുമെന്ന കരുതിയ ദക്ഷിണാഫ്രിക്കയെ 243 റൺസിനാണ് ഇന്ത്യ തകർത്തത്. ഏകദിനത്തിലെയും ലോകകപ്പിലെയും ഇന്ത്യയുടെ മിന്നുന്ന വിജയങ്ങളിൽ ഒന്നായി ഇത് മാറി. ഇന്ത്യ ഉയർത്തിയ 327 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്ക വെറും 83 റൺസിന് പുറത്താകുകയായിരുന്നു. ഇതോടെ ഇന്ത്യ 243 റൺസിന്‍റെ ജയം സ്വന്തമാക്കി. (AP Photo)
advertisement
2/6
ഈ ലോകകപ്പിൽ ഇതിലും വലിയ ജയം ഇന്ത്യ നേടിയിട്ടുണ്ട്. ഇക്കഴിഞ്ഞ വ്യാഴാഴ്ച മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ ശ്രീലങ്കയെ 302 റൺസിന് തകർത്തപ്പോൾ റൺസ് അടിസ്ഥാനത്തിലുള്ള ഏകദിന ലോകകപ്പിലെ ഇന്ത്യയുടെ ഏറ്റവും വലിയ വിജയമായി അത് മാറിയിരുന്നു. ലോകകപ്പ് ചരിത്രത്തിലെ മൊത്തത്തിലുള്ള രണ്ടാമത്തെ ഏറ്റവും വലിയ വിജയം കൂടിയായിരുന്നു ശ്രീലങ്കയ്ക്കെതിരെ നേടിയത്. ടൂർണമെന്റിൽ നേരത്തെ നെതർലാൻഡിനെതിരെ ഓസ്‌ട്രേലിയ 309 റൺസിന് വിജയിച്ചിരുന്നു.
advertisement
3/6
<strong>ലോകകപ്പ് ചരിത്രത്തിലെ ഇന്ത്യയുടെ ഏറ്റവും വലിയ വിജയങ്ങൾ</strong> 2023 മുംബൈയിൽ ശ്രീലങ്കയെ 302 റൺസിന് തോൽപ്പിച്ചു 2007 പോർട്ട് ഓഫ് സ്പെയിനിൽ ബെർമുഡയെ 257 റൺസിന് തോൽപ്പിച്ചു 2023 കൊൽക്കത്തയിൽ ദക്ഷിണാഫ്രിക്കയെ 243 റൺസിന് തോൽപ്പിച്ചു 2003 ജൊഹാനസ്ബർഗിൽ ശ്രീലങ്കയെ 183 റൺസിന് പരാജയപ്പെടുത്തി 2003 പീറ്റർമാരിറ്റ്സ്ബർഗിൽ നമീബിയയെ 181 റൺസിന് തോൽപിച്ചു 1999 ടൗണ്ടനിൽ ശ്രീലങ്കയെ 157 റൺസിന് തോൽപിച്ചു
advertisement
4/6
<strong>ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ വിജയങ്ങൾ</strong>2023 ഡൽഹിയിൽ ഓസ്‌ട്രേലിയ നെതർലൻഡിനെ 309 റൺസിന് പരാജയപ്പെടുത്തി 2023 മുംബൈയിൽ ഇന്ത്യ ശ്രീലങ്കയെ 302 റൺസിന് പരാജയപ്പെടുത്തി2015 പെർത്തിൽ ഓസ്‌ട്രേലിയ അഫ്ഗാനിസ്ഥാനെ 275 റൺസിന് പരാജയപ്പെടുത്തി2007 പോർട്ട് ഓഫ് സ്പെയിനിൽ ഇന്ത്യ ബെർമുഡയെ 257 റൺസിന് പരാജയപ്പെടുത്തി2015 സിഡ്‌നിയിൽ വെസ്റ്റ് ഇൻഡീസിനെ ദക്ഷിണാഫ്രിക്ക 257 റൺസിന് പരാജയപ്പെടുത്തി
advertisement
5/6
<strong>ഏകദിനക്രിക്കറ്റിൽ ഇന്ത്യയുടെ ഏറ്റവും വലിയ വിജയങ്ങൾ</strong>2023 തിരുവനന്തപുരത്ത് ശ്രീലങ്കയെ 317 റൺസിന് തോൽപ്പിച്ചു2023 മുംബൈയിൽ ശ്രീലങ്കയെ 302 റൺസിന് തോൽപ്പിച്ചു2007 പോർട്ട് ഓഫ് സ്പെയിനിൽ ബെർമുഡയെ 257 റൺസിന് തോൽപിച്ചു2008 കറാച്ചിയിൽ ഹോങ്കോങ്ങിനെ 256 റൺസിന് തോൽപിച്ചു2023 കൊൽക്കത്തയിൽ ദക്ഷിണാഫ്രിക്കയെ 243 റൺസിന് തോൽപ്പിച്ചു2023 കൊളംബോയിൽ പാക്കിസ്ഥാനെ 228 റൺസിന് തോൽപ്പിച്ചു
advertisement
6/6
<strong>ഏകദിനക്രിക്കറ്റിലെ ഏറ്റവും വലിയ വിജയങ്ങൾ </strong> 2023 തിരുവനന്തപുരത്ത് 317 റൺസിന് ഇന്ത്യ ശ്രീലങ്കയെ പരാജയപ്പെടുത്തി 2023 ഡൽഹിയിൽ 309 റൺസിന് ഓസ്‌ട്രേലിയ നെതർലൻഡിനെ പരാജയപ്പെടുത്തി 2023 ഹരാരെയിൽ സിംബാബ്‌വെ അമേരിക്കയെ 304 റൺസിന് തോൽപ്പിച്ചു 2023 മുംബൈയിൽ 302 റൺസിന് ഇന്ത്യ ശ്രീലങ്കയെ പരാജയപ്പെടുത്തി 2008 അബർഡീനിൽ 290 റൺസിന് ന്യൂസിലൻഡ് അയർലൻഡിനെ പരാജയപ്പെടുത്തി