TRENDING:

South Africa vs Sri Lanka| അതിവേഗ സെഞ്ചുറിയുമായി ലോകകപ്പ് റെക്കോഡ് സ്വന്തമാക്കി എയ്ഡൻ മാർക്രം

Last Updated:
Aiden Markram: മത്സരത്തില്‍ വെറും 49 പന്തുകളില്‍ നിന്നാണ് മാര്‍ക്രം സെഞ്ചുറി നേടിയത്
advertisement
1/7
അതിവേഗ സെഞ്ചുറിയുമായി ലോകകപ്പ് റെക്കോഡ് സ്വന്തമാക്കി എയ്ഡൻ മാർക്രം
ന്യൂഡല്‍ഹി: ഐസിസി ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ പുതിയ റെക്കോഡ് സ്ഥാപിച്ച് ദക്ഷിണാഫ്രിക്കയുടെ സൂപ്പര്‍ താരം എയ്ഡന്‍ മാര്‍ക്രം. ഏകദിന ലോകകപ്പിലെ ഏറ്റവും വേഗമേറിയ സെഞ്ചുറി എന്ന റെക്കോഡാണ് മാര്‍ക്രം സ്വന്തം പേരില്‍ കുറിച്ചത്.
advertisement
2/7
2023 ക്രിക്കറ്റ് ലോകകപ്പിലെ ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തിലൂടെയാണ് മാര്‍ക്രം റെക്കോഡ് സ്ഥാപിച്ചത്. മത്സരത്തില്‍ വെറും 49 പന്തുകളില്‍ നിന്നാണ് മാര്‍ക്രം സെഞ്ചുറി നേടിയത്.
advertisement
3/7
ഇതോടെ മാര്‍ക്രം അയര്‍ലന്‍ഡ് ക്രിക്കറ്റ് താരമായ കെവിന്‍ ഒബ്രെയ്ന്‍ സ്ഥാപിച്ച റെക്കോഡ് മറികടന്നു. 2011 ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരായ മത്സരത്തിലൂടെയാണ് കെവിന്‍ റെക്കോഡ് സ്ഥാപിച്ചത്. 50 പന്തുകളിലായിരുന്നു ഒബ്രെയ്ൻ അന്ന് സെഞ്ചുറി നേടിയത്.
advertisement
4/7
മത്സരത്തില്‍ 54 പന്തുകളില്‍ നിന്ന് 106 റണ്‍സെടുത്താണ് മാര്‍ക്രം ക്രീസ് വിട്ടത്. 14 ഫോറും മൂന്ന് സിക്‌സും താരത്തിന്റെ ബാറ്റില്‍ നിന്ന് പിറന്നു.
advertisement
5/7
2015 ലോകകപ്പില്‍ ശ്രീലങ്കയ്ക്കെതിരെ 51 പന്തുകളില്‍ നിന്ന് സെഞ്ചുറി നേടിയ ഓസ്‌ട്രേലിയന്‍ താരം ഗ്ലെന്‍ മാക്‌സ്‌വെല്ലാണ് പട്ടികയില്‍ മൂന്നാമത്.
advertisement
6/7
2015 ലോകകപ്പില്‍ വെസ്റ്റിൻഡീസിനെതിരെ 52 പന്തിൽ സെഞ്ചുറി നേടിയ എ ബി ഡിവില്ലിയേഴ്‌സാണ് നാലാം സ്ഥാനത്ത്
advertisement
7/7
2019 ലോകകപ്പിൽ അഫ്ഗാനിസ്ഥാനെതിരെ 57 പന്തിൽ സെഞ്ചുറി നേടിയ ഒയിന്‍ മോര്‍ഗനാണ് അഞ്ചാമത്.
മലയാളം വാർത്തകൾ/Photogallery/Sports/
South Africa vs Sri Lanka| അതിവേഗ സെഞ്ചുറിയുമായി ലോകകപ്പ് റെക്കോഡ് സ്വന്തമാക്കി എയ്ഡൻ മാർക്രം
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories